കൊച്ചിൻ പോർട്ട് അതോറിറ്റിയിലെ മറൈൻ ഡിപ്പാർട്‌മെന്‍റിൽ വിവിധ തസ്‌തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ 30 ഒഴിവുകൾ.കരാർ നിയമനമാണ്. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തിയതി ഓഗസ്റ്റ് 26.
ഒഴിവ്, ശമ്പളം, യോഗ്യത എന്നിവ താഴെ :
സ്രാങ്ക്/ സീകണ്ണി: പത്താം ക്ലാസ് ജയം, സ്രാങ്ക് സർട്ടിഫിക്കറ്റ് ഓഫ് കോംപീറ്റൻസി/ സെക്കൻഡ് ക്ലാസ് മാസ്റ്റേഴ്‌സ്/ ഫസ്‌റ്റ് ക്ലാസ് മാസ്‌റ്റേഴ്സ്, ബേസിക് എസ്ടിസിഡബ്ല്യു കോഴ്‌സ്, നാവിഗേഷനൽ വാച്ച് കീപ്പിങ് സർട്ടിഫിക്കറ്റ്, രണ്ടു വർഷത്തെ പരിചയം, ശമ്പളം 30000 രൂപ
ടിൻഡൽ: പത്താം ക്ലാസ് ജയം, ബേസിക് എസ്ടിസിഡബ്ല്യു കോഴ്‌സ്, 2 വർഷ പരിചയം, ശമ്പളം 27500.
വിഞ്ച് മാൻ: പത്താം ക്ലാസ് ജയം, ബേസിക് എസ്ടിസിഡബ്ല്യു കോഴ്സ്, സ്രാങ്ക് സർട്ടിഫിക്കറ്റ് ഓഫ് കോംപീറ്റൻസി, 2 വർഷ പരിചയം, ശമ്പളം 27500 രൂപ.
ലാസ്കർ: പത്താം ക്ലാസ് ജയം, സ്വിമ്മിങ് ടെസ്‌റ്റ് ജയം, പ്രി-സി ട്രെയിനിങ് ജയം/ ജിപി റേറ്റിങ്, 2 വർഷ പരിചയം, ശമ്പളം 27,000 രൂപ
ടോപസ് (ജിപി ക്രൂ): പത്താം ക്ലാസ് ജയം, സ്വിമ്മിങ് ടെസ്‌റ്റ് ജയം, ശമ്പളം 25000. ബണ്ടറി (ജിപി ക്രൂ): പത്താം ക്ലാസ് ജയം, സ്വിമ്മിങ് ടെസ്‌റ്റ് ജയം, ബേസിക് എസ്ടിസിഡബ്ല്യു കോഴ്സ്, ഒരു വർഷ പരിചയം, ശമ്പളം 25000.
ജൂനിയർ സൂപ്പർവൈസർ (മറൈൻ ക്രെയ്‌ൻ): ഇലക്ട്രിക്കൽ എൻജിനീയറിങ് ഡിപ്ലോമ, സ്വിമ്മിങ് ടെസ്‌റ്റ് ജയം, ശമ്പളം 30,000.
എൻജിൻ റൂം ഫിറ്റർ (മറൈൻ): പത്താം ക്ലാസ് ജയം, സ്വിമ്മിങ് ടെസ്‌റ്റ് ജയം, എൻജിൻ റൂം വാച്ച് കീപ്പിങ് സർട്ടിഫിക്കറ്റ്; ശമ്പളം 27500. പ്രായപരിധി: 60.
മെഡിക്കൽ ഓഫിസർ (2): എം ബി ബി എസ്, 6 മാസ പരിചയം. പ്രായപരിധി 65. ശമ്പളം 60000. ഇന്‍റർവ്യൂ ഓഗസ്‌റ്റ് 14ന്.
പൈലറ്റ് (5): ഷിപ്പിങ് മന്ത്രാലയത്തിന്‍റെ സർട്ടിഫിക്കറ്റ് ഒഫ് മാസ്‌റ്റർ/ചീഫ് ഓഫിസർ ഒഫ് ഫോറിൻ ഗോയിങ് ഷിപ്പ്, ഒരു വർഷ പരിചയം, പ്രായപരിധി 40 വയസ്, ശമ്പളം 70000-200,000.
വിശദവിവരങ്ങള്‍ക്ക് വെബ്സൈറ്റ്: www.cochinport.gov.in