ടിക് ടോക്ക് മാതൃ കമ്പനി ബൈറ്റ്ഡാന്‍സിൽ കൂട്ടപിരിച്ചുവിടല്‍

ബൈറ്റ്ഡാന്‍സ് നടന്നുകൊണ്ടിരിക്കുന്ന ഗെയ്‌മിങ് പ്രൊജക്റ്റുകള്‍ നിര്‍ത്തലാക്കാനും സാധ്യത.
Mass layoffs at Tiktok parent company ByteDance
Mass layoffs at Tiktok parent company ByteDance
Updated on

കൊച്ചി: ടിക് ടോക്കിന്‍റെ മാതൃ കമ്പനിയായ ബൈറ്റ്ഡാന്‍സ്, അതിന്‍റെ ഗെയ്‌മിങ് ഡിവിഷനായ നുവേഴ്സില്‍ പിരിച്ചുവിടല്‍ ആരംഭിച്ചതായി റിപ്പോര്‍ട്ട്. ഇത് ഗെയ്‌മിങ് വിഭാഗത്തിലെ ജീവനക്കാര്‍ക്കിടയില്‍ വ്യാപകമായ അനിശ്ചിതത്വം സൃഷ്ടിച്ചിട്ടുണ്ട്. നുവേഴ്സ് എന്നറിയപ്പെടുന്ന ഗെയ്മിങ് വിങ് രണ്ട് വര്‍ഷത്തെ പ്രവര്‍ത്തനത്തിനു ശേഷം അവരുടെ പ്രവര്‍ത്തനങ്ങള്‍ ഗണ്യമായി കുറയ്ക്കുകയാണെന്ന് ബൈറ്റ്ഡാന്‍സില്‍ നിന്നുള്ള വക്താവ് പറയുന്നു.

"കമ്പനിയുടെ സംരംഭങ്ങളെ സ്ഥിരമായി വിലയിരുത്തുകയും തന്ത്രപരമായ വളര്‍ച്ചാ മേഖലകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കുകയും ചെയ്യുന്നു. സമീപകാല വിലയിരുത്തലിന് ശേഷം, ഞങ്ങളുടെ ഗെയ്മിങ് ബിസിനസ് പുനഃക്രമീകരിക്കാനുള്ള വെല്ലുവിളി നിറഞ്ഞ തീരുമാനമാണ് കമ്പനി ഇപ്പോള്‍ എടുത്തിരിക്കുന്നത്' വക്താവ് അറിയിച്ചു.

ലോകത്തിലെ ഏറ്റവും വലിയ ഗെയ്‌മിങ് വിപണിയായ ചൈനയില്‍ കൊവിഡ് മഹാമാരിയുടെ സമയത്ത് മൊബൈല്‍ ഗെയ്‌മിങ്ങിന്‍റെ ആവശ്യം കുതിച്ചുയര്‍ന്നപ്പോഴാണ് ബൈറ്റ്ഡാന്‍സ് ആ രംഗത്തേക്ക് പ്രവേശിക്കുന്നത്. അക്കാലയളവില്‍ 400 കോടി ഡോളറിന്‍റെ ഇടപാടില്‍ ഷാങ്ഹായ് ആസ്ഥാനമായുള്ള ഗെയ്‌മിങ് സ്റ്റുഡിയൊ മൂണ്‍ടോണ്‍ ടെക്നോളജിയെ ബൈറ്റ്ഡാന്‍സ് ഏറ്റെടുത്തു. എന്നാല്‍, കൊവിഡിന് ശേഷമുള്ള ചൈനയിലെ ഡിമാന്‍ഡ് മാന്ദ്യവും എതിരാളികളായ ടെന്‍സെന്‍റ്, നെറ്റ് ഈസ് എന്നിവയില്‍ നിന്നുള്ള കടുത്ത മത്സരവും ബൈറ്റ്ഡാന്‍സിന് വെല്ലുവിളികളുയര്‍ത്തി. പുതിയ റിപ്പോര്‍ട്ടുകളനുസരിച്ച്, ബൈറ്റ്ഡാന്‍സ് നടന്നുകൊണ്ടിരിക്കുന്ന ഗെയ്‌മിങ് പ്രൊജക്റ്റുകള്‍ നിര്‍ത്തലാക്കാനും നിലവിലുള്ള ഗെയ്‌മിങ് ശീര്‍ഷകങ്ങള്‍ ന്യൂവേഴ്സിനുള്ളില്‍ നിന്ന് വില്‍ക്കാനും സാധ്യതയുണ്ട്.

Trending

No stories found.

Latest News

No stories found.