ഗൂ​ഗ്ള്‍ പേ ​വ​ഴി ഇ​നി ഉ​ട​ന​ടി വാ​യ്പ

എ​ട്ട് ല​ക്ഷം രൂ​പ വ​രെ​യു​ള്ള ഉ​ട​ന​ടി (ഇ​ന്‍സ്റ്റ​ന്‍റ് വാ​യ്പ) വാ​യ്പ​ക​ള്‍ ഗൂ​ഗ്ള്‍ പേ ​വ​ഴി ല​ഭ്യ​മാ​കും
google pay
google pay
Updated on

കൊ​ച്ചി: കേ​ര​ള​ത്തി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ ഉ​പ​യോ​ഗി​ക്കു​ന്ന പേ​യ്മെ​ന്‍റ് ആ​പ്പു​ക​ളി​ലൊ​ന്നാ​യ ഗൂ​ഗ്ള്‍ പേ ​വ​ഴി ഇ​നി ഉ​ട​ന​ടി വാ​യ്പ​യും നേ​ടാം. എ​ട്ട് ല​ക്ഷം രൂ​പ വ​രെ​യു​ള്ള ഉ​ട​ന​ടി (ഇ​ന്‍സ്റ്റ​ന്‍റ് വാ​യ്പ) വാ​യ്പ​ക​ള്‍ ഗൂ​ഗ്ള്‍ പേ ​വ​ഴി ല​ഭ്യ​മാ​കും.

ഡി​എം​ഐ ഫി​നാ​ന്‍സു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് ഗൂ​ഗ്ള്‍ പേ ​ഉ​പ​യോ​ക്താ​ക്ക​ള്‍ക്കാ​യി വാ​യ്പ​ക​ള്‍ ന​ല്‍കു​ന്ന​ത്. ആ​പ്പ് വ​ഴി ത​ന്നെ മി​നി​റ്റു​ക​ള്‍ക്കു​ള്ളി​ല്‍ ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ പൂ​ര്‍ത്തി​യാ​ക്കി വാ​യ്പ നേ​ടാം. പാ​ന്‍ ഉ​ള്‍പ്പെ​ടെ​യു​ള്ള വി​വ​ര​ങ്ങ​ള്‍ ന​ല്‍കി​യാ​ണ് വാ​യ്പ​യ്ക്ക് അ​പേ​ക്ഷി​ക്കേ​ണ്ട​ത്. ഇ​തോ​ടെ ന​മ്മു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ട് വി​വ​ര​ങ്ങ​ളി​ലേ​ക്ക് ഡി​എം​ഐ ഫി​നാ​ന്‍സി​ന് ആ​ക്സ​സ് ല​ഭി​ക്കും. തു​ട​ര്‍ന്ന് നി​മി​ഷ​ങ്ങ​ള്‍ക്കു​ള്ളി​ല്‍ ന​മ്മു​ടെ ക്രെ​ഡി​റ്റ് സ്കോ​റും ക്രെ​ഡി​റ്റ് ഹി​സ്റ്റ​റി​യു​മൊ​ക്കെ പ​രി​ശോ​ധി​ച്ച് എ​ത്ര തു​ക വ​രെ അ​നു​വ​ദി​ക്കു​മെ​ന്ന് കാ​ണി​ക്കും.

എ​ട്ട് ല​ക്ഷം രൂ​പ വ​രെ വാ​യ്പ ന​ല്‍കു​മെ​ന്ന് പ​റ​യു​ന്നു​ണ്ടെ​ങ്കി​ലും ഉ​യ​ര്‍ന്ന ക്രെ​ഡി​റ്റ് ഹി​സി​റ്റ​റി​യും ക്രെ​ഡി​റ്റ് സ്കോ​റു​മു​ള്ള​വ​ര്‍ക്കാ​ണ് കൂ​ടു​ത​ല്‍ തു​ക വാ​യ്പ​യാ​യി ന​ല്‍കു​ക.

ഇ​എം​ഐ

40,000 രൂ​പ 18 മാ​സ​ത്തെ ഇ​എം​ഐ​യി​ലെ​ടു​ത്താ​ല്‍ 2,929 പ്ര​തി​മാ​സ തി​രി​ച്ച​ട​വ് വ​രും. മൊ​ത്തം 52,722 രൂ​പ തി​രി​ച്ച​ട​യ്ക്ക​ണം. അ​താ​യ​ത് 12,722 രൂ​പ പ​ലി​ശ​യാ​യി മാ​ത്രം തി​രി​ച്ച​ട​യ്ക്കേ​ണ്ടി വ​രും.

