മുംബൈയിലെ രാഷ്ട്രീയ കെമിക്കൽസ് ആൻഡ് ഫെർട്ടിലൈസേഴ്സ് ലിമിറ്റഡിൽ 165 അപ്രന്റിസ് ഒഴിവ്. 1-2 വർഷ പരിശീലനം. ജൂലൈ 19 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. പ്ലസ് ടു മുതലുള്ള യോഗ്യതക്കാർക്ക് അവസരമുണ്ട്.
പരിശീലനം നൽകുന്ന മേഖലകൾ: ഗ്രാജ്വേറ്റ് അപ്രന്റിസ് (സെക്രട്ടേറിയൽ അസിസ്റ്റന്റ്), ടെക്നീഷൻ അപ്രന്റിസ് (ഡിപ്ലോമ ഇൻ കെമിക്കൽ, കംപ്യൂട്ടർ, ഇലക്ട്രിക്കൽ, ഇൻസ്ട്രുമെന്റേഷൻ, മെക്കാനിക്കൽ), ട്രേഡ് അപ്രന്റിസ് (അറ്റൻഡന്റ് ഓപ്പറേറ്റർ (കെമിക്കൽ പ്ലാന്റ്), ഇലക്ട്രീഷ്യൻ , ഹോർട്ടികൾച്ചർ അസിസ്റ്റന്റ്, ഇൻസ്ട്രുമെന്റ് മെക്കാനിക് (കെമിക്കൽ പ്ലാന്റ്), ലബോറട്ടറി അസിസ്റ്റന്റ് (കെമിക്കൽ പ്ലാന്റ്).
കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ. www.rcfltd.com