പുതിയ ഉയരങ്ങൾ തേടി ഓഹരി വിപണി

സെ​ന്‍സെ​ക്സ് 561 പോ​യി​ന്‍റും നി​ഫ്റ്റി 142 പോ​യി​ന്‍റും ക​ഴി​ഞ്ഞ​വാ​രം വ​ർ​ധി​ച്ചു, തു​ട​ര്‍ച്ച​യാ​യ ര​ണ്ടാം വാ​ര​മാ​ണ് വി​പ​ണി ക​രു​ത്ത് നി​ല​നി​ര്‍ത്തു​ന്ന​ത്.
പുതിയ ഉയരങ്ങൾ തേടി ഓഹരി വിപണി
Updated on

BULLS & BEARS | ഉദയഭാനു

വി​ദേ​ശ ശ​ക്തി​ക​ള്‍ ഇ​ന്ത്യ​ന്‍ വി​പ​ണി​യെ പു​തി​യ ഉ​യ​ര​ങ്ങ​ളി​ലേ​ക്ക് ന​യി​ക്കാ​ന്‍ മ​ത്സ​രി​ച്ച​പ്പോ​ള്‍ ലാ​ഭ​മെ​ടു​പ്പി​ലൂ​ടെ നി​ക്ഷേ​പ​ക​രു​ടെ ആ​വേ​ശം കു​റ​യ്ക്കാ​ന്‍ ആ​ഭ്യ​ന്ത​ര​ഫ​ണ്ടു​ക​ള്‍ നീ​ക്കം ന​ട​ത്തി. വി​ദേ​ശ ഓ​പ്പ​റേ​റ്റ​ര്‍മാ​ര്‍ ഇ​ട​പാ​ടു​ക​ള്‍ ന​ട​ന്ന എ​ല്ലാ ദി​വ​സ​ങ്ങ​ളി​ലും മു​ന്‍നി​ര ര​ണ്ടാം​നി​ര ഓ​ഹ​രി​ക​ളി​ല്‍ കാ​ണി​ച്ച താ​ത്പ​ര്യം സെ​ന്‍സെ​ക്സി​നെ​യും നി​ഫ്റ്റി സൂ​ചി​ക​യെ​യും സ​ര്‍വ​കാ​ല റെ​ക്കോ​ഡ് ത​ല​ത്തി​ലേ​ക്ക് ഉ​യ​ര്‍ത്തി.

ബോം​ബെ സെ​ന്‍സെ​ക്സ് 561 പോ​യി​ന്‍റും നി​ഫ്റ്റി 142 പോ​യി​ന്‍റും ക​ഴി​ഞ്ഞ​വാ​രം വ​ർ​ധി​ച്ചു, തു​ട​ര്‍ച്ച​യാ​യ ര​ണ്ടാം വാ​ര​മാ​ണ് വി​പ​ണി ക​രു​ത്ത് നി​ല​നി​ര്‍ത്തു​ന്ന​ത്. അ​തു​കൊ​ണ്ടു​ത​ന്നെ ഈ ​വാ​ര​വും സൂ​ചി​ക മി​ക​വ് കാ​ത്തു​സൂ​ക്ഷി​ക്കു​മെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് ഒ​രു വി​ഭാ​ഗം നി​ക്ഷേ​പ​ക​ര്‍. ജ​നു​വ​രി- ജൂ​ലൈ കാ​ല​യ​ള​വി​ല്‍ ബോം​ബെ സെ​ന്‍സെ​ക്സ് 4438 പോ​യി​ന്‍റും നി​ഫ്റ്റി സൂ​ചി​ക 1225 പോ​യി​ന്‍റും ഉ​യ​ര്‍ന്ന​തും അ​വ​ര്‍ക്ക് പ്ര​തീ​ക്ഷ പ​ക​രു​ന്നു.

