800 കോടി രൂപ കൂടി കടമെടുക്കാനൊരുങ്ങി കേരളം

ഈ മാസം 9ന് റിസർവ് ബാങ്കുവഴി കടപ്പത്രങ്ങളുടെ ലേലം നടക്കും.
Indian Rupee
Indian RupeeRepresentative image
Updated on

തിരുവനന്തപുരം: കേരളം 800 കോടി രൂപകൂടി കടമെടുക്കും. ഈ മാസം 9ന് റിസർവ് ബാങ്കുവഴി കടപ്പത്രങ്ങളുടെ ലേലം നടക്കും. ഡിസംബർ അവസാനം 1,100 കോടി വായ്പയെടുത്തിരുന്നു. കിഫ്ബിക്കും സാമൂഹ്യസുരക്ഷാ പെൻഷനുമായി എടുക്കുന്ന വായ്പയിലെ 3840 കോടി രൂപ സംസ്ഥാനത്തിന്‍റെ വായ്പപ്പരിധിയിൽനിന്ന് കുറച്ചിരുന്നു. അത് ഇക്കൊല്ലം സംസ്ഥാനത്തിന്‍റെ സാമ്പത്തികപ്രതിസന്ധി കണക്കിലെടുത്ത് തത്കാലത്തേക്ക് പുനഃസ്ഥാപിച്ചു. ഇതിൽ 2000 കോടി രൂപ നേരത്തേ എടുത്തു. ശേഷിച്ചതിൽനിന്നുള്ള 800 കോടി രൂപയാണ് ഇപ്പോൾ വായ്പയെടുക്കുന്നത്.

വൈദ്യുതിമേഖല മെച്ചപ്പെടുത്താനായി കഴിഞ്ഞ സാമ്പത്തിക വർഷത്തെ കെഎസ്ഇബിയുടെ വായ്പാബാദ്ധ്യതയിൽ 75 ശതമാനമായ 767 കോടി ഏറ്റെടുക്കാൻ തീരുമാനിച്ചതോടെ മറ്റൊരു 5500 കോടിയും വായ്പയെടുക്കാനാകും.

ഈ സാമ്പത്തിക വർഷത്തെ അവസാനപാദത്തിൽ 5131കോടികൂടെ വായ്പയെടുക്കാ‌ൻ ഇതോടെ സാധിക്കും.

Trending

No stories found.

Latest News

No stories found.