റെ​ക്കോ​ഡി​ട്ട് സ്മാ​ർ​ട്ട്ഫോ​ൺ ക​യ​റ്റു​മ​തി

ഉ​പ​ഭോ​ക്തൃ ഇ​ല​ക്‌​ട്രോ​ണി​ക്സ് ഇ​ന​ങ്ങ​ളു​ടെ പ്രാ​ദേ​ശി​ക ഉ​ത്പാ​ദ​നം കേ​ന്ദ്ര സ​ർ​ക്കാ​ർ പ്രോ​ത്സാ​ഹി​പ്പി​ച്ച​തോ​ടെ​യാ​ണ് ക​യ​റ്റു​മ​തി​യി​ൽ രാ​ജ്യം റെ​ക്കോ​ർ​ഡി​ട്ട​ത്
റെ​ക്കോ​ഡി​ട്ട് സ്മാ​ർ​ട്ട്ഫോ​ൺ ക​യ​റ്റു​മ​തി
Updated on

കൊ​ച്ചി: 2022-2023 സാ​മ്പ​ത്തി​ക വ​ർ​ഷം 85,000 കോ​ടി രൂ​പ​യു​ടെ മൊ​ബൈ​ൽ ഫോ​ൺ ക​യ​റ്റു​മ​തി ചെ​യ്ത് ഇ​ന്ത്യ. ഉ​പ​ഭോ​ക്തൃ ഇ​ല​ക്‌​ട്രോ​ണി​ക്സ് ഇ​ന​ങ്ങ​ളു​ടെ പ്രാ​ദേ​ശി​ക ഉ​ത്പാ​ദ​നം കേ​ന്ദ്ര സ​ർ​ക്കാ​ർ പ്രോ​ത്സാ​ഹി​പ്പി​ച്ച​തോ​ടെ​യാ​ണ് ക​യ​റ്റു​മ​തി​യി​ൽ രാ​ജ്യം റെ​ക്കോ​ർ​ഡി​ട്ട​ത്.

സെ​ല്ലു​ലാ​ർ ആ​ൻ​ഡ് ഇ​ല​ക്‌​ട്രോ​ണി​ക്‌​സ് അ​സോ​സി​യേ​ഷ​ൻ (ഐ​സി​ഇ​എ) ന​ൽ​കി​യ ക​ണ​ക്കു​ക​ൾ പ്ര​കാ​രം 2022-2023 സാ​മ്പ​ത്തി​ക വ​ർ​ഷം 10 ബി​ല്യ​ൺ ഡോ​ള​ർ മൂ​ല്യ​മു​ള്ള സ്മാ​ർ​ട്ട്‌ ഫോ​ണു​ക​ൾ ഇ​ന്ത്യ ക​യ​റ്റു​മ​തി ചെ​യ്‌​തു.​ഇ​ത് ക​ഴി​ഞ്ഞ സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച് ഇ​ര​ട്ടി​യാ​ണ്. പ്രൊ​ഡ​ക്‌​ഷ​ൻ- ലി​ങ്ക്ഡ് ഇ​ൻ​സെ​ന്‍റീ​വ് (പി​എ​ൽ​ഐ) സ്കീ​മു​ക​ൾ ഇ​തി​നു സ​ഹാ​യ​ക​മാ​യി. ഇ​ന്ത്യ നി​ല​വി​ൽ മൊ​ബൈ​ൽ ഫോ​ണു​ക​ൾ ക​യ​റ്റു​മ​തി ചെ​യ്യു​ന്ന 5 രാ​ജ്യ​ങ്ങ​ൾ യു​എ​ഇ, യു​എ​സ്, നെ​ത​ർ​ലാ​ൻ​ഡ്‌​സ്, യു​കെ, ഇ​റ്റ​ലി എ​ന്നി​വ​യാ​ണെ​ന്ന് ഐ​സി​ഇ​എ​യു​ടെ ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു.

