ന്യൂഡൽഹി: എസ്ബിഐ ക്രെഡിറ്റ് കാർഡ് പ്രോസസിങ് ഫീസ് പുതുക്കി. മാർച്ച് 17 മുതൽ പുതുക്കിയ നിരക്ക് പ്രബലയത്തിൽ വരുമെന്നും എസ്ബിഐ കാർഡ് ആന്‍റ് പേയ്മെന്‍റ് സർവീസസ് അറിയിച്ചു.
ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് വാടക അടയ്ക്കുന്നവരുടെ ചാർജാണ് വർധിപ്പിച്ചിരിക്കുന്നത്. നിലവിൽ 99 രൂപയും നികുതിയുമാണ് ഈടാക്കിരുന്നത്. ഇനിമുതൽ പുതുക്കിയ ചാർജ് അനുസരിച്ച് ഇത് 199 രൂപയും നികുതിയുമായി മാറും. 2022 നവംബറിലാണ് പ്രോസസിങ് ഫീസ് 99 രൂപയും ജിഎസ്ടിയുമായി വർധിപ്പിച്ചത്.
ഇതുസംബന്ധിച്ച് ഉപഭോക്താക്കൾക്ക് എസ്എംഎസ്, ഇ-മെയിൽ വഴിയുള്ള സന്ദേശം നൽകിയതായി എസ്ബിഐ കാർഡ് ആന്‍റ് പേയ്മെന്‍റ് സർവീസസ് അറിയിച്ചു. ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക് എന്നിവയും സമാന നിലയിൽ പ്രോസസിങ് ഫീസ് ഈടാക്കുന്നുണ്ട്. ക്രെഡിറ്റ് കാർഡ് വഴി വാടക അടയ്ക്കുന്നവരിൽ നിന്നും 1 ശതമാനം പ്രോസസിങ് ഫീസാണ് ഐസിഐസിഐ ബാങ്ക് ഈടാക്കുന്നത്. ഒക്‌ടോബറിലാണ് ഇത് നിലവിൽ വന്നത്.