മ്യൂ​ച്വ​ല്‍ ഫ​ണ്ടു​ക​ളു​ടെ ക​ച്ച​വ​ടം പൊ​ടി​പൊ​ടി​ക്കു​ന്നു

രാ​ജ്യ​ത്ത് വ​രു​മാ​ന നി​കു​തി റി​ട്ടേ​ണു​ക​ള്‍ സ​മ​ര്‍പ്പി​ക്കു​ന്ന​വ​രി​ല്‍ 57 ശ​ത​മാ​നം പേ​രും മ്യൂ​ച​ല്‍ ഫ​ണ്ട് നി​ക്ഷേ​പം ന​ട​ത്തി​യി​ട്ടു​ള്ള​വ​രാ​ണ്
mutual funds
mutual funds
Updated on

#ബി​സി​ന​സ് ലേ​ഖ​ക​ൻ

കൊ​ച്ചി: ആ​ഗോ​ള മേ​ഖ​ല​യി​ലെ പ്ര​തി​കൂ​ല ഘ​ട​ക​ങ്ങ​ളെ​യെ​ല്ലാം അ​വ​ഗ​ണി​ച്ച് ഇ​ന്ത്യ​ന്‍ ഓ​ഹ​രി വി​പ​ണി മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​യ്ക്കു​ന്ന​തി​നാ​ല്‍ മ്യൂ​ച്വ​ല്‍ ഫ​ണ്ടു​ക​ളു​ടെ വി​ല്‍പ്പ​ന ഗ​ണ്യ​മാ​യി ഉ​യ​രു​ന്നു. ഇ​തോ​ടൊ​പ്പം ആ​ഭ്യ​ന്ത​ര നി​ക്ഷേ​പ​ക​ര്‍ സി​സ്റ്റ​മാ​റ്റി​ക് നി​ക്ഷേ​പ പ​ദ്ധ​തി​ക​ളി​ലൂ​ടെ ഓ​രോ മാ​സ​വും വി​പ​ണി​യി​ലെ​ത്തി​ക്കു​ന്ന പ​ണ​ത്തി​ലും അ​ഭൂ​ത പൂ​ര്‍വ​മാ​യ വ​ള​ര്‍ച്ച​യാ​ണ് ദൃ​ശ്യ​മാ​കു​ന്ന​ത്.

സെ​ക്യൂ​രി​റ്റീ​സ് ആ​ന്‍ഡ് എ​ക്സ്ചേ​ഞ്ച് ബോ​ര്‍ഡ് ഒ​ഫ് ഇ​ന്ത്യ​യു​ടെ (സെ​ബി) ക​ണ​ക്കു​ക​ള​നു​സ​രി​ച്ച് രാ​ജ്യ​ത്തെ മ്യൂ​ച്വ​ല്‍ ഫ​ണ്ട് നി​ക്ഷേ​പ​ക​രു​ടെ എ​ണ്ണം സെ​പ്റ്റം​ബ​റി​ല്‍ നാ​ല് കോ​ടി ക​വി​ഞ്ഞു. ക​ഴി​ഞ്ഞ ര​ണ്ടു വ​ര്‍ഷ​ത്തി​നി​ടെ മ്യൂ​ച്വ​ല്‍ ഫ​ണ്ട് നി​ക്ഷേ​പ രം​ഗ​ത്ത് ഒ​രു കോ​ടി​യി​ല​ധി​കം പേ​രാ​ണ് അ​ക്കൗ​ണ്ടു​ക​ള്‍ തു​റ​ന്ന​തെ​ന്നും ക​ണ​ക്കു​ക​ള്‍ വ്യ​ക്ത​മാ​ക്കു​ന്നു. രാ​ജ്യ​ത്ത് വ​രു​മാ​ന നി​കു​തി റി​ട്ടേ​ണു​ക​ള്‍ സ​മ​ര്‍പ്പി​ക്കു​ന്ന​വ​രി​ല്‍ 57 ശ​ത​മാ​നം പേ​രും മ്യൂ​ച​ല്‍ ഫ​ണ്ട് നി​ക്ഷേ​പം ന​ട​ത്തി​യി​ട്ടു​ള്ള​വ​രാ​ണ്.

