തൊഴിൽ വാർത്തകൾ (14-12-2023)

ഒരു ലക്ഷത്തിൽ താഴെ വരുമാനമുള്ള ഒ.ബി.സി/ഒ.ഇ.സി വിഭാഗത്തിൽപ്പെട്ടവർക്ക് 30 ശതമാനം സീറ്റ് അനുവദിക്കും
jobs
jobs
Updated on

പട്ടികജാതി/പട്ടികവർഗ വിഭാഗ വിദ്യാർഥികൾക്ക് സൗജന്യ പരീക്ഷാപരിശീലനം

ആലുവ സബ് ജയിൽ റോഡിൽ സ്ഥിതി ചെയ്യുന്ന ഗവ. പ്രീ. എക്സാമിനേഷൻ ട്രെയിനിങ് സെന്‍ററിൽ എറണാകുളം, കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളിലുള്ള പട്ടികജാതി/പട്ടികവർഗ വിഭാഗ വിദ്യാർഥികൾക്ക് വിവിധ വകുപ്പുകളിലേക്കുള്ള ലോവർ ഡിവിഷൻ ക്ലാർക്ക്, എൽ.ജി.എസ് എന്നീ പരീക്ഷകൾക്കുള്ള സൗജന്യ പരിശീലനം ജനുവരി ഒന്നിന് ആരംഭിക്കും.

ഒരു ലക്ഷത്തിൽ താഴെ വരുമാനമുള്ള ഒ.ബി.സി/ഒ.ഇ.സി വിഭാഗത്തിൽപ്പെട്ടവർക്ക് 30 ശതമാനം സീറ്റ് അനുവദിക്കും. പരിശീലനത്തിന് തെരഞ്ഞെടുക്കുന്ന പട്ടികജാതി/പട്ടികവർഗ വിഭാഗ വിദ്യാർഥികൾക്ക് നിയമാനുസൃതം സ്റ്റൈപന്‍റ് ലഭിക്കും.

അപേക്ഷകർ യോഗ്യത സർട്ടിഫിക്കറ്റുകൾ, ഫോട്ടോ, ജാതി, വരുമാനം എന്നിവയുടെ സർട്ടിഫിക്കറ്റ് സഹിതം ഡിസംബർ 23നു മുമ്പ് ഓഫീസിൽ നേരിട്ടെത്തി അപേക്ഷ സമർപ്പിക്കണം. അപേക്ഷാഫോമിന്‍റെ മാത്യക ബന്ധപ്പെട്ട ജില്ലാ പട്ടികജാതി വികസന ഓഫീസുകളിലും, ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളിലും ലഭിക്കും.

കൺസൾട്ടന്‍റ് ഒഴിവ്

കേരള വന ഗവേഷണ സ്ഥാപനത്തിൽ ഒരു വർഷം കാലാവധിയുള്ള ഒരു സമയ ബന്ധിത ഗവേഷണ പദ്ധതിയിൽ ഒരു കൺസൾട്ടന്‍റിന്‍റെ(മാർക്കറ്റിങ്) താത്കാലിക ഒഴിവിലേക്ക് 22 രാവിലെ 11ന് കേരള വനഗവേഷണ സ്ഥാപനത്തിന്‍റെ തൃശൂർ പീച്ചിയിലുള്ള ഓഫീസിൽ ഇന്‍റർവ്യൂ നടത്തും. വിശദവിവരങ്ങൾക്ക്: www.kfri.res.in.

കരാർ നിയമനം

കണ്ണൂർ ഗവൺമെന്‍റ് ആയൂർവേദ കോളജിനോടനുബന്ധിച്ചു പ്രവർത്തിക്കുന്ന സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയിലേക്ക് ഒരു വർഷത്തേക്കു കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അഭിമുഖം നടത്തും. ആർ.എം.ഒ.(അലോപ്പതി), ജൂനിയർ കൺസൾട്ടന്‍റ്(ഗൈനക്കോളജി), പീഡിയാട്രിഷ്യൻ തസ്തികകളിലാണു നിയമനം. ആർ.എം.ഒ.(അലോപതി) തസ്തികയിൽ ഡിസംബർ 19നു രാവിലെ 11നും ജൂനിയർ കൺസൾട്ടന്‍റ്(ഗൈനക്കോളജി), പീഡിയാട്രിഷ്യൻ തസ്തികകളിൽ 20നു രാവിലെ 11നുമാണ് അഭിമുഖം. താത്പര്യമുള്ളവർ ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ ഒറിജിനലും ശരി പകർപ്പുകളും, ആധാർ കാർഡ്, പാൻ കാർഡ് എന്നിവയും സഹിതം കോളജ് പ്രിൻസിപ്പാളിന്‍റെ ചേംബറിൽ അഭിമുഖത്തിനു ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് 0497 28000167.

Trending

No stories found.

Latest News

No stories found.