ട​യ​ര്‍ ക​മ്പ​നി​ക​ളു​ടെ ലാ​ഭ​ത്തി​ല്‍ വ​ന്‍ കു​തി​പ്പ്

രാ​ജ്യ​ത്തെ മു​ന്‍നി​ര ട​യ​ര്‍ ക​മ്പ​നി​യാ​യ എം​ആ​ര്‍എ​ഫി​ന്‍റെ അ​റ്റാ​ദാ​യം ജൂ​ലൈ മു​ത​ല്‍ സെ​പ്റ്റം​ബ​ര്‍ വ​രെ​യു​ള്ള കാ​ല​യ​ള​വി​ല്‍ 351 ശ​ത​മാ​നം ഉ​യ​ര്‍ന്ന് 586 കോ​ടി രൂ​പ​യി​ലെ​ത്തി
ട​യ​ര്‍ ക​മ്പ​നി​ക​ളു​ടെ ലാ​ഭ​ത്തി​ല്‍ വ​ന്‍ കു​തി​പ്പ്
Updated on

ബി​സി​ന​സ് ലേ​ഖ​ക​ൻ

കൊ​ച്ചി: ക്രൂ​ഡ് ഓ​യി​ല്‍ വി​ല​യി​ലെ വ​ന്‍ കു​തി​പ്പും സാ​മ്പ​ത്തി​ക മേ​ഖ​ല​യി​ലെ മി​ക​ച്ച ഉ​ണ​ര്‍വും രാ​ജ്യ​ത്തെ പ്ര​മു​ഖ ട​യ​ര്‍ ഉ​ത്പാ​ദ​ക ക​മ്പ​നി​ക​ളു​ടെ ലാ​ഭ​ത്തി​ല്‍ വ​ന്‍ വ​ർ​ധ​ന സൃ​ഷ്ടി​ക്കു​ന്നു. ജൂ​ലൈ മു​ത​ല്‍ സെ​പ്റ്റം​ബ​ര്‍ വ​രെ​യു​ള്ള കാ​ല​യ​ള​വി​ല്‍ മു​ന്‍നി​ര ക​മ്പ​നി​ക​ളെ​ല്ലാം ലാ​ഭ​ത്തി​ല്‍ റെ​ക്കോ​ഡ് വ​ള​ര്‍ച്ച​യാ​ണ് നേ​ടി​യ​ത്.

എം​ആ​ര്‍എ​ഫ്, ജെ​കെ ട​യ​ര്‍, അ​പ്പോ​ളോ ട​യ​ര്‍ എ​ന്നി​വ​യു​ടെ​യെ​ല്ലാം ലാ​ഭം ഈ ​കാ​ല​യ​ള​വി​ല്‍ അ​ഞ്ചി​ര​ട്ടി വ​രെ ഉ​യ​ര്‍ന്നു. അ​സം​സ്കൃ​ത വ​സ്തു​ക്ക​ളു​ടെ വി​ല ഗ​ണ്യ​മാ​യി കു​റ​ഞ്ഞി​ട്ടും ട​യ​ര്‍ വി​ല​യി​ല്‍ കു​റ​വ് വ​രു​ത്താ​തി​രു​ന്ന​താ​ണ് ക​മ്പ​നി​ക​ള്‍ക്ക് നേ​ട്ട​മാ​കു​ന്ന​ത്. ഇ​ന്ത്യ​ന്‍ സാ​മ്പ​ത്തി​ക മേ​ഖ​ല മി​ക​ച്ച വ​ള​ര്‍ച്ച നേ​ടു​ന്ന​തും കേ​ന്ദ്ര​സ​ര്‍ക്കാ​ര്‍ അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന രം​ഗ​ത്ത് വ​ന്‍തോ​തി​ല്‍ നി​ക്ഷേ​പം ന​ട​ത്തു​ന്ന​തും കാ​ര​ണം ഓ​ട്ടൊ​മൊ​ബൈ​ല്‍ വി​പ​ണി വ​ന്‍ കു​തി​പ്പാ​ണ് നേ​ടു​ന്ന​തെ​ന്ന് ക​മ്പ​നി​ക​ള്‍ പ​റ​യു​ന്നു. ഇ​തോ​ടൊ​പ്പം കാ​ര്‍ഷി​ക, ഗ്രാ​മീ​ണ മേ​ഖ​ല​യി​ലെ ഉ​ണ​ര്‍വും വാ​ഹ​ന വി​പ​ണി​ക്ക് ക​രു​ത്താ​കു​ന്നു. ഫോ​സി​ല്‍ അ​ധി​ഷ്ഠി​ത വാ​ഹ​ന​ങ്ങ​ള്‍ക്കൊ​പ്പം ഇ​ല​ക്‌​ട്രി​ക് വെ​ഹി​ക്കി​ള്‍സി​ന്‍റെ​യും വി​ല്‍പ്പ​ന മി​ക​ച്ച വ​ള​ര്‍ച്ച നേ​ടു​ന്ന​തി​നാ​ല്‍ ട​യ​ര്‍ ഉ​പ​യോ​ഗ​ത്തി​ല്‍ ഗ​ണ്യ​മാ​യ വ​ർ​ധ​ന സൃ​ഷ്ടി​ക്കു​ന്നു.