40 ബി​ല്യ​ൺ ഡോ​ള​ർ ഡോ​ള​റി​ല​ധി​കം മൂ​ല്യ​മു​ള്ള സ്മാ​ർ​ട്ട് ഫോ​ൺ ഉ​ത്പാ​ദ​നം ഇ​ന്ത്യ​യി​ൽ ന​ട​ക്കു​മെ​ന്നും ക​യ​റ്റു​മ​തി 25 ശ​ത​മാ​നം ഉ​യ​രു​മെ​ന്നും ഐ​സി​ഇ​എ ചെ​യ​ർ​മാ​ൻ പ​ങ്ക​ജ് മൊ​ഹി​ന്ദ്രൂ നേ​ര​ത്തെ ത​ന്നെ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഇ​ന്ത്യ​യി​ൽ വി​ൽ​ക്കു​ന്ന സ്‌​മാ​ർ​ട്ട്‌ ഫോ​ണു​ക​ളി​ൽ 97 ശ​ത​മാ​ന​വും ഇ​പ്പോ​ൾ ത​ദ്ദേ​ശീ​യ​മാ​യി ഉ​ത്പാ​ദി​പ്പി​ക്കു​ന്ന​വ​യാ​ണ്. ഇ​ന്ത്യ ഇ​പ്പോ​ൾ ലോ​ക​ത്തി​ലെ ര​ണ്ടാ​മ​ത്തെ വ​ലി​യ മൊ​ബൈ​ൽ ഫോ​ൺ നി​ർ​മാ​താ​ക്ക​ളാ​ണ്.

2022ൽ ​ഇ​ന്ത്യ 80-85 ശ​ത​മാ​നം ഐ​ഫോ​ണു​ക​ൾ നി​ർ​മ്മി​ച്ച​തോ​ടെ ചൈ​ന​യ്ക്ക് തു​ല്യ​മാ​യി ഉ​യ​ർ​ന്നു. 2027ഓ​ടെ ആ​പ്പി​ളി​ന്‍റെ 45-50 ശ​ത​മാ​നം ഐ​ഫോ​ണു​ക​ളും ഇ​ന്ത്യ നി​ർ​മ്മി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ട്. ക​ണ​ക്കു​ക​ൾ പ്ര​കാ​രം, ചൈ​ന​യി​ൽ നി​ന്നു​ള്ള സ്‌​മാ​ർ​ട്ട്‌​ഫോ​ൺ ഉ​ത്പാ​ദ​ന ശൃം​ഖ​ല​യു​ടെ കു​ടി​യേ​റ്റ​ത്തി​ന്‍റെ ഏ​റ്റ​വും വ​ലി​യ ഗു​ണ​ഭോ​ക്താ​ക്ക​ളാ​യി ഇ​ന്ത്യ​യും വി​യ​റ്റ്‌​നാ​മും മാ​റും.

2022 അ​വ​സാ​ന​ത്തോ​ടെ ഐ​ഫോ​ണു​ക​ളു​ടെ മൊ​ത്ത​ത്തി​ലു​ള്ള ഉ​ത്പാ​ദ​ന ശേ​ഷി​യു​ടെ 10-15 ശ​ത​മാ​നം ഇ​ന്ത്യ​യി​ലാ​ണ്. ഡി​സം​ബ​റി​ൽ ഒ​രു ബി​ല്യ​ൺ ഡോ​ള​ർ മൂ​ല്യ​മു​ള്ള ഐ​ഫോ​ണു​ക​ൾ ക​യ​റ്റു​മ​തി ചെ​യ്ത ഇ​ന്ത്യ​യി​ലെ ആ​ദ്യ​ത്തെ സ്മാ​ർ​ട്ട്‌​ഫോ​ൺ പ്ലെ​യ​റാ​ണ് ആ​പ്പി​ൾ. നി​ല​വി​ൽ ഐ​ഫോ​ണു​ക​ൾ 12, 13, 14, 14 പ്ല​സ് എ​ന്നി​വ രാ​ജ്യ​ത്ത് നി​ർ​മി​ക്കു​ന്നു.

Trending

No stories found.

Latest News

No stories found.