12 മാ​സ​ത്തെ ഇ​എം​ഐ ആ​ണെ​ങ്കി​ല്‍ പ്ര​തി​മാ​സം 4,038 രൂ​പ​യാ​ണ് തി​രി​ച്ച​ട​യ്ക്കേ​ണ്ടി വ​രി​ക. പ​ലി​ശ​യും മു​ത​ലും ചേ​ര്‍ത്ത് മൊ​ത്തം 48,456 രൂ​പ തി​രി​ച്ച​ട​യ്ക്ക​ണം. അ​താ​യ​ത് പ​ലി​ശ​യാ​യി മാ​ത്രം 8,456 രൂ​പ വ​രും. ഇ​നി ആ​റ് മാ​സ​ത്തെ ഇ​എം​ഐ ആ​ണെ​ങ്കി​ല്‍ പ്ര​തി​മാ​സം 7,404 രൂ​പ വീ​തം അ​ട​യ്ക്ക​ണം. അ​താ​യ​ത് 40,000 രൂ​പ​യ്ക്ക് തി​രി​ച്ച​ട​യ്ക്കേ​ണ്ടി വ​രി​ക 44,424 രൂ​പ. ഇ​തി​ല്‍ 4,424 രൂ​പ പ​ലി​ശ മാ​ത്ര​മാ​ണ്. 10,000 രൂ​പ​യാ​ണ് വാ​യ്പ​യെ​ടു​ക്കു​ന്ന​തെ​ങ്കി​ല്‍ 18 മാ​സ​ത്തേ​ക്ക് 732 രൂ​പ വീ​ത​മാ​ണ് അ​ട​യ്ക്കേ​ണ്ടി വ​രി​ക. കു​റ​ഞ്ഞ കാ​ലാ​വ​ധി തെ​ര​ഞ്ഞെ​ടു​ത്താ​ല്‍ പ്ര​തി​മാ​സ തി​രി​ച്ച​ട​വു കൂ​ടും. അ​ത് തി​രി​ച്ച​ട​വി​ല്‍ വീ​ഴ്ച വ​രാ​നു​ള്ള സാ​ധ്യ​ത​യും കൂ​ട്ടും. അ​തി​നാ​ല്‍ ഗൂ​ഗ്ള്‍ പേ ​ശു​പാ​ര്‍ശ ചെ​യ്യു​ക എ​പ്പോ​ഴും ദീ​ര്‍ഘ​കാ​ലാ​വ​ധി​യാ​യി​രി​ക്കും. നി​ങ്ങ​ള്‍ക്ക് അ​നു​യോ​ജ്യ​മാ​യ കാ​ലാ​വ​ധി തെ​ര​ഞ്ഞെ​ടു​ത്ത് ക​ഴി​ഞ്ഞാ​ല്‍ പി​ന്നെ ഗൂ​ഗ്ള്‍ പേ​യു​മാ​യി ലി​ങ്ക് ചെ​യ്തി​ട്ടു​ള്ള അ​ക്കൗ​ണ്ടി​ലേ​ക്ക് പ​ണം എ​ത്തും. എ​ല്ലാ ഉ​പ​യോ​ക്താ​ക്ക​ള്‍ക്കും വാ​യ്പ ല​ഭി​ക്കി​ല്ല. ഗൂ​ഗ്ള്‍ പേ​യു​ടെ പ്രീ​യോ​ഗ്യ​ത​യു​ള്ള ഉ​പ​യോ​ക്താ​ക്ക​ള്‍ക്കാ​കും വാ​യ്പ ല​ഭി​ക്കു​ക.

പ​ലി​ശ​യും തി​രി​ച്ച​ട​വും

വി​വി​ധ തി​രി​ച്ച​ട​വ് കാ​ലാ​വ​ധി​യി​ല്‍ വാ​യ്പ ല​ഭി​ക്കും. അ​തി​ന​നു​സ​രി​ച്ച് പ​ലി​ശ​യും വ്യ​ത്യാ​സ​പ്പെ​ടും. 36.99% വ​രെ വാ​ര്‍ഷി​ക പ​ലി​ശ​യാ​ണ് ഈ​ടാ​ക്കു​ന്ന​തെ​ന്ന് ഗൂ​ഗ്ള്‍ പേ ​പ​റ​യു​ന്നു. 18 മാ​സം, 12 മാ​സം, 6 മാ​സം എ​ന്നി​ങ്ങ​നെ​യാ​ണ് ഇ​എം​ഐ കാ​ലാ​വ​ധി. കാ​ലാ​വ​ധി​ക്ക​നു​സ​രി​ച്ച് പ​ലി​ശ​യി​ലും മാ​റ്റം വ​രും.

ശ​മ്പ​ള​വും ചെ​ല​വും അ​ക്കൗ​ണ്ടി​ല്‍ ബാ​ല​ന്‍സു​ള്ള പൈ​സ​യു​മൊ​ക്കെ മ​ന​സി​ലാ​ക്കി​യാ​ണ് ഗൂ​ഗ്ള്‍ പേ ​വാ​യ്പ അ​നു​വ​ദി​ക്കു​ക. തു​ട​ക്ക​ക്കാ​ര്‍ക്ക് 10,000 രൂ​പ മു​ത​ല്‍ 40,000 രൂ​പ വ​രെ​യൊ​ക്കെ​യാ​ണ് പ​ര​മാ​വ​ധി പ്രീ ​അ​പ്രൂ​വ്ഡ് വാ​യ്പ​യാ​യി ല​ഭി​ക്കു​ക.

Trending

No stories found.

Latest News

No stories found.