മു​ന്‍വാ​ര​ത്തി​ലെ 64,718 പോ​യി​ന്‍റി​ല്‍ നി​ന്നും സെ​ന്‍സെ​ക്സ് ദി​വ​സ​വും പു​തി​യ ഉ​യ​ര​ങ്ങ​ള്‍ കൈ​പ്പി​ടി​യി​ല്‍ ഒ​തു​ക്കാ​ന്‍ ഉ​ത്സാ​ഹി​ച്ചു. സൂ​ചി​ക ഓ​രോ കു​തി​പ്പി​ലും റെ​ക്കോ​ഡ് പു​തു​ക്കി​യ​ത് നി​ക്ഷേ​പ​ക​രെ ആ​വേ​ശം കൊ​ള്ളി​ച്ചു. ഈ ​അ​വ​സ​ര​ത്തി​ല്‍ വി​പ​ണി 65,000 പോ​യി​ന്‍റി​ലെ നി​ര്‍ണാ​യ​ക പ്ര​തി​രോ​ധ​വും ത​ക​ര്‍ത്ത് സ​ര്‍വ​കാ​ല റെ​ക്കോ​ഡാ​യ 65,898 പോ​യി​ന്‍റ് വ​രെ ക​യ​റി.

ഇ​തി​നി​ട​യി​ല്‍ വി​പ​ണി സാ​ങ്കേ​തി​ക​മാ​യി ഓ​വ​ര്‍ ബ്രോ​ട്ടാ​യെ​ന്ന് മ​ന​സി​ലാ​ക്കി ആ​ഭ്യ​ന്ത​ര മ്യൂ​ച്വ​ല്‍ ഫ​ണ്ടു​ക​ള്‍ പ്രോ​ഫി​റ്റ് ബു​ക്കി​ങ്ങി​ലേ​ക്ക് ശ്ര​ദ്ധ തി​രി​ച്ചു. വ്യാ​ഴാ​ഴ്ച്ച തു​ട​ങ്ങി​യ ലാ​ഭ​മെ​ടു​പ്പ് വെ​ള്ളി​യാ​ഴ്ച്ച വി​ല്‍പ്പ​ന സ​മ്മ​ര്‍ദ​മാ​യി മാ​റി​യ​തോ​ടെ സെ​ന്‍സെ​ക്സ് റെ​ക്കോ​ഡ് ഉ​യ​ര​ത്തി​ല്‍ നി​ന്നും 723 പോ​യി​ന്‍റ് ഇ​ടി​ഞ്ഞ് 65,175ലേ​ക്ക് സാ​ങ്കേ​തി​ക തി​രു​ത്ത​ല്‍ കാ​ഴ്ച്ച​വെ​ച്ചു. മാ​ര്‍ക്ക​റ്റ് ക്ലോ​സി​ങ്ങി​ല്‍ സൂ​ചി​ക 65,280ലാ​ണ്. ഈ ​വാ​രം 64,780ലെ ​താ​ങ്ങ് നി​ല​നി​ര്‍ത്തി ര​ണ്ടാം പ​കു​തി​യി​ല്‍ 65,840നെ ​ല​ക്ഷ്യ​മാ​ക്കാം. അ​തേ​സ​മ​യം ആ​ദ്യ​താ​ങ്ങി​ല്‍ പി​ടി​ച്ചു​നി​ല്‍ക്കാ​നാ​യി​ല്ലെ​ങ്കി​ല്‍ 64,280 റേ​ഞ്ചി​ല്‍ സ്ഥി​ര​ത​യ്ക്ക് വി​പ​ണി ശ്ര​മം ന​ട​ത്താം.

19,189ല്‍ ​ഇ​ട​പാ​ടു​ക​ള്‍ക്ക് തു​ട​ക്കം കു​റി​ച്ച നി​ഫ്റ്റി മു​ന്‍വാ​രം സൂ​ചി​പ്പി​ച്ച ആ​ദ്യ​പ്ര​തി​രോ​ധ​മാ​യ 19,377ലെ ​ത​ട​സം ഭേ​ദി​ച്ച് ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി 19,523 വ​രെ ഉ​യ​ര്‍ന്നു. വാ​രാ​ന്ത്യം നി​ഫ്റ്റി 19,331 പോ​യി​ന്‍റി​ലാ​ണ്. ഈ ​വാ​രം സൂ​ചി​ക 19,566-19,656 റേ​ഞ്ചി​നെ ഉ​റ്റു​നോ​ക്കാം. ഇ​തി​നി​ട​യി​ല്‍ വാ​രാ​ന്ത്യ​ത്തി​ല്‍ വി​ല്‍പ്പ​ന സ​മ്മ​ർ​ദം ഇ​ന്നും തു​ട​ര്‍ന്നാ​ല്‍ നി​ഫ്റ്റി 19,197-19,060ല്‍ ​താ​ങ്ങ് ക​ണ്ടെ​ത്താ​ന്‍ ശ്ര​മി​ക്കും.

