സെപ്റ്റംബറിൽ നാണയപ്പെരുപ്പം കുതിച്ചുയർന്നു

ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റമാണ് ഉപഭോക്തൃ വില സൂചികയിൽ ഗണ്യമായ വർധനയ്ക്കു കാരണമായത്.
സെപ്റ്റംബറിൽ നാണയപ്പെരുപ്പം കുതിച്ചുയർന്നു Retail inflation surge in September
സെപ്റ്റംബറിൽ നാണയപ്പെരുപ്പം കുതിച്ചുയർന്നു
Updated on

ന്യൂഡൽഹി: ഓഗസ്റ്റിൽ 3.65 ശതമാനമായിരുന്ന ചില്ലറ വ്യാപാര നാണയപ്പെരുപ്പം സെപ്റ്റംബറിൽ 5.49 ശതമാനമായി കുതിച്ചുയർന്നു. ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റമാണ് ഉപഭോക്തൃ വില സൂചികയിൽ ഗണ്യമായ വർധനയ്ക്കു കാരണമായത്. 2023 സെപ്റ്റംബറിൽ ഇത് 5.02 ശതമാനമായിരുന്നു.

ഭക്ഷ്യവസ്തുക്കൾ മാത്രം കണക്കിലെടുത്താൽ ഓഗസ്റ്റിൽ 6.62 ശതമാനത്തിൽ നിന്ന് 9.24 ശതമാനമായാണ് വളർന്നിരിക്കുന്നത്. ഉപഭോക്തൃ ഭക്ഷ്യ വില സൂചികയിലെ (CFPI) ഈ വർധന ഗ്രാമ പ്രദേശങ്ങൾ മാത്രം കണക്കിലെടുത്താൽ 9.08 ശതമാനവും നഗര മേഖലകളിൽ 9.56 ശതമാനവുമാണ്.

ചില്ലറ വ്യാപാര നാണയപ്പെരുപ്പം നാല് ശതമാനത്തിൽ നിയന്ത്രിച്ചു നിർത്തുക എന്നതാണ് റിസർവ് ബാങ്കിനെ കേന്ദ്ര സർക്കാർ ഏൽപ്പിച്ചിരിക്കുന്ന ദൗത്യം. ഇതിൽ രണ്ട് ശതമാനം വരെ കൂടുതലോ കുറവോ വരാം.

അതേസമയം, ഭക്ഷ്യ വസ്തുക്കളുടെ വിലക്കയറ്റം എന്ന നിലയിൽ സാധാരണക്കാരെ നേരിട്ടു ബാധിക്കുന്നതാണ് സൂചികയിൽ ഇപ്പോൾ കാണുന്ന വർധന. അവശ്യ വസ്തുക്കൾക്ക് വില കൂടുന്നത് കുടുംബങ്ങൾക്കു മേലുള്ള സാമ്പത്തിക സമ്മർദം വർധിപ്പിക്കും.

Trending

No stories found.

Latest News

No stories found.