ബെൽജിയത്തിലെ 15 തൊഴിൽ മേഖലകളിൽ വിദേശികൾക്ക് അവസരം

എന്‍ജിനീയറിങ്, മാനുഫാക്ചറിംഗ്, ഫുഡ് ആന്‍ഡ് ഹോസ്പിറ്റാലിറ്റി, കണ്‍സ്ട്രക്ഷന്‍, ഹെല്‍ത്ത് കെയര്‍, ഐടി മേഖലകൾ ഇതിൽ ഉൾപ്പെടുന്നു.
Belgium to recruit foreign workers in 15 fields
ബെൽജിയത്തിലെ 15 തൊഴിൽ മേഖലകളിൽ വിദേശികൾക്ക് അവസരംFreepik
Updated on

ബ്രസല്‍സ്: തൊഴിലാളി ക്ഷാമം നേരിടുന്ന സാഹചര്യത്തില്‍ ബെല്‍ജിയം പതിനഞ്ച് തൊഴിൽ മേഖലകളിൽ വിദേശ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നു. എന്‍ജിനീയറിങ്, മാനുഫാക്ചറിംഗ്, ഫുഡ് ആന്‍ഡ് ഹോസ്പിറ്റാലിറ്റി, കണ്‍സ്ട്രക്ഷന്‍, ഹെല്‍ത്ത് കെയര്‍, ഐടി മേഖലകൾ ഇതിൽ ഉൾപ്പെടുന്നു.

ബെല്‍ജിയത്തില്‍ ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്ന വിദേശത്ത് നിന്നുള്ള പ്രൊഫഷണലുകൾക്ക് ഈ സാഹചര്യം പ്രയോജനപ്പെടുത്താം. ഏറ്റവും ഡിമാന്‍ഡുള്ള ഏതെങ്കിലും റോളുകളില്‍ ഉള്‍പ്പെടുന്നവരാണെങ്കില്‍ അവര്‍ക്ക് ജോലിയും തൊഴില്‍ വിസയും ലഭിക്കാനുള്ള ഉയര്‍ന്ന സാധ്യതകളാണുള്ളത്.

ഇടത്തരം നൈപുണ്യമുള്ള ജോലികളിൽ വിദേശികളെ റിക്രൂട്ട് ചെയ്യാൻ ആഗ്രഹിക്കുന്ന തൊഴിലുടമകള്‍ ഉദ്യോഗാർഥികള്‍ക്ക് ശരിയായ പരിചയസമ്പത്തും യോഗ്യതയും ഉണ്ടെന്ന് ഉറപ്പാക്കേണ്ടതുണ്ട്. യൂറോപ്യൻ ബ്ലൂ കാർഡ് ഉടമകള്‍ക്ക് വിദ്യാഭ്യാസ യോഗ്യതാ മാനദണ്ഡങ്ങൾ ലഘൂകരിക്കുകയും അധിക വർക്ക് പെർമിറ്റുകൾ ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

തൊഴിലാളി ക്ഷാമം നേരിടുന്ന മേഖലകൾ ഇവ:

  1. സിവില്‍ എൻജിനീയർമാർ

  2. സിവില്‍ എൻജിനീയറിങ് തൊഴിലാളികള്‍

  3. മെഷീന്‍ ഓപ്പറേറ്റര്‍മാര്‍

  4. പ്രൊഫഷണല്‍ ഡ്രൈവര്‍മാര്‍

  5. ഫുഡ് ആൻഡ് ഹോസ്പിറ്റാലിറ്റി തൊഴിലാളികള്‍

  6. ഇലക്ട്രീഷ്യന്‍മാര്‍

  7. മെക്കാനിക്കുകൾ, റിപ്പയര്‍ ജോലിക്കാർ

  8. വെല്‍ഡർമാർ, ഫ്ളെയിം കട്ടർ ജോലിക്കാർ

  9. അക്കൗണ്ടന്‍റുമാര്‍

  10. നഴ്സിങ് പ്രൊഫഷണലുകള്‍

  11. ആരോഗ്യ മേഖലയിലെ മറ്റ് ജോലിക്കാർ

  12. കണ്‍സ്ട്രക്ഷന്‍ മാനെജര്‍മാർ, സൂപ്പര്‍വൈസര്‍മാർ

  13. കെട്ടിട നിര്‍മാണത്തൊഴിലാളികള്‍

  14. ആപ്ലിക്കേഷന്‍ പ്രോഗ്രാമര്‍മാര്‍

  15. സോഫ്റ്റ്‌വെയര്‍ ഡെവലപ്പര്‍മാര്‍

Trending

No stories found.

Latest News

No stories found.