വാട്സാപ്പിൽ അപ്ഡേഷനോട് അപ്ഡേഷൻ: ഇനി മുതൽ വീഡിയോ കോളിനിടെ സ്‌ക്രീന്‍ ഷെയര്‍ ചെയ്യാം

സ്‌ക്രീന്‍ ഷെയറിങ്ങില്‍ ഉപയോക്താവിന് പൂര്‍ണ നിയന്ത്രണം ഉണ്ടായിരിക്കുമെന്നതാണ് പ്രധാന സവിശേഷത
വാട്സാപ്പിൽ അപ്ഡേഷനോട് അപ്ഡേഷൻ: ഇനി മുതൽ വീഡിയോ കോളിനിടെ സ്‌ക്രീന്‍ ഷെയര്‍ ചെയ്യാം
Updated on

ഓരോ ദിവസവും പുതിയ പുതിയ ഫീച്ചറുകളുമായി പ്രമുഖ മെസേജിങ് ആപ്പായ വാട്സാപ്പ് ഇപ്പോൾ അഡ്വാൻസ്ഡ് ആവുകയാണ്. ഇപ്പോഴിതാ വീണ്ടും ഒരു അപ്ഡേഷൻ. വീഡിയോ കോളിനിടെ സ്ക്രീൻ ഷെയർ ചെയ്യാൻ സാധിക്കുമെന്നതാണ് പുതിയ മാറ്റം. നിലവിൽ പരീക്ഷണാടിസ്ഥാനത്തിലാണ് ഈ ഫീച്ചർ വാട്സാപ്പ് പുറത്തിറക്കിയിരിക്കുന്നത്.

ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ആൻഡ്രോയിഡ് 2.23.11.19 അപ്ഡേറ്റിനായി വാട്സാപ്പ് ബീറ്റാ വേർഷൻ ഇൻസ്റ്റാൾ ചെയ്യുന്നവർക്ക് പുതിയ ഫീച്ചർ ഉപയോഗിക്കാനാവും. നിരവധി പേർക്ക് ഒരേ സമയം പങ്കെടുക്കാനാവുന്ന ഗൂഗിൽ മീറ്റ്, സൂം മീറ്റ് എന്നിവയ്ക്ക് സമാനമായ നിലയിൽ വീഡിയോ കോളിനിടെ സ്ക്രീൻ ഷെയർ സാധ്യമാവുന്ന ഫീച്ചറാണ് വാട്സാപ്പ് അവതരിപ്പിച്ചിരിക്കുന്നത്. സ്ക്രീൻ ഷെയർ ചെയ്യാനും കാണാനും ആശയവിനിമയം നടത്താനും സാധിക്കും.

സ്‌ക്രീന്‍ ഷെയറിങ്ങില്‍ ഉപയോക്താവിന് പൂര്‍ണ നിയന്ത്രണം ഉണ്ടായിരിക്കുമെന്നതാണ് പ്രധാന സവിശേഷത. സ്വകാര്യത സംരക്ഷിക്കുന്നതിന് എപ്പോള്‍ വേണമെങ്കിലും സ്‌ക്രീന്‍ ഷെയറിങ് അവസാനിപ്പിക്കുന്നതിന് സാധ്യമാവുന്ന രീതിയിലാണ് ഇതിന്‍റെ സംവിധാനങ്ങൾ.

ആന്‍ഡ്രോയിഡിന്‍റെ പഴയ വേര്‍ഷനില്‍ ഈ സേവനം ലഭ്യമല്ല. വലിയ ഗ്രൂപ്പു കോളുകളിലും ഈ സേവനം പ്രയോജനപ്പെടുത്താന്‍ സാധിക്കില്ല. വാട്‌സാപ്പിന്‍റെ കാലപഴക്കം ചെന്ന വേര്‍ഷന്‍ ഉപയോഗിക്കുന്നവര്‍ക്കും ഈ സേവനം ലഭിക്കുന്നതിന് തടസ്സങ്ങള്‍ നേരിടും. അതിനാല്‍ ഡിവൈസ് അപ്‌ഡേറ്റഡ് ആണെന്നും വാട്‌സ്ആപ്പിന്‍റെ പുതിയ വേര്‍ഷന്‍ ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ടെന്നും ഉപയോക്താക്കള്‍ ഉറപ്പാക്കണം.

Trending

No stories found.

Latest News

No stories found.