രാ​ജ്യ​ത്തെ മു​ന്‍നി​ര ട​യ​ര്‍ ക​മ്പ​നി​യാ​യ എം​ആ​ര്‍എ​ഫി​ന്‍റെ അ​റ്റാ​ദാ​യം ജൂ​ലൈ മു​ത​ല്‍ സെ​പ്റ്റം​ബ​ര്‍ വ​രെ​യു​ള്ള കാ​ല​യ​ള​വി​ല്‍ 351 ശ​ത​മാ​നം ഉ​യ​ര്‍ന്ന് 586 കോ​ടി രൂ​പ​യി​ലെ​ത്തി. മു​ന്‍വ​ര്‍ഷം ഇ​തേ കാ​ല​യ​ള​വി​ല്‍ എം​ആ​ര്‍എ​ഫി​ന്‍റെ അ​റ്റാ​ദാ​യം 129 കോ​ടി രൂ​പ​യാ​യി​രു​ന്നു. ക​മ്പ​നി​യു​ടെ വ​രു​മാ​നം ഇ​ക്കാ​ല​യ​ള​വി​ല്‍ ആ​റ് ശ​ത​മാ​നം വ​ർ​ധി​ച്ച് 6217 കോ​ടി രൂ​പ​യി​ലെ​ത്തി. എം​ആ​ര്‍എ​ഫി​ന്‍റെ ഓ​ഹ​രി ഉ​ട​മ​ക​ള്‍ക്ക് ക​ഴി​ഞ്ഞ സാ​മ്പ​ത്തി​ക വ​ര്‍ഷം 169 രൂ​പ​യാ​ണ് ലാ​ഭ​വി​ഹി​ത​മാ​യി ല​ഭി​ച്ച​ത്. പ​ത്ത് രൂ​പ മു​ഖ​വി​ല​യു​ള്ള ഓ​ഹ​രി ഒ​ന്നി​ന് 1690 ശ​ത​മാ​നം ലാ​ഭ​വി​ഹി​തം ന​ല്‍കി ക​മ്പ​നി ച​രി​ത്രം സൃ​ഷ്ടി​ച്ചു. ഇ​തോ​ടെ എം​ആ​ര്‍എ​ഫി​ന്‍റെ ഓ​ഹ​രി വി​ല നി​ല​വി​ല്‍ ഒ​രു ല​ക്ഷം രൂ​പ​യ്ക്ക് മു​ക​ളി​ലാ​ണ്. ജെ​കെ ട​യേ​ഴ്സി​ന്‍റെ അ​റ്റാ​ദാ​യം ഇ​ക്കാ​ല​യ​ള​വി​ല്‍ അ​ഞ്ചി​ര​ട്ടി ഉ​യ​ര്‍ന്ന് 248.6 കോ​ടി രൂ​പ​യി​ലെ​ത്തി. ക​മ്പ​നി​യു​ടെ വ​രു​മാ​നം 3.8 ശ​ത​മാ​നം ഉ​യ​ര്‍ന്ന് 3, 897 കോ​ടി രൂ​പ​യാ​യി.

രാ​ജ്യ​ത്തെ റോ​ഡ് ക​ണ​ക്റ്റി​വി​റ്റി മു​മ്പെ​ങ്ങു​മി​ല്ലാ​ത്ത വി​ധ​ത്തി​ല്‍ മെ​ച്ച​പ്പെ​ട്ട​തോ​ടെ പാ​സ​ഞ്ച​ര്‍ വാ​ഹ​ന​ങ്ങ​ളു​ടെ​യും വാ​ണി​ജ്യ വാ​ഹ​ന​ങ്ങ​ളു​ടെ​യും വി​ല്‍പ്പ​ന തു​ട​ര്‍ച്ച​യാ​യി വ​ന്‍ വ​ള​ര്‍ച്ച​യാ​ണ് രേ​ഖ​പ്പെ​ടു​ത്തു​ന്ന​ത്. ഇ​തോ​ടൊ​പ്പം 15 വ​ര്‍ഷം ക​ഴി​ഞ്ഞ വാ​ഹ​ന​ങ്ങ​ള്‍ പൊ​ളി​ക്കാ​നു​ള്ള പു​തി​യ സ്ക്രാ​പ്പേ​ജ് പോ​ളി​സി​യും ട​യ​ര്‍ വി​പ​ണി​ക്ക് അ​നു​കൂ​ല ഘ​ട​ക​മാ​ണ്. ക​ഴി​ഞ്ഞ ര​ണ്ട് വ​ര്‍ഷ​മാ​യി ഇ​ന്ത്യ​യി​ല്‍ നി​ന്നു​ള്ള ട​യ​ര്‍ ക​യ​റ്റു​മ​തി​യി​ലും ഗ​ണ്യ​മാ​യ വ​ർ​ധ​ന​യാ​ണ് ദൃ​ശ്യ​മാ​കു​ന്ന​ത്.

ചൈ​ന കൊ​വി​ഡ് പ്രോ​ട്ടോ​ക്കോ​ള്‍ ശ​ക്ത​മാ​ക്കി​യ​തും യൂ​റോ​പ്പി​ലെ രാ​ഷ്‌​ട്രീ​യ പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​യ​തി​നാ​ൽ ആ​ഗോ​ള വാ​ഹ​ന നി​ർ​മാ​താ​ക്ക​ള്‍ ഇ​ന്ത്യ​യി​ല്‍ നി​ന്നും കൂ​ടു​ത​ലാ​യി ട​യ​ര്‍ വാ​ങ്ങാ​ന്‍ തു​ട​ങ്ങി​യെ​ന്ന് ഈ ​രം​ഗ​ത്തു​ള്ള​വ​ര്‍ പ​റ​യു​ന്നു. ക​ഴി​ഞ്ഞ സാ​മ്പ​ത്തി​ക വ​ര്‍ഷ​ത്തി​ല്‍ ഇ​ന്ത്യ​യു​ടെ ട​യ​ര്‍ ക​യ​റ്റു​മ​തി രം​ഗ​ത്ത് 15 ശ​ത​മാ​ന​ത്തി​ല​ധി​കം വ​ള​ര്‍ച്ച​യാ​ണു​ണ്ടാ​യ​ത്.

Trending

No stories found.

Latest News

No stories found.