കേരള സർക്കാർ നിയന്ത്രണത്തിലുള്ള സ്വയംഭരണ സ്ഥാപനമായ സി-ഡിറ്റ് ഏറ്റെടുത്ത് നടപ്പാക്കിവരുന്ന വീഡിയോ എഡിറ്റിങ്, വീഡിയോ ടൈറ്റിലിങ്, വീഡിയോ കംപോസിറ്റിങ്, ഗ്രാഫിക് ഡിസൈൻ ജോലികൾ വർക്ക് കോൺട്രാക്റ്റ്/ റേറ്റ് കോൺട്രാക്റ്റ് വ്യവസ്ഥയിൽ നിർവഹിക്കുന്നതിലേക്കായി നിശ്ചിത യോഗ്യതയുള്ളവരെ പരിഗണിക്കുന്നതിനായുള്ള പാനൽ തയാറാക്കുന്നു.
പ്ലസ്ടു പാസായിരിക്കണം, ഗ്രാഫിക് ഡിസൈനിങ്, പ്രിന്‍റ് ഡിസൈനിങ് തുടങ്ങിയ ഏതെങ്കിലും മൂന്ന് മാസത്തിൽ കുറയാതെയുള്ള സർട്ടിഫിക്കറ്റ്/ ഡിപ്ലോമ കോഴ്സ് പാസായിരിക്കണം, മേൽപ്പറഞ്ഞ വിഷയത്തിൽ ആറുമാസത്തിൽ കുറയാതെയുള്ള പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം, സി-ഡിറ്റിലെ മീഡിയ കോഴ്സുകൾ വിജയകരമായി പൂർത്തിയാക്കിയ യോഗ്യരായവർക്ക് മുൻഗണന നൽകും. അഡോബ് ഫോട്ടോഷോപ്പ്, അഡോബ് ഇൻ ഡിസൈൻ, അഡോബ് ഇല്ലുസ്ട്രേറ്റർ, കോറൽ ഡ്രോ തുടങ്ങിയ ഡിസൈനിങ് സോഫ്റ്റ്‌വെയറുകളിൽ പ്രാവീണ്യം ഉണ്ടായിരിക്കണമെന്നതാണ് യോഗ്യതകൾ.
തെരഞ്ഞെടുക്കപ്പെടുന്നവർ സിഡിറ്റുമായി ഒരു വർഷ കരാറിൽ ഏർപ്പെടണം. കാലാവധിക്ക് ശേഷം കരാർ പുതുക്കുന്നത് ആവശ്യമെങ്കിൽ പരിഗണിക്കും. വ്യവസ്ഥകൾ പ്രകാരം പ്രതിമാസം പൂർത്തീകരിച്ചു നൽകുന്ന വർക്കുകൾക്ക് അനുസൃതമായി പ്രതിഫലം നൽകും. താത്പര്യമുള്ളവർ സി-ഡിറ്റിന്‍റെ തിരുവല്ലം ഹെഡ് ഓഫീസിൽ ജൂലൈ 27 ന് രാവിലെ 9.30ന് ബയോഡാറ്റയും, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി അഭിമുഖത്തിനും പ്രായോഗിക പരീക്ഷക്കുമായി ഹാജരാകണം.