ഒഴിവുകൾ (26-05-2024)

വിശദവിവരങ്ങൾക്കും: www.cfrdkerala.in, www.supplycokerala.com.
job vacancies
jobs
Updated on

അപേക്ഷ ക്ഷണിച്ചു

ഭക്ഷ്യപൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിന്‍റെ കീഴിൽ പത്തനംതിട്ട കോന്നിയിൽ പ്രവർത്തിക്കുന്ന കൗൺസിൽ ഫൊർ ഡ് റിസർച്ച് ആൻഡ് ഡെവലപ്മെന്‍റിന്‍റെ കോളെജ് ഒഫ് ഇൻഡിജിനസ് ഫുഡ് ടെക്നോളജി നടത്തുന്ന എം.എസ്‌സി ഫുഡ് ടെക്നോളജി ആൻഡ് ക്വാളിറ്റി അഷ്വറൻസ് കോഴ്സിൽ ബി.എസ്‌സി പാസായ വിദ്യാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫോമിനും വിശദവിവരങ്ങൾക്കും: www.cfrdkerala.inwww.supplycokerala.com.

ടെക്സ്റ്റൈൽ ഡിസൈനർമാർക്ക് അവസരം

കേരള സർക്കാറിന്‍റെ കൈത്തറി പരിപോഷണ പദ്ധതിയുടെ ഭാഗമായി കണ്ണൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഹാൻഡ്‌ലൂം ടെക്‌നോളജി ടെക്‌സ്റ്റൈൽസ് ഡിസൈനർമാർക്ക് തൊഴിലവസരമൊരുക്കുന്നു. നിഫ്റ്റ്/എൻ.ഐ.ഡി കളിൽ നിന്ന് ടെക്‌സ്റ്റൈൽ ഡിസൈനിംഗ് അല്ലെങ്കിൽ ഹാൻഡ്‌ലൂം ആൻഡ് ടെക്‌സ്റ്റൈൽ ടെക്‌നോളജി ഡിഗ്രി/ ഡിപ്ലോമ ഉള്ളവർക്ക് അപേക്ഷ നൽകാം.

മൂന്നു മുതൽ അഞ്ചു വർഷം ടെക്‌സ്റ്റൈൽ ഡിസൈനിങിൽ പ്രവൃത്തിപരിചയം അഭികാമ്യം. അപേക്ഷകൾ തപാൽ വഴിയോ, നേരിട്ടോ സമർപ്പിക്കാം. ഇ-മെയിലിലൂടെയുള്ള അപേക്ഷകൾ പരിഗണിക്കില്ല. അപേക്ഷകൾ ജൂൺ 10ന് വൈകിട്ട് അഞ്ചിനകം ലഭിക്കണം. അപേക്ഷ കവറിന് പുറത്ത് ‘ടെക്‌സ്റ്റൈൽ ഡിസൈനർക്കുള്ള അപേക്ഷ’ എന്ന് രേഖപ്പെടുത്തണം.

കൂടുതൽ വിവരങ്ങൾക്ക്: എക്‌സിക്യൂട്ടീവ് ഡയറക്റ്റർ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഹാൻഡ് ലൂം ടെക്‌നോളജി- കണ്ണൂർ, പി.ഒ കിഴുന്ന, തോട്ടട, കണ്ണൂർ -670007, ഫോൺ : 04972835390, ഇ-മെയിൽ: info@iihtkannur.ac.in, വെബ്സൈറ്റ്: www.iihtkannur.ac.in.

ഗസ്റ്റ് അധ്യാപക നിയമനങ്ങൾ

തിരുവനന്തപുരം സർക്കാർ ആർട്സ് കോളെജിൽ അറബിക് ഗസ്റ്റ് അധ്യാപക നിയമനത്തിന് 30 ന് രാവിലെ 10 ന് പ്രിൻസിപ്പലിന്‍റെ ചേംബറിൽ ഇന്‍റർവ്യൂ നടത്തും. കോളെജ് വിദ്യാഭ്യാസ വകുപ്പ് കൊല്ലം ഡെപ്യൂട്ടി ഡയറക്റ്ററേറ്റിൽ രജിസ്റ്റർ ചെയ്തിട്ടുള്ള യു.ജി.സി നിഷ്കർഷിച്ചിട്ടുള്ള നിശ്ചിത യോഗ്യതയുള്ളവർക്ക് ബയോഡാറ്റ, അസൽ സർട്ടിഫിക്കറ്റുകൾ സഹിതം പങ്കെടുക്കാം.

2024-25 അധ്യയന വർഷത്തിൽ കാഞ്ഞിരംകുളം ഗവൺമെന്‍റ് കോളെജിൽ ഫിസിക്സ്, കംപ്യൂട്ടർ സയൻസ് വിഷയങ്ങളിൽ ഗസ്റ്റ് അധ്യാപകരെ 2025 മാർച്ച് 31 വരെ താല്കാലികമായി നിയമിക്കുന്നു. കോളെജ് വിദ്യാഭ്യാസ വകുപ്പ് കൊല്ലം ഡെപ്യൂട്ടി ഡയറക്റ്ററേറ്റിൽ ഗസ്റ്റ് അധ്യാപക പാനലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള അർഹരായ ഉദ്യോഗാർഥികൾ എല്ലാ അസൽ സർട്ടിഫിക്കറ്റുകളും അവയുടെ ഒരു സെറ്റ് പകർപ്പുകളുമായി ഫിസിക്സ് അധ്യാപക നിയമനത്തിനുള്ള അഭിമുഖത്തിന് 30നു രാവിലെ 11നും കംപ്യൂട്ടർ സയൻസ് അധ്യാപക നിയമനത്തിനുള്ള അഭിമുഖത്തിന് 31നു രാവിലെ 11നും ഹാജരാകണം.

