പെൺമക്കൾക്കായി എൽഐസിയുടെ കന്യാദാൻ പോളിസി

പെണ്‍കുട്ടികളുടെ ഭാവി സുരക്ഷിതമാക്കുന്നതിനായി ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ അവതരിപ്പിച്ച സേവിംഗ്സ് പ്ലാന്‍
A Kerala girl child
A Kerala girl childAI
Updated on

കുട്ടികളുടെ വിദ്യാഭ്യാസം, വിവാഹം തുടങ്ങിയവയൊക്കെയും ചെലവേറിയ കാര്യങ്ങള്‍ തന്നെയാണ്. പെണ്‍മക്കളുള്ള രക്ഷിതാക്കള്‍ക്ക് വിവാഹചെലവുകള്‍ ഓര്‍ത്തുള്ള ആശങ്ക കൂടിയുണ്ടാകും. എന്നാല്‍ പെണ്‍കുട്ടികളുടെ ഭാവി സുരക്ഷിതമാക്കുന്നതിനായി ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ അവതരിപ്പിച്ച ഒരു സേവിംഗ്സ് പ്ലാന്‍ ആണ് എല്‍ഐസി കന്യാദാന്‍ പോളിസി.

എല്‍ഐസി കന്യാദന്‍ പോളിസി:

പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനും വിവാഹച്ചെലവിനും സാമ്പത്തിക ആനുകൂല്യങ്ങള്‍ ലഭ്യമാക്കുകയാണ് പദ്ധതികൊണ്ട് ലക്ഷ്യമിടുന്നത്. കുട്ടികളുടെ പേരിലല്ല പകരം പെണ്‍കുട്ടിയുടെ പിതാവിന്‍റെ പേരിലാണ് ഈ സേവിംഗ് സ്കീമില്‍ അക്കൗണ്ട് ഓപ്പണ്‍ ചെയ്യുക. ദിവസം 75 രൂപ മാറ്റിവെയ്ക്കുകയാണെങ്കില്‍ കാലാവധിയില്‍ 14 ലക്ഷം രൂപവരെ ഈ സ്കീം വഴി ലഭിക്കും. ഇത് മകളുടെ വിദ്യാഭ്യാസത്തിനോ, വിവാഹച്ചെലവുകള്‍ക്കായോ, മറ്റോ ഉപയോഗിക്കാം. പദ്ധതിയുടെ മറ്റ് സവിശേഷതകള്‍ അറിയാം

പോളിസിയില്‍ അംഗമാകുന്നതിന് പെണ്‍കുട്ടിക്ക് 1 വയസ്സും, രക്ഷിതാവിന് 18 നും 50 നും ഇടയില്‍ പ്രായമണ്ടായിരിക്കണം.

ഈ അക്കൗണ്ടിനുള്ള കുറഞ്ഞ സം അഷ്വേര്‍ഡ് തുക ഒരു ലക്ഷം രൂപയാണ്. പോളിസിയുടെ മെച്യൂരിറ്റി കാലയളവ് 13 മുതല്‍ 25 വര്‍ഷം വരെയാകാം. 13 വര്‍ഷമാണ് കുറഞ്ഞ കാലാവധി

ഈ പദ്ധതിയില്‍ പിതാവിന്‍റെ മരണാനന്തര ആനുകൂല്യങ്ങള്‍ മകള്‍ക്ക് നല്‍കും. ഗുണഭോക്താവ് സ്വാഭാവിക കാരണങ്ങളാല്‍ മരണപ്പെട്ടാല്‍, കുടുംബത്തിന് 5 ലക്ഷം രൂപ ലഭിക്കും. ഗുണഭോക്താവ് വാഹന അപകടത്തില്‍ മരണപ്പെട്ടാല്‍, കുടുംബത്തിന് 10 ലക്ഷം രൂപ മരണ ആനുകൂല്യമായി നല്‍കും. പോളിസി ഉടമ നിര്‍ഭാഗ്യവശാല്‍ മരണപ്പെട്ടാല്‍, പ്രീമിയം അടയ്ക്കേണ്ടതില്ല.

പ്ലാനില്‍ ചേര്‍ന്ന് 25 വര്‍ഷം പൂര്‍ത്തിയായാല്‍ നോമിനിക്ക് 27 ലക്ഷം രൂപ ഒറ്റത്തവണയായി ലഭിക്കും. ഈ തുക വിദ്യാഭ്യാസം, ബിസിനസ്സ് തുടങ്ങല്‍ തുടങ്ങിയ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാം.

3 വര്‍ഷം തുടര്‍ച്ചയായി പ്രീമിയം അടച്ചാല്‍ പോളിസി ആക്ടീവ് ആവുകയും, പോളിസി ഉപയോഗിച്ച് ലോണ്‍ എടുക്കുകയും ചെയ്യാം

പ്രതിമാസം, ത്രൈമാസം, അര്‍ധവാര്‍ഷികം, വാര്‍ഷികം എന്നിങ്ങനെ സൗകര്യമനുസരിച്ച് പ്രീമിയം അടയ്ക്കാംപ്രവാസികള്‍ക്കുള്‍പ്പെടെ പദ്ധതിയില്‍ അംഗമാകാം, പൂര്‍ണമായും നികുതി രഹിത പോളിസിയാണിത്.

Trending

No stories found.

Latest News

No stories found.