തൊഴിൽവാർത്തകൾ (17-07-23)

job news google image
job news google image
Updated on

ഏകദിന പരിശീലനം

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫൊർ എന്റർപ്രണർഷിപ്പ് ഡെപലപ്പ്‌മെന്റ് സംരംഭകൻ/ സംരഭക ആവാൻ ആഗ്രഹിക്കുന്നവർക്ക് മത്സ്യത്തിന്റെ സംരംഭകത്വ സാധ്യതകൾ, മൂല്യ വർദ്ധിത ഉത്പന്നങ്ങൾ എന്നിവയെ കുറിച്ച് ഏകദിന പരിശീലനം സംഘടിപ്പിക്കുന്നു. സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫിഷറീസ് ടെക്‌നോളജിയിൽ 26ന് രാവിലെ 9.30 മുതൽ 4.30 വരെയാണ് പരിശീലനം. താൽപര്യമുള്ളവർ www.kied.info യിൽ 20 ന് മുൻപ് അപേക്ഷ സമർപ്പിക്കണം. തെരഞ്ഞെടുത്ത 50 പേർക്ക് പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക്: 0484-2550322, 2532890.

റിസർച്ച് ഫെലോ

കേരള വന ഗവേഷണ സ്ഥാപനത്തിൽ ഒരു വർഷം കാലാവധിയുള്ള ഒരു സമയ ബന്ധിത ഗവേഷണ പദ്ധതിയിൽ റിസർച്ച് ഫെലോയുടെ താൽക്കാലിക ഒഴിവിലേക്ക് 26ന് രാവിലെ 10ന് തൃശൂർ പീച്ചിയിലുള്ള ഓഫീസിൽ ഇന്‍റർവ്യൂ നടത്തും. വിശദവിവരങ്ങൾക്ക്: www.lkfri.in.

Trending

No stories found.

Latest News

No stories found.