GSTR 3B റിട്ടേണുകൾ ഫയൽ ചെയ്യാനുള്ള തീയതി നീട്ടണമെന്ന് വ്യാപാരികൾ

ജിഎസ്‌ടി വെബ്സൈറ്റിലെ അടിക്കടിയുള്ള തിരുത്തലുകൾ മൂലം വ്യാപാരികൾക്ക് കൃത്യതയോടെ ഫയൽ ചെയ്യുവാൻ കഴിയാറില്ല
GSTR 3B റിട്ടേണുകൾ ഫയൽ ചെയ്യാനുള്ള തീയതി നീട്ടണമെന്ന് വ്യാപാരികൾ | Traders demand extension of GST return filing date
GSTR 3B റിട്ടേണുകൾ ഫയൽ ചെയ്യാനുള്ള തീയതി നീട്ടണമെന്ന് വ്യാപാരികൾImage by pch.vector on Freepik
Updated on

ജിഎസ്‌ടി നിയമപ്രകാരം 2023-24 സാമ്പത്തിക വർഷത്തെ ജിഎസ്‌ടി ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് റിട്ടേണിലൂടെ സ്വീകരിക്കാനും, അർഹതയില്ലാത്ത ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് റിവേഴ്സ് ചെയ്യാനുമുള്ള അവസാന തീയതി നവംബർ 30 ൽ നിന്ന് 2025 മാർച്ച് 31 വരെ നീട്ടണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്‍റും കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്സ് ദേശീയ സെക്രട്ടറിയുമായ എസ്.എസ്. മനോജ് ആവശ്യപ്പെട്ടു.

ജിഎസ്‌ടി വെബ്സൈറ്റിലെ അടിക്കടിയുള്ള തിരുത്തലുകൾ മൂലം വ്യാപാരികൾക്ക് കൃത്യതയോടെ ഫയൽ ചെയ്യുവാൻ കഴിയാറില്ല. ഈ ബുദ്ധിമുട്ട് മൂലം നിരവധി വ്യാപാരികൾക്ക് ഇതുവരെ റിട്ടേണുകൾ ഫയൽ ചെയ്യാൻ കഴിയാത്ത സാഹചര്യമാണുള്ളതെന്നും അദ്ദേഹം വിശദീകരിച്ചു. തീയതി നീട്ടാതെ വന്നാൽ നിരവധി വ്യാപാരികൾക്ക് അർഹതപ്പെട്ട ഇൻപുട്ട് ക്രെഡിറ്റ് ടാക്സ് തിരികെ ലഭിക്കാത്ത അവസ്ഥയുണ്ടാകും.

നിശ്ചിത സാമ്പത്തിക വർഷത്തിൽ ഇടയ്ക്കിടെ വെബ്സൈറ്റിൽ ഉണ്ടാകുന്ന മാറ്റങ്ങൾ വ്യാപാരികൾക്ക് റിട്ടേണുകൾ കൃത്യമായി ഫയൽ ചെയ്യുന്നതിന് തടസം സൃഷ്ടിക്കുന്നു. ഇത് ഒഴിവാക്കപ്പെടണം.

ജിഎസ്‌ടി കൗൺസിലിന്‍റെ ഓരോ തീരുമാനങ്ങളും മാറ്റങ്ങളും തൊട്ടടുത്ത സാമ്പത്തിക വർഷത്തിൽ മാത്രം പ്രാബല്യത്തിൽ വരുന്ന രീതിയിൽ നടപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സാധാരണ വ്യാപാരികളുടെ പ്രശ്നങ്ങൾ കൃത്യമായി മനസിലാക്കാതെയാണ് ജിഎസ്‌ടി കൗൺസിലിൽ തീരുമാനങ്ങൾ ഉണ്ടാകുന്നതെന്നും മനോജ് കുറ്റപ്പെടുത്തി. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രവർത്തകസമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന ജനറൽ സെക്രട്ടറി എം. നസീർ, ട്രഷറർ കെ.എം. നാസറുദ്ദീൻ, കെ.പി. ശ്രീധരൻ, പ്രസാദ് ജോൺ മാമ്പ്ര, ടി.എൻ. മുരളി, അസീം മുഈനി, പി. പ്രകീർത്ത് കുമാർ, എബ്രഹാം പരുവാനിക്കൽ, ദുർഗ ഗോപാലകൃഷ്ണൻ, നടക്കാവ് സുധാകരൻ, നദീർ കൊച്ചി, ചുള്ളിക്കൽ ഭാസ്കരൻ, ഷഹാബുദീൻ ഹാജി, അസീം മീഡിയ, പ്രസാദ് കുമാർ, മൊയ്തു അങ്ങാടിപ്പുറം എന്നിവർ സംസാരിച്ചു.

Trending

No stories found.

Latest News

No stories found.