നാഷണല്‍ ബാങ്ക് ഫൊർ കള്‍ച്ചര്‍ ആന്‍ഡ് റൂറല്‍ ഡെവലപ്മെന്‍റിൽ(നബാര്‍ഡ്) വിവിധ വിഷയങ്ങളില്‍ അസിസ്റ്റന്‍റ് മാനെജര്‍ തസ്തികയിലേക്ക് യോഗ്യതയുള്ള അപേക്ഷകരില്‍ നിന്ന് അപേക്ഷ ക്ഷണിക്കുന്നു. ആകെ ഒഴിവുകൾ 102.
പ്രായം:21-30
തെരഞ്ഞെടുപ്പ് :
പ്രാഥമിക പരീക്ഷ, മെയിന്‍ പരീക്ഷ, സൈക്കോമെട്രിക് ടെസ്റ്റ്, അഭിമുഖം എന്നിവയിലൂടെയാണ് തെരഞ്ഞെടുപ്പ്.
നിയമനം രണ്ടു വർഷത്തേയ്ക്കു മാത്രം. ബാങ്കിന്റെ വിവേചനാധികാരത്തില്‍ പരമാവധി ഒരു വര്‍ഷത്തേക്ക് കൂടി നീട്ടാൻ സാധ്യത.
ശമ്പളം: 44500 രൂപ വരെ .
അപേക്ഷാഫീസ്:
എസ്ടി, എസ്‌സി, പിഡബ്ല്യുബിഡി വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാർഥികൾക്ക് 150 രൂപ.ജനറൽ വിഭാഗത്തിന് 850 രൂപ.
അപേക്ഷിക്കേണ്ട വിധം: അപേക്ഷകൾ ഓൺലൈനായി ഓഗസ്റ്റ് 15 നു മുമ്പ് അയച്ചിരിക്കണം. ഉദ്യോഗാർഥികള്‍ സ്‌കാന്‍ ചെയ്ത ഫോട്ടോയും ഒപ്പും അപ് ലോഡ് ചെയ്യണം.അപേക്ഷാ ഫോം പൂരിപ്പിച്ച ശേഷം, അപേക്ഷകര്‍ അപേക്ഷാ ഫീസ് അടയ്ക്കണം.
വിശദ വിവരങ്ങൾക്ക് വെബ്സൈറ്റ്: https://www.nabard.org/careers