റീട്ടെയ്ൽ സ്റ്റോറുകളുടെ എണ്ണം വർധിപ്പിച്ച് ലുലു

മസ്കറ്റിലും അൽ ഐനിലും പുതിയ ശാഖകൾ തുറന്നു. ഒമാനിൽ ഏറ്റവും വലിയ ഭക്ഷ്യസംസ്കരണ ലോജിസ്റ്റിക്സ് കേന്ദ്രമടക്കം നിരവധി പദ്ധതികൾ ഉടൻ യാഥാർഥ്യമാകുമെന്ന് എം.എ. യൂസഫ് അലി
റീട്ടെയ്ൽ സ്റ്റോറുകളുടെ എണ്ണം വർധിപ്പിച്ച് ലുലു | Lulu opens more retail stores
റീട്ടെയ്ൽ സ്റ്റോറുകളുടെ എണ്ണം വർധിപ്പിച്ച് ലുലു
Updated on

അബുദാബി/മസ്കറ്റ്: ജിസിസി രാജ്യങ്ങളിലെ അതിർത്തി പ്രദേശങ്ങളിലേക്കും ഗ്രാമീണ മേഖലകളിലേക്കും ലുലു റീടെയിൽ സേവനം വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഒമാനിലെ അൽ ഖുവൈറിൽ പുതിയ ഹൈപ്പർമാർക്കറ്റും, യുഎഇയിലെ അൽ ഐൻ ന​ഗരത്തിന്‍റെ പ്രാന്തപ്രദേശമായ അൽ ക്വായിൽ പുതിയ ലുലു എക്സ്പ്രസ് സ്റ്റോറും തുറന്നു.

ഒമാനിലെ അൽ ഖുവൈറിലെ പുതിയ ഹൈപ്പർമാർക്കറ്റ് ലുലു റീട്ടെയ്ൽ ചെയർമാൻ എം.എ. യൂസഫ് അലിയുടെ സാന്നിധ്യത്തിൽ മസ്കറ്റ് മുൻസിപ്പാലിറ്റി ചെയർമാൻ അഹമ്മദ് ബിൻ മുഹമ്മദ് അൽ ഹുമൈദി ഉദ്ഘാടനം ചെയ്തു. യുഎഇയിലെ അൽ ഐൻ ലുലു ഫ്രഷ് മാർക്കറ്റ്‌ സ്വദേശി പ്രമുഖനായ ഹമദ് സാലെം താലുബ്‌ ശാലേം അൽ ധെരൈ ഉദ്ഘാടനം ചെയ്തു.

അൽ ഐൻ അൽ ക്വായിലെ ലുലു എക്സ്പ്രസ് സ്റ്റോർ ഉദ്ഘാടനം
അൽ ഐൻ അൽ ക്വായിലെ ലുലു എക്സ്പ്രസ് സ്റ്റോർ ഉദ്ഘാടനം

പ്രാദേശിക വികസനത്തിന് കരുത്തേകുന്നതാണ് അൽ ഖുവൈറിലെ പുതിയ ലുലു ഹൈപ്പർമാർക്കറ്റെന്നും രാജ്യത്തിന്‍റെ വികസനത്തിന് ലുലു നൽകുന്ന പങ്കാളിത്വം മികച്ചതാണെന്നും മസ്കറ്റ് മുൻസിപ്പാലിറ്റി ചെയർമാൻ അഹമ്മദ് ബിൻ മുഹമ്മദ് അൽ ഹുമൈദി ഉദ്ഘാടന ചടങ്ങിൽ പറഞ്ഞു.

ഒമാനിലെ അൽ ഖുവൈറിലെ പുതിയ ഹൈപ്പർമാർക്കറ്റ് ഉദ്ഘാടനച്ചടങ്ങിൽ നിന്ന്.
ഒമാനിലെ അൽ ഖുവൈറിലെ പുതിയ ഹൈപ്പർമാർക്കറ്റ് ഉദ്ഘാടനച്ചടങ്ങിൽ നിന്ന്.

ഒമാനിലെ ലുലുവിന്‍റെ 32ാമത്തേതും ജിസിസിയിലെ 244ാമത്തേതുമാണ് അൽ ഖുവൈറിലെ ഹൈപ്പർമാർക്കറ്റ്. ജിസിസിയിൽ ലുലു കൂടുതൽ പദ്ധതികൾ നടപ്പാക്കുകയാണ്. ദുക്മ്, മുസ്സന്ന, സമെയ്ൽ എന്നിവടങ്ങളിലായി മൂന്ന് പുതിയ പദ്ധതികൾ ഉടൻ യാഥാർഥ്യമാവും. ഖാസെൻ ഇക്കണോമിക് സിറ്റിയിൽ ഏറ്റവും വലിയ ഭക്ഷ്യസംസ്കരണ ലോജിസ്റ്റിസിക്സ് കേന്ദ്രം ആറ് മാസത്തിനകം തുറക്കും.

പഴം പച്ചക്കറി ഉത്പന്നങ്ങളുടെ വിപുലമായ ശേഖരണത്തിനും വിതരണത്തിനും വഴിതുറക്കുന്ന പദ്ധതി ഒമാന്‍റെ പ്രദേശിക മേഖലയ്ക്ക് വലിയ പിന്തുണയേകുന്നതാണ്. ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖിന്‍റെ ഭരണനേതൃത്വം നൽകി വരുന്ന പിന്തുണയ്ക്ക് നന്ദി അറിയിക്കുന്നുവെന്നും ലുലു റീട്ടെയ്ൽ ചെയർമാൻ എം.എ. യൂസഫ് അലി പറഞ്ഞു.

ന​ഗരാതിർത്തികളിൽ ജനങ്ങൾക്ക് സു​ഗമമായ ​ഗ്ലോബൽ ഷോപ്പിങ്ങ് അനുഭവം സമ്മാനിക്കാനായാണ് പുതിയ സ്റ്റോറുകൾ. ​ഗൾഫിലെ ​ഗ്രാമീണമേഖലകളുടെ കൂടി വികസനത്തിന് കൈത്താങ്ങാകുന്നതാണ് പുതിയ പദ്ധതികളെന്ന് യൂസഫ് അലി കൂട്ടിച്ചേർത്തു. ന​ഗരങ്ങളിലേത് പോലെ തന്നെ മികച്ച പാർക്കിങ്ങും ആധുനിക സൗകര്യങ്ങളോടും കൂടിയാണ് ന​ഗരാതിർത്തികളിലുള്ള പുതിയ ലുലു സ്റ്റോറുകളും പ്രവർത്തിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

Trending

No stories found.

Latest News

No stories found.