കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ടിഎച്ച്ഡിസിയിൽ ഇന്ത്യ ലിമിറ്റഡിൽ എൻജിനിയറിങ് ട്രെയിനിയുടെ 90 ഒഴിവുകളിലേക്കും മാനെജർമാരുടെ 34 ഒഴിവുകളിലേക്കും അപേക്ഷ ക്ഷണിച്ചു. എൻജിനിയറിങ് ബിരുദധാരികൾക്കാണ് അവസരം.
എൻജിനിയറിങ് ട്രെയിനി
സിവിൽ- 36, ഇലക്ട്രിക്കൽ- 36, മെക്കാനിക്കൽ- 18 എന്നിങ്ങനെയാണ് ഒഴിവുകൾ. ഗേറ്റ് സ്കോർ 2022 അടിസ്ഥാനമാക്കാണ് തെരഞ്ഞെടുപ്പ്. ഒരു വർഷമാണ് പരിശീലനം.
യോഗ്യത: 65 ശതമാനം മാർക്കോടെ നേടിയ ബിഇ/ ബിടെക്/ ബിഎസ്സി (എൻജിനിയറിങ്). സിവിൽ, ഇലക്ട്രിക്കൽ, ഇലക്ട്രിക്കൽ (പവർ), ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്, പവർ സിസ്റ്റംസ് ആൻഡ് ഹൈ വോൾട്ടേജ്, പവർ, മെക്കാനിക്കൽ, മെക്കാനിക്കൽ, ഓട്ടോമേഷൻ എൻജിനിയറിങ് എന്നിവയാണ് വിഷയങ്ങൾ. പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ വിജയവും 65 ശതമാനം/ തത്തുല്യ ഗ്രേഡോടെ ആയിരിക്കണം. 2022 ഗേറ്റ് സ്കോർ നേടിയിരിക്കണം.
പ്രായം: 05.04.2023 ന് 30 വയസ് കവിയരുത്. സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത ഇളവ് ലഭിക്കും. സ്റ്റൈപെൻഡ്: 50,000 രൂപ.
പരിശീലനം, വിജയകരമായി പൂർത്തിയാക്കുന്നവരെ 60,000- 1,80,000 രൂപ ശമ്പള സ്കെയിലിലുള്ള സീനിയർ എൻജിനിയർ തസ്തികയിൽ നിയമിക്കും. വിവിധ യൂണിറ്റ്/ പ്രൊജക്റ്റ്/ ഓഫീസുകളിലായിരിക്കും നിയമനം. വെബ്സൈറ്റ്: www.thdc.co.in. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മേയ് നാല്.
മാനേജർ
വിവിധ വിഷയങ്ങളിലായി 34 ഒഴിവുകളാണ് ഉള്ളത്. ഒആൻഡ്എം- 11, കെമിസ്ട്രി- ഒന്ന്, ബിസിനസ് പ്ലാനിങ് ആൻഡ് ഡെവലപ്മെന്റ്- അഞ്ച്, റിനീവബിൾ എനർജി- ഏഴ്, ഹൈഡ്രോ സിവിൽ ഡിസൈൻ- അഞ്ച്, ഹൈഡ്രോസിവിൽ കണ്സ്ട്രക്ഷൻ- അഞ്ച്.
യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ ബിഇ/ ബിടെക്/ ബിഎസ്സിയും (എൻജിനിയറിങ്) പതിനൊന്ന് വർഷത്തെ പ്രവൃത്തിപരിചയവും.
പ്രായം: 45 വയസ്. സംവരണ വിഭാഗക്കാർക്ക് നിയമാനസൃത ഇളവ് ലഭിക്കും.
ശമ്പള സ്കെയിൽ: 80,000- 2,20,000 രൂപ. ഫീസ്: 600 രൂപ. എസ്സി, എസ്ടി, ഭിന്നശേഷി വിഭാഗക്കാർക്കും വിമുക്തഭടൻമാർക്കും ഫീസില്ല.
അപേക്ഷ ഓണ്ലൈനായി അപേക്ഷ സമർപ്പിക്കണം. വെബ്സൈറ്റ്: www.thdc.co.in എന്ന വെബ്സൈറ്റിൽ ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മേയ് നാല്.