ഓഹരി വിപണിയില്‍ കനത്ത ഇടിവ്; സെന്‍സെക്‌സ് 80,000ല്‍ താഴെ

മഹീന്ദ്ര ആന്‍റ് മഹീന്ദ്രയാണ് ഏറ്റവുമധികം നഷ്ടം നേരിട്ടത്.
Sensex falls sharply by 900 points
ഓഹരി വിപണിയില്‍ കനത്ത ഇടിവ്; സെന്‍സെക്‌സ് 80,000ല്‍ താഴെfile
Updated on

കൊച്ചി: തുടര്‍ച്ചയായി റെക്കോഡുകള്‍ പുതുക്കി മുന്നേറുന്ന ഓഹരി വിപണിയിൽ ഇന്ന് (10/07/2024) കനത്ത ഇടിവ്. വ്യാപാരത്തിന്‍റെ തുടക്കത്തില്‍ തന്നെ സെന്‍സെക്‌സ് 900 പോയിന്‍റാണ് ഇടിഞ്ഞത്. സൂചിക 79,600 ല്‍ താഴെയെത്തി. നിഫ്റ്റിയിലും സമാനമായ ഇടിവ് നേരിട്ടു. 24,279.95 പോയിന്‍റിലാണ് നിഫ്റ്റിയില്‍ വ്യാപാരം നടക്കുന്നത്. 291 പോയിന്‍റാണ് നിഫ്റ്റി ഇടിഞ്ഞത്.

മഹീന്ദ്ര ആന്‍റ് മഹീന്ദ്ര ആണ് ഏറ്റവുമധികം (5.39%) നഷ്ടം നേരിട്ടത്. എസ് യുവിയായ എസ് യുവി 700 ന്‍റെ വില കുറച്ചതാണ് മഹീന്ദ്ര ആന്‍റ് മഹീന്ദ്രയുടെ ഓഹരിയെ സ്വാധീനിച്ചത്.

ആക്‌സിസ് ബാങ്ക്, ജെഎസ്ഡബ്ല്യൂ സ്റ്റീല്‍, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് തുടങ്ങിയവയും നഷ്ടം നേരിടുന്നുണ്ട്. അതേസമയം, മാരുതി സുസുക്കി 2% നേട്ടമുണ്ടാക്കി. ഏഷ്യന്‍ വിപണി നഷ്ടത്തിലാണ് എന്നതും ലാഭമിടപാടുമാണ് വിപണിയെ സ്വാധീനിക്കുന്നത്.

Trending

No stories found.

Latest News

No stories found.