ല​ക്ഷ​ദ്വീ​പി​ല്‍ സ്വി​ഗ്ഗി പ്ര​വ​ര്‍ത്ത​ന​മാ​രം​ഭി​ക്കു​ന്നു

നാ​ട്ടു​കാ​ര്‍ക്കും വി​നോ​ദ​സ​ഞ്ചാ​രി​ക​ള്‍ക്കും മി​ക​ച്ച പ്രാ​ദേ​ശി​ക റെ​സ്റ്റോ​റ​ന്‍റു​ക​ളി​ല്‍ നി​ന്നു​ള്ള ഭ​ക്ഷ​ണ ല​ഭ്യ​ത ഉ​റ​പ്പാ​ക്കാ​നാ​ണ് സ്വി​ഗ്ഗി ല​ക്ഷ്യ​മി​ടു​ന്ന​ത്
ല​ക്ഷ​ദ്വീ​പി​ല്‍ സ്വി​ഗ്ഗി പ്ര​വ​ര്‍ത്ത​ന​മാ​രം​ഭി​ക്കു​ന്നു
Updated on

കൊ​ച്ചി: ല​ക്ഷ​ദ്വീ​പി​ല്‍ സ്വി​ഗ്ഗി ഭ​ക്ഷ്യ വി​ത​ര​ണ സേ​വ​ന​ങ്ങ​ള്‍ ആ​രം​ഭി​ക്കു​ന്നു. ദേ​ശ​വ്യാ​പ​ക​മാ​യി പ്ര​വ​ര്‍ത്ത​ന​മേ​ഖ​ല വി​പു​ലീ​ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണി​ത്. റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് ല​ക്ഷ​ദ്വീ​പി​ലെ അ​ഗ​ത്തി​യി​ലാ​ണ് സ്വി​ഗ്ഗി പ്ര​വ​ര്‍ത്ത​ന​ത്തി​ന് തു​ട​ക്ക​മി​ടു​ന്ന​ത്. ഇ​തോ​ടെ ല​ക്ഷ​ദ്വീ​പി​ല്‍ പ്ര​വേ​ശി​ക്കു​ന്ന ആ​ദ്യ​ത്തെ ഓ​ണ്‍ലൈ​ന്‍ ഫു​ഡ് ഡെ​ലി​വ​റി പ്ലാ​റ്റ്ഫോ​മാ​കും സ്വി​ഗ്ഗി. നാ​ട്ടു​കാ​ര്‍ക്കും വി​നോ​ദ​സ​ഞ്ചാ​രി​ക​ള്‍ക്കും മി​ക​ച്ച പ്രാ​ദേ​ശി​ക റെ​സ്റ്റോ​റ​ന്‍റു​ക​ളി​ല്‍ നി​ന്നു​ള്ള ഭ​ക്ഷ​ണ ല​ഭ്യ​ത ഉ​റ​പ്പാ​ക്കാ​നാ​ണ് സ്വി​ഗ്ഗി ല​ക്ഷ്യ​മി​ടു​ന്ന​ത്. പ്രാ​ദേ​ശി​ക റെ​സ്റ്റോ​റ​ന്‍റു​ക​ളു​ടെ ശാ​ക്തീ​ക​ര​ണ​ത്തി​നും ഇ​തോ​ടെ അ​വ​സ​ര​മൊ​രു​ങ്ങും.

ദ്വീ​പി​ന്‍റെ മ​നോ​ഹാ​രി​ത​യ്ക്ക് മാ​നി​ച്ച് തി​ക​ച്ചും പ​രി​സ്ഥി​തി സൗ​ഹൃ​ദ സ​മീ​പ​ന​മാ​ണ് പ്ര​വ​ര്‍ത്ത​ന​ങ്ങ​ളി​ല്‍ സ്വി​ഗ്ഗി സ്വീ​ക​രി​ക്കു​ന്ന​ത്. എ​ല്ലാ ഡെ​ലി​വ​റി​ക​ളും സൈ​ക്കി​ളി​ല്‍ മാ​ത്ര​മാ​യി​രി​ക്കും. ആ​ദ്യ ത​വ​ണ സ്വി​ഗ്ഗി ഉ​പ​യോ​ക്താ​ക്ക​ള്‍ക്ക് 100 രൂ​പ വ​രെ​യു​ള്ള ഓ​ര്‍ഡ​റു​ക​ള്‍ക്ക് 50% കി​ഴി​വ്, ആ​ദ്യ ഓ​ര്‍ഡ​റു​ക​ള്‍ക്ക് സൗ​ജ​ന്യ ഡെ​ലി​വ​റി തു​ട​ങ്ങി​യ പ്ര​ത്യേ​ക ലോ​ഞ്ച് ഓ​ഫ​റു​ക​ള്‍ ഉ​ണ്ടാ​കും.

ഉ​പ​യോ​ക്താ​ക്ക​ള്‍ക്ക് സ​മാ​ന​ത​ക​ളി​ല്ലാ​ത്ത സൗ​ക​ര്യ​ങ്ങ​ള്‍ ന​ല്‍കു​ന്ന​തി​ന് തു​ട​ര്‍ച്ച​യാ​യി ശ്ര​മി​ക്കു​ന്നു​ണ്ടെ​ന്ന് സ്വി​ഗ്ഗി ഫു​ഡ് മാ​ര്‍ക്ക​റ്റ്പ്ലെ​യ്സ് നാ​ഷ​ണ​ല്‍ ബി​സി​ന​സ് ഹെ​ഡ് സി​ദ്ധാ​ര്‍ഥ് ബ​ക്കൂ പ​റ​ഞ്ഞു. പ്രാ​ദേ​ശി​ക യു​വാ​ക്ക​ള്‍ക്ക് വ​രു​മാ​ന അ​വ​സ​ര​ങ്ങ​ള്‍ സൃ​ഷ്ടി​ക്കു​ന്ന​തി​നൊ​പ്പം പ്രാ​ദേ​ശി​ക റെ​സ്റ്റോ​റ​ന്‍റു​ക​ളു​മാ​യി സ​ഹ​ക​രി​ക്കാ​നും ബി​സി​ന​സ്സ് വി​പു​ലീ​ക​ര​ണ​ത്തി​ല്‍ അ​വ​യെ പി​ന്തു​ണ​ക്കാ​നും ക​ഴി​യു​ന്ന​തി​ല്‍ ചാ​രി​താ​ര്‍ഥ്യ​മു​ണ്ടെ​ന്നും സി​ദ്ധാ​ര്‍ഥ് ബ​ക്കൂ പ​റ​ഞ്ഞു.

Trending

No stories found.

Latest News

No stories found.