ബി​എ​സ്ഇ​യി​ല്‍ ആ​ര്‍ഐ​എ​ല്‍, ടാ​റ്റാ മോ​ട്ടോ​ഴ്സ്, ഐ​റ്റി​സി, ടെ​ക് മ​ഹീ​ന്ദ്ര, വി​പ്രോ, ടി​സി​എ​സ്, ഐ​സി‌​ഐ‌​സി​ഐ ബാ​ങ്ക്, എ​ച്ച്‌​യു​എ​ല്‍, മാ​രു​തി ഓ​ഹ​രി വി​ല​ക​ള്‍ ഉ​യ​ര്‍ന്ന​പ്പോ​ള്‍ ഇ​ന്‍ഫോ​സി​സ്, ഇ​ന്‍ഡ​സ് ബാ​ങ്ക്, എ​ച്ച്ഡി​എ​ഫ്സി, എ​ച്ച്ഡി​എ​ഫ്സി ബാ​ങ്ക്, എ​ല്‍ ആ​ൻ​ഡ് റ്റി, ​എ​യ​ര്‍ടെ​ല്‍, എ​ച്ച്സി​എ​ല്‍ തു​ട​ങ്ങി​യ​വ​യ്ക്ക് ത​ള​ര്‍ച്ച നേ​രി​ട്ടു.

പി​ന്നി​ട്ട വാ​രം ആ​ഭ്യ​ന്ത​ര ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ള്‍ മൊ​ത്തം 6878 കോ​ടി രൂ​പ​യു​ടെ വി​ല്‍പ്പ​ന ന​ട​ത്തി. അ​വ​സാ​ന ര​ണ്ട് ദി​വ​സ​ങ്ങ​ളി​ല്‍ മാ​ത്രം അ​വ​ര്‍ വി​റ്റ​ത് 5316 കോ​ടി രൂ​പ​യു​ടെ ഓ​ഹ​രി​യാ​ണ്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലെ തു​ട​ര്‍ച്ച​യെ​ന്നോ​ണം അ​വ​ര്‍ വീ​ണ്ടും വി​ല്‍പ്പ​ന​യ്ക്ക് മു​തി​ര്‍ന്നാ​ല്‍ വി​പ​ണി അ​ല്‍പ്പം ആ​ടി​യു​ല​യാം. വി​ദേ​ശ ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ള്‍ പോ​യ​വാ​രം എ​ല്ലാ ദി​വ​സ​ങ്ങ​ളി​ലും നി​ക്ഷേ​പ​ക​രാ​യി രം​ഗ​ത്ത് നി​റ​ഞ്ഞു​നി​ന്നു. അ​വ​ർ മൊ​ത്തം 6878 കോ​ടി രൂ​പ വി​ല വ​രു​ന്ന ഓ​ഹ​രി​ക​ളാ​ണ് വാ​രി​ക്കൂ​ട്ടി​യ​ത്. സെ​പ്റ്റം​ബ​റി​ന് ശേ​ഷ​മു​ള്ള ഏ​റ്റ​വും ഉ​യ​ര്‍ന്ന നി​ക്ഷേ​പ​മാ​യ 47,148 കോ​ടി രൂ​പ​യാ​ണ് ജൂ​ണി​ല്‍ അ​വ​ര്‍ ഇ​റ​ക്കി​യ​ത്.

