ബജറ്റിനു മുൻപേ ഓഹരി വിപണി നേട്ടത്തിൽ

ബജറ്റിന്‍റെ വിശദാംശങ്ങൾ പുറത്തുവരുന്നതോടെ ഇതിന്‍റെ സ്വാധീനം സൂചികകളിൽ വ്യക്തമായി പ്രതിഫലിക്കും.
Markets climb ahead of Budget 2024-25
ബജറ്റിനു മുൻപേ ഓഹരി വിപണി നേട്ടത്തിൽ
Updated on

മുംബൈ: കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ് അവതരിപ്പിക്കുന്നതിനു മുൻപു തന്നെ രാജ്യത്തിന്‍റെ ഓഹരി സൂചികകളിൽ വളർച്ച കൈവരിച്ചു. ചൊവ്വാഴ്ച ആദ്യ വ്യാപാരങ്ങളിൽ തന്നെ സെൻസെക്സ് 264 പോയിന്‍റും നിഫ്റ്റി 73 പോയിന്‍റും ഉയർന്നു.

അൾട്രാടെക് സിമന്‍റ്, മഹീന്ദ്ര & മഹീന്ദ്ര, ഐടിസി, ലാർസൻ & ടൂബ്രോ, എൻടിപിസി തുടങ്ങിയവയാണ് ബിഎസ്ഇ സെൻസെക്സിൽ വളർച്ച കൈവരിച്ചത്. എച്ച്സിഎൽ ടെക്, പവർ ഗ്രിഡ്, ജെഎസ്ഡബ്ല്യു സ്റ്റീൽ എന്നിവയ്ക്ക് ഇടിവ്.

എന്നാൽ, വ്യാപാരം സജീവമായതോടെ രണ്ട് സൂചികകളിലും വലിയ തോതിലുള്ള ഏറ്റക്കുറച്ചിലുകളാണ് ദൃശ്യമാകുന്നത്. ബജറ്റിന്‍റെ വിശദാംശങ്ങൾ പുറത്തുവരുന്നതോടെ ഇതിന്‍റെ സ്വാധീനം സൂചികകളിൽ വ്യക്തമായി പ്രതിഫലിക്കും.

Trending

No stories found.

Latest News

No stories found.