ആറ്റിങ്ങൽ സർക്കാർ കോളെജിൽ മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, ഫിസിക്സ്, അറബിക് വിഭാഗങ്ങളിൽ 2024-25 അധ്യയന വർഷത്തേക്കുള്ള ഗസ്റ്റ് അധ്യാപക നിയമനത്തിന് അഭിമുഖം നടത്തും. കോളെജ് വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഡെപ്യൂട്ടി ഡയറക്റ്ററുടെ കാര്യാലയത്തിൽ ഗസ്റ്റ് ലക്ചറർമാരുടെ പാനലിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള മാത്തമാറ്റിക്സ് വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർഥികൾ മേയ് 29ന് രാവിലെ 10നും, സ്റ്റാറ്റിസ്റ്റിക്സ് ഉദ്യോഗാർഥികൾ ഉച്ചയ്ക്ക് 1.30നും, ഫിസിക്സ് ഉദ്യോഗാർഥികൾ മേയ് 30ന് രാവിലെ 10നും, അറബിക് ഉദ്യോഗാർഥികൾ മേയ് 31ന് രാവിലെ 10നും അസൽ സർട്ടിഫിക്കറ്റുകൾ സഹിതം (പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ ആയത് ഉൾപ്പെടെ) പ്രിൻസിപ്പൽ മുമ്പാകെ അഭിമുഖത്തിന് ഹാജരാകണം.

2024-25 അധ്യയന വർഷത്തിൽ തലശ്ശേരി ഗവ. ബ്രണ്ണൻ കോളെജിൽ ഉറുദു ഇസ്ലാമിക് ഹിസ്റ്ററി വിഭാഗത്തിൽ അതിഥി അധ്യാപകരെ നിയമിക്കുന്നതിനുള്ള ഷോർട്ട് ലിസ്റ്റ് തയ്യാറാക്കുന്നതിനുള്ള അപേക്ഷകൾ ക്ഷണിച്ചു. ഉദ്യോഗാർഥികൾക്ക് നിലവിലെ യു.ജി.സി റെഗുലേഷൻ പ്രകാരം അസിസ്റ്റന്‍റ് പ്രൊഫസർ നിയമനം നേടുന്നതിനുള്ള യോഗ്യത ഉണ്ടായിരിക്കണം. കോളെജ് വിദ്യാഭ്യാസ വകുപ്പ് കോഴിക്കോട് ഡെപ്യൂട്ടി ഡയറക്റ്ററേറ്റിൽ പേര് രജിസ്റ്റർ ചെയ്തവരായിരിക്കണം. ബയോഡാറ്റയും ആവശ്യമായ രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം മേയ് 29നു വൈകുന്നേരം നാലിനകം കോളെജിൽ അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0490 2346027.

തൃപ്പൂണിത്തുറ സർക്കാർ സംസ്കൃത കോളെജിൽ സംസ്കൃതം സാഹിത്യം, ജ്യോതിഷം വിഭാഗങ്ങളിൽ നിലവിലുള്ള ഒഴിവിൽ അതിഥി അധ്യാപകരെ നിയമിക്കുന്നു. ഉദ്യോഗാർഥികൾ 55 ശതമാനം മാർക്കോടെ സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം നേടിയവരും, ഡു.ജി.സി യോഗ്യതയുള്ളവരും, എറണാകുളം മേഖല കോളെജ് വിദ്യാഭ്യാസ ഉപമേധാവിയുടെ അതിഥി അധ്യാപക ലിസ്റ്റിൽ ഉൾപ്പെട്ടവരോ, കൊളിജിയേറ്റ് ഡയറക്റ്ററുടെ  നിർദേശാനുസരണം ഓൺലൈൻ രജിസ്ട്രേഷൻ നടത്തിയവരോ ആയിരിക്കണം. താൽപര്യമുളള  ദ്യോഗാർഥികൾ കോളെജ് വെബ്സൈറ്റിൽ (govtsanskritcollegepra.edu.in) നൽകിയിട്ടുള്ള അപേക്ഷ ഫോം പൂരിപ്പിച്ച് സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം മേയ് 29 ന് മുമ്പ് നേരിട്ടോ തപാൽ മുഖേനയോ കോളെജ് പ്രിൻസിപ്പലിന്‍റെ മേൽ വിലാസത്തിൽ അയയ്ക്കണം. ഫോൺ: 9446078726.

ഒ.എം.ആർ പരീക്ഷ ജൂൺ 16ന്

കേരള ദേവസ്വം റിക്രൂട്ട്മെന്‍റ് ബോർഡ് വിജ്ഞാപനം ചെയ്ത കൂടൽമാണിക്യം ദേവസ്വം ബോർഡിലെ സെക്യൂരിറ്റി ഗാർഡ് (കാറ്റ.നം. 18/2023) തസ്തികയിലേക്കുള്ള ഒ.എം.ആർ  പരീക്ഷ 2024 ജൂൺ 16 (ഞായർ) രാവിലെ 10.30 മണി മുതൽ 12.15 മണി വരെ തൃശൂർ ജില്ലയിലെ പരീക്ഷാകേന്ദ്രത്തിൽ വച്ച് നടത്തുന്നതാണ്. ടി പരീക്ഷയുടെ ഹാൾ ടിക്കറ്റ് 2024 ജൂൺ 6ന് ഉദ്യോഗാർഥികളുടെ പ്രൊഫൈലിൽ ലഭ്യമാകുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് കേരള ദേവസ്വം റിക്രൂട്ട്മെന്‍റ് ബോർഡിന്‍റെ ഔദ്യോഗിക വെബ്സൈറ്റ് (www.kdrb.kerala.gov.in) സന്ദർശിക്കുക.

Trending

No stories found.

Latest News

No stories found.