പുനലൂര്‍: വിലയിടിവില്‍ റബർ കര്‍ഷകര്‍ നട്ടം തിരിയുന്നു. ഉത്പാദനച്ചെലവ് വര്‍ധിക്കുകയും അതനുസരിച്ച് വില കിട്ടാത്ത സ്ഥിതിയാവുകയും ചെയ്തതോടെയാണ് കര്‍ഷകര്‍ ദുരിതത്തിലായത്. റബർ കൃഷിയെ അമിതമായി ആശ്രയിച്ചവരെയെല്ലാം വിലയിടിവ് ബാധിച്ചു. നഷ്ടം പെരുകിയതോടെ പലരും ടാപ്പിങ് നിര്‍ത്തുകയാണ്.
ടാപ്പിങ് കൂലിയും മറ്റു ചെലവുകളും വര്‍ധിച്ചതോടെ കൃഷിയില്‍ നിന്ന് ഗുണമില്ലാതായെന്ന് കര്‍ഷകര്‍ പറയുന്നു. ചെറുകിട റബർ കര്‍ഷകര്‍ക്കൊപ്പം എസ്റ്റേറ്റ് ഉടമകളും പ്രതിസന്ധിയിലാണ്. മലയോരമേഖലയിലെ ഭൂരിഭാഗം ജനങ്ങളുടെയും ജീവനോപാധി റബർ കൃഷിയാണ്. കാര്‍ഷികമേഖല സ്തംഭിച്ചതോടെ സമസ്ത മേഖലയും പ്രതിസന്ധിയിലായി. റബർ അനുബന്ധതൊഴിലുകളും നിര്‍മാണപ്രവര്‍ത്തനങ്ങളും നടക്കുന്നില്ല.
23,000 ഹെക്ടര്‍ റബർ കൃഷിയുണ്ടായിരുന്ന കേരളത്തില്‍ ഇപ്പോള്‍ ഏഴായിരും ഹെക്ടറില്‍ മാത്രമാണ് കൃഷി. അടിസ്ഥാനവില നിശ്ചയിച്ച് വില സ്ഥിരതാഫണ്ടില്‍ നിന്ന് കര്‍ഷകര്‍ക്ക് സബ്‌സിഡി നല്‍കുന്ന പദ്ധതി സര്‍ക്കാര്‍ അടുത്തിടെ പുനരാരംഭിച്ചെങ്കിലും നഷ്ടം കുറയ്ക്കാന്‍ ഇതൊന്നും പര്യാപ്തമല്ലെന്നാണ് പരാതി.
പ്രതിസന്ധിയിലായ റബർ മേഖലയെ സഹായിക്കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ യോജിച്ച് നടപടി സ്വീകരിക്കണം.
കിലോഗ്രാമിന് 400 രൂപയെങ്കിലും കിട്ടിയാല്‍ മാത്രമേ റബർ കൃഷി തുടരാനാകൂ. ഇതിനായി റബ്ബറിന് തറവില 350 രൂപയും സബ്‌സിഡിയായി 50 രൂപയും അനുവദിക്കണമെന്നാണ് റബർ കര്‍ഷകര്‍ ആവശ്യപ്പെടുന്നത്.