തൊഴിൽ വാർത്തകൾ (13-06-23)

തൊഴിൽ വാർത്തകൾ (13-06-23)
Updated on

അധ്യാപക നിയമനം

വെളളാര്‍മല ജി.വി.എച്ച്.എസ്.സ്‌കൂളില്‍ വി.എച്ച്.എസ്.ഇ വിഭാഗത്തില്‍ ഇ.ഡി. അധ്യാപക ഒഴിവിലേക്ക് നിയമനം നടത്തുന്നു. എം.കോം, എം.എ എക്കോണമിക്‌സ്, എം.എ ബിസിനസ്എക്കോണമിക്‌സ്, ബി.എഡ്, സെറ്റ് യോഗ്യതയുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജൂണ്‍ 14 ന് രാവിലെ 10.30 ന് നടക്കുന്ന വാക്-ഇന്‍ ഇന്‍റർവ്യൂവിന് ഹാജരാകണം. ഫോണ്‍ : 04936 236690.

വാക്-ഇൻ ഇന്‍റർവ്യൂ

കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിൽ ഓഡിറ്റ് സംബന്ധിച്ച ജോലികൾ പൂർത്തീകരിക്കാൻ കരാർ അടിസ്ഥാനത്തിൽ ഫിനാൻസ് ഓഫീസറെ നിയമിക്കുന്നതിനായി ജൂൺ 19 നു രാവിലെ 11ന് തിരുവനന്തപുരം പി.എം.ജി യിലുള്ള മ്യൂസിയം ഓഫീസിൽ വാക്-ഇൻ ഇന്‍റർവ്യൂ നടത്തും. വിശദവിവരങ്ങൾക്ക്: www.kstmuseum.com.

ബാർട്ടൺ ഹിൽ കോളെജിൽ

തിരുവനന്തപുരം ബാർട്ടൺ ഹിൽ സർക്കാർ എൻജിനീയറിങ് കോളെജിലെ പി.ടി.എ, സി.സി.ഇ വിഭാഗങ്ങളിൽ ക്ലർക്ക് കം അക്കൗണ്ടന്‍റ് അറ്റൻഡന്‍റ് കം സാനിട്ടറി വർക്കർ, വാച്ച്മാൻ താൽക്കാലിക തസ്തികകളിൽ ദിവസ വേതന അടിസ്ഥാനത്തിൽ ഒഴിവുണ്ട്. ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളുമായി 19ന് രാവിലെ 10 മണിക്ക് ഇന്‍റർവ്യൂവിന് കോളെജിലെത്തണം. ഫോൺ: 0471 2300484.

യോഗ ഇന്‍സ്ട്രക്റ്റര്‍

നാഷണല്‍ ആയുഷ് മിഷന്‍ ആയുഷ് ഗ്രാമം പദ്ധതിയിലേക്ക് യോഗ ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. യോഗ്യത അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് ഒരു വര്‍ഷത്തില്‍ കുറയാത്ത പി.ജി ഡിപ്ലോമ ഇന്‍ യോഗ, അംഗീകൃത സര്‍വകലാശാല/ ഗവ. വകുപ്പുകളില്‍ നിന്ന് ഒരു വര്‍ഷ ദൈര്‍ഘ്യമുള്ള യോഗ സര്‍ട്ടിഫിക്കറ്റ് കോഴ്സ്/ ബി.എന്‍ .വൈ.എസ്/ എം.എസ്.സി യോഗ, എം.ഫില്‍ യോഗ. ഉദ്യോഗാർഥികള്‍ ജൂണ്‍ 17 ന് രാവിലെ 10.30 ന് ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നടക്കുന്ന വാക്-ഇന്‍ ഇന്‍റർവ്യൂക്ക് ഹാജരാകണം.

ആംബുലന്‍സ് ഡ്രൈവര്‍

മൂപ്പൈനാട് കുടുംബാരോഗ്യകേന്ദ്രത്തില്‍ കരാറടിസ്ഥാനത്തില്‍ പാലിയേറ്റീവ് ഹോം കെയര്‍ വാഹനത്തിലേക്ക് ഡ്രൈവറെ നിയമിക്കുന്നു. വാക്-ഇന്‍ ഇന്‍റർവ്യൂ ജൂണ്‍ 14 ന് രാവിലെ 10 ന് മൂപ്പൈനാട് ഗ്രാമ പഞ്ചായത്ത് ഹാളില്‍ നടക്കും. ഫോണ്‍ 04936 294370.

ഗസ്റ്റ് ലക്ചറര്‍

ഐ.എച്ച്.ആര്‍.ഡി മോഡല്‍ കോളെജ് മീനങ്ങാടിയില്‍ മാത്തമാറ്റിക്സ് വിഭാഗത്തില്‍ ഗസ്റ്റ് ലക്ചററെ നിയമിക്കുന്നു. വാക്-ഇന്‍ ഇന്‍റർവ്യൂ ജൂണ്‍ 16 ന് രാവിലെ 10 ന് കോളെജ് ഓഫീസില്‍ നടക്കും. ഫോണ്‍ : 8547005077.

അധ്യാപക ഒഴിവുകൾ

നെടുമങ്ങാട് ഗവ. ടെക്നിക്കൽ ഹൈസ്കൂളിൽ ഇംഗ്ലീഷ്, ഗണിതം അധ്യാപക തസ്തികകളിൽ ഓരോ താൽക്കാലിക (ദിവസവേതന അടിസ്ഥാനത്തിൽ) ഒഴിവുണ്ട്. ഹൈസ്കൂൾ തലത്തിൽ ഇംഗ്ലീഷ് ക്ലാസുകൾ കൈകാര്യം ചെയ്യാൻ യോഗ്യതയുള്ളവർ ജൂൺ 16 രാവിലെ 10നും ഹൈസ്കൂൾ തലത്തിൽ ഗണിത ക്ലാസുകൾ കൈകാര്യം ചെയ്യാൻ യോഗ്യതയുള്ളവർ അന്നേ ദിവസം ഉച്ച 1.30 നും സ്കൂളിൽ നടക്കുന്ന അഭിമുഖ പരീക്ഷയിൽ പങ്കെടുക്കണം.

യോഗ്യത സർട്ടിഫിക്കറ്റുകൾ, എക്സ്പീരിയൻസ് സർട്ടിഫിക്കറ്റുകൾ എന്നിവയുടെ അസൽ, പകർപ്പ് എന്നിവ കൊണ്ടുവരണം. വിശദവിവരങ്ങൾക്ക്: 0472 2812686.

അസിസ്റ്റന്‍റ് എൻജിനീയർ ഒഴിവ്

റീജിയണൽ ക്യാൻസർ സെന്‍ററിൽ കരാറടിസ്ഥാനത്തിൽ അസിസ്റ്റന്‍റ് എൻജിനീയർ (സിവിൽ) ഒഴിവുണ്ട്. ജൂൺ 16 ന് വാക്-ഇൻ-ഇന്‍റർവ്യു നടത്തും. വിശദവിവരങ്ങൾ www.rcctvm.gov.in ൽ

Trending

No stories found.

Latest News

No stories found.