പ്ര​തി​മാ​സം ചെ​റി​യ തു​ക ഓ​ഹ​രി വി​പ​ണി​യി​ലെ നി​ക്ഷേ​പ​ത്തി​നാ​യി മാ​റ്റി​വെ​ക്കു​ന്ന സി​സ്റ്റ​മാ​റ്റി​ക് ഇ​ന്‍വെ​സ്റ്റ്മെ​ന്‍റ് പ്ലാ​നു​ക​ളി​ലൂ​ടെ (എ​സ്ഐ​പി) ക​ഴി​ഞ്ഞ മാ​സം മാ​ത്രം 16,000 കോ​ടി രൂ​പ​യാ​ണ് വി​പ​ണി​യി​ലെ​ത്തി​യ​ത്. ച​രി​ത്ര​ത്തി​ലേ​ക്കും ഏ​റ്റ​വും ഉ​യ​ര്‍ന്ന തു​ക​യാ​ണി​ത്. പ്ര​തി​വ​ര്‍ഷം ഒ​ന്ന​ര ല​ക്ഷം കോ​ടി രൂ​പ​യി​ല​ധി​ക​മാ​ണ് എ​സ്ഐ​പി​ക​ളി​ലൂ​ടെ ഇ​ന്ത്യ​ന്‍ ഓ​ഹ​രി വി​പ​ണി​യി​ലെ​ത്തു​ന്ന​തെ​ന്ന് വി​ദ​ഗ്ധ​ര്‍ പ​റ​യു​ന്നു.

രാ​ജ്യ​ത്തെ ഓ​ഹ​രി വി​പ​ണി ക​ഴി​ഞ്ഞ മൂ​ന്ന് വ​ര്‍ഷ​മാ​യി മി​ക​ച്ച മു​ന്നേ​റ്റം കാ​ഴ്ച​വ​ച്ച​തോ​ടെ മ്യൂ​ച്വ​ല്‍ ഫ​ണ്ടു​ക​ളി​ല്‍ നി​ക്ഷേ​പി​ച്ച​വ​ര്‍ക്ക് റെ​ക്കോ​ഡ് വ​രു​മാ​ന​മാ​ണ് ല​ഭി​ക്കു​ന്ന​ത്. ഇ​ക്കാ​ല​യ​ള​വി​ല്‍ രാ​ജ്യ​ത്തെ പ്ര​മു​ഖ മ്യൂ​ച്വ​ല്‍ ഫ​ണ്ടു​ക​ളും നി​ക്ഷേ​പ​ക​ര്‍ക്ക് 20 ശ​ത​മാ​നം മു​ത​ല്‍ 40 ശ​ത​മാ​നം വ​രെ വ​രു​മാ​ന വ​ർ​ധ​ന ന​ല്‍കി​യെ​ന്ന് സെ​ക്യൂ​രി​റ്റീ​സ് ആ​ന്‍ഡ് എ​ക്സ്ചേ​ഞ്ച് ബോ​ര്‍ഡ് ഒ​ഫ് ഇ​ന്ത്യ​യു​ടെ (സെ​ബി) ക​ണ​ക്കു​ക​ള്‍ വ്യ​ക്ത​മാ​ക്കു​ന്നു. കൊ​വി​ഡ് രോ​ഗ​വ്യാ​പ​ന​ത്തി​നു ശേ​ഷം ബോം​ബെ ഓ​ഹ​രി സൂ​ചി​ക​യി​ലും (ബി​എ​സ്ഇ) ദേ​ശീ​യ ഓ​ഹ​രി സൂ​ചി​ക​യി​ലും (എ​ന്‍എ​സ്ഇ) ച​രി​ത്ര മു​ന്നേ​റ്റ​മാ​ണ് ദൃ​ശ്യ​മാ​യ​ത്.

കൊ​വി​ഡി​ന്‍റെ പാ​ര​മ്യ​ത്തി​ല്‍ വ​ന്‍ ത​ക​ര്‍ച്ച നേ​രി​ട്ട ബി​എ​സ്ഇ​യും എ​ന്‍എ​സ്ഇ​യും തു​ട​ര്‍ച്ച​യാ​യി റെ​ക്കോ​ഡു​ക​ള്‍ പു​തു​ക്കി പു​തി​യ ഉ​യ​ര​ങ്ങ​ളി​ലേ​ക്ക് കു​തി​ക്കു​ക​യാ​യി​രു​ന്നു. അ​മെ​രി​ക്ക, യൂ​റോ​പ്യ​ന്‍ യൂ​ണി​യ​ന്‍ തു​ട​ങ്ങി​യ കാ​ഷ് റി​ച്ച് മേ​ഖ​ല​ക​ളി​ല്‍ നി​ന്നും വ​ന്‍തോ​തി​ല്‍ വി​ദേ​ശ നി​ക്ഷേ​പം ഒ​ഴു​കി​യെ​ത്തി​യ​താ​ണ് ഇ​ന്ത്യ​ന്‍ ഓ​ഹ​രി വി​പ​ണി​ക​ള്‍ക്ക് മി​ക​ച്ച ക​രു​ത്ത് ന​ല്‍കി​യ​ത്. അ​തോ​ടെ ഈ ​കാ​ല​യ​ള​വി​ല്‍ മ്യൂ​ച്വ​ല്‍ ഫ​ണ്ടു​ക​ളി​ല്‍ നി​ക്ഷേ​പി​ച്ച​വ​ര്‍ക്കും വ​ന്‍ നേ​ട്ട​മാ​ണ് ല​ഭി​ച്ച​ത്.