ജ​നു​വ​രി മാ​ര്‍ച്ച് കാ​ല​യ​ള​വി​ല്‍ ഇ​ന്ത്യ​ന്‍ ഓ​ഹ​രി വി​പ​ണി​യി​ല്‍ വി​ല്‍പ്പ​ന​ക്കാ​ര​ന്‍റെ മേ​ല​ങ്കി അ​ണി​ഞ്ഞ വി​ദേ​ശ ഓ​പ്പ​റേ​റ്റ​ര്‍മാ​ര്‍ ഏ​പ്രി​ല്‍ മു​ത​ല്‍ ക​ന​ത്ത നി​ഷേ​പ​ത്തി​ന് ഉ​ത്സാ​ഹി​ച്ചു. അ​തു​വ​രെ ഷാ​ങ്ഹാ​യ് എ​ക്സ്ചേ​ഞ്ചി​ല്‍ നി​ക്ഷേ​പ​ക​രാ​യി​രു​ന്ന പ​ല ഫ​ണ്ടു​ക​ളും ഇ​ന്ത്യ​യി​ലേ​യ്ക്ക് ചു​വ​ടു​മാ​റ്റി. അ​തോ​ടെ ചൈ​നീ​സ് മാ​ര്‍ക്ക​റ്റ് വി​ല്‍പ്പ​ന​ക്കാ​രു​ടെ പി​ടി​യി​ലു​മാ​യി. ഇ​ന്ത്യ​യി​ല്‍ മേ​യ് മാ​സം 5.3 ബി​ല്യ​ൺ ഡോ​ള​റി​ന്‍റെ നി​ക്ഷേ​പം ന​ട​ത്തി​യ വി​ദേ​ശ​ഫ​ണ്ടു​ക​ള്‍ ജൂ​ണി​ല്‍ നി​ക്ഷേ​പം 5.7 ബി​ല്യ​ൺ ഡോ​ള​റാ​യി ഉ​യ​ര്‍ത്തി. ജൂ​ലൈ​യി​ല്‍ വി​ദേ​ശ പ​ണ​പ്ര​വാ​ഹം ആ​റ് ബി​ല്യ​ൺ ഡോ​ള​റി​ലേ​ക്ക് പ്ര​വേ​ശി​ക്കാ​ന്‍ സാ​ധ്യ​ത​യു​ണ്ട്.

ഡോ​ള​റി​ന് മു​ന്നി​ല്‍ രൂ​പ​യ്ക്ക് മൂ​ല്യ​ത്ത​ക​ര്‍ച്ച നേ​രി​ടു​ക​യാ​ണ്. രൂ​പ​യു​ടെ വി​നി​മ​യ നി​ര​ക്ക് 82.04ല്‍ ​നി​ന്നും 82.79ലേ​ക്ക് ദു​ര്‍ബ​ല​മാ​യ ശേ​ഷം വാ​രാ​ന്ത്യം 82.74ലാ​ണ്, 99 പൈ​സ​യു​ടെ മൂ​ല്യ​ത്ത​ക​ര്‍ച്ച​യാ​ണ് ഒ​റ്റ ആ​ഴ്ച്ച​യി​ല്‍ സം​ഭ​വി​ച്ച​ത്. വി​പ​ണി​യു​ടെ ച‌​ല​ന​ങ്ങ​ള്‍ വി​ല​യി​രു​ത്തി​യാ​ല്‍ രൂ​പ 82.92ലെ ​പ്ര​തി​രോ​ധം ന​ഷ്ട​പ്പെ​ട്ടാ​ല്‍ 83.26 വ​രെ ദു​ര്‍ബ​ല​മാ​കാം. രാ​ജ്യാ​ന്ത​ര വി​പ​ണി​യി​ല്‍ ക്രൂ​ഡ് ഓ​യി​ല്‍ വി​ല ബാ​ര​ലി​ന് 73.66 ഡോ​ള​റി​ലാ​ണ്. ന്യൂ​യോ​ര്‍ക്കി​ല്‍ സ്വ​ര്‍ണ വി​ല 1900 ഡോ​ള​റി​ല്‍ നി​ന്നും 1924 ഡോ​ള​റി​ലേ​ക്ക് മു​ന്നേ​റി.

Trending

No stories found.

Latest News

No stories found.