മു​ന്‍നി​ര, ഇ​ട​ത്ത​രം, മൈ​ക്രോ, ഫ്ളെ​ക്സി, ഐ​ടി, ബാ​ങ്കി​ങ്, പൊ​തു​മേ​ഖ​ലാ തു​ട​ങ്ങി​യ മേ​ഖ​ല​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് നി​ക്ഷേ​പം ന​ട​ത്തി​യ ഫ​ണ്ടു​ക​ളെ​ല്ലാം ഉ​പ​യോ​ക്താ​ക്ക​ള്‍ക്ക് പ്ര​തീ​ക്ഷി​ച്ച​തി​ലും മി​ക​ച്ച വ​രു​മാ​നം ഉ​റ​പ്പു ന​ല്‍കി​യെ​ന്ന് ക​ണ​ക്കു​ക​ള്‍ സൂ​ചി​പ്പി​ക്കു​ന്നു. രാ​ജ്യ​ത്തെ മു​ന്‍നി​ര ഫ​ണ്ടു​ക​ളു​ടെ 50 ശ​ത​മാ​ന​ത്തി​ല​ധി​കം മ്യൂ​ച്വ​ല്‍ ഫ​ണ്ട് ഉ​ത്പ​ന്ന​ങ്ങ​ളും നി​ക്ഷേ​പ​ക​ര്‍ക്ക് മൂ​ന്ന് വ​ര്‍ഷ​ക്കാ​ല​യ​ള​വി​ല്‍ 20 ശ​ത​മാ​ന​ത്തി​ല​ധി​കം വ​രു​മാ​നം ല​ഭ്യ​മാ​ക്കി​യെ​ന്ന് ധ​ന​കാ​ര്യ വി​ദ​ഗ്ധ​ര്‍ പ​റ​യു​ന്നു. മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​ച്ച മു​ന്‍നി​ര മ്യൂ​ച്വ​ല്‍ ഫ​ണ്ട് പ​ദ്ധ​തി​ക​ള്‍ നി​ക്ഷേ​പ​ക​ര്‍ക്ക് 40 ശ​ത​മാ​ന​ത്തി​ന​ടു​ത്ത് വ​രു​മാ​നം ക​ഴി​ഞ്ഞ മൂ​ന്ന് വ​ര്‍ഷ​ത്തി​നി​ടെ ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ട്.

ബാ​ങ്ക് ഒ​ഫ് ഇ​ന്ത്യ​യു​ടെ സ്മാ​ള്‍ ക്യാ​പ് ഫ​ണ്ടാ​ണ് നി​ക്ഷേ​പ​ക​ര്‍ക്ക് 38 ശ​ത​മാ​നം വ​രു​മാ​ന വ​ർ​ധ​ന ല​ഭ്യ​മാ​ക്കി ഏ​റ്റ​വും മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വെ​ച്ച​ത്. കാ​ന​റ റോ​ബേ​ക്കോ സ്മോ​ള്‍ ക്യാ​പ് ഫ​ണ്ട് 37 ശ​ത​മാ​ന​വും ക്വാ​ന്‍റ് സ്മോ​ള്‍ ക്യാ​പ് ഫ​ണ്ട് 36 ശ​ത​മാ​ന​വും വ​രു​മാ​നം നി​ക്ഷേ​പ​ക​ര്‍ക്ക് ന​ല്‍കി. യൂ​ണി​യ​ന്‍ മി​ഡ് ക്യാ​പ് ഫ​ണ്ട് നി​ക്ഷേ​പ​ക​ര്‍ക്ക് മൂ​ന്ന് വ​ര്‍ഷ​ത്തി​നി​ടെ നി​ക്ഷേ​പ മൂ​ല്യ​ത്തി​ല്‍ 34 ശ​ത​മാ​ന​വും ഈ​ഡി​ല്‍വീ​സ് സ്മോ​ള്‍ ക്യാ​പ് ഫ​ണ്ട് 33.5 ശ​ത​മാ​ന​വും വ​രു​മാ​നം നി​ക്ഷേ​പ​ക​ര്‍ക്ക് ല​ഭ്യ​മാ​ക്കി.

Trending

No stories found.

Latest News

No stories found.