ഗള്‍ഫ് മേഖലയില്‍ വീണ്ടും സ്വദേശിവത്കരണം

എൻജിനീയറിങ് മേഖലയിലാണ് പുതിയ സ്വകാര്യവത്കരണനിയമം
gulf privatization
gulf privatization
Updated on

സ്വദേശിവത്കരണം ശക്തമാക്കി ഒമാനും. നേരത്തെ സൗദിയും കുവൈറ്റും യുഎഇയുമായിരുന്നു ഈ പ്രഖ്യാപനവുമായി മുന്നോട്ടു വന്നത്. യുഎഇ ഈ നിയമങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ ശക്തമയ നടപടി സ്വീകരിച്ചു വരികയാണ്.

ഇതിനിടെയാണ് സൗദി പുതിയ മേഖലകളിലും സ്വകാര്യവത്കരണവുമായി എത്തിയിരിക്കുന്നത്.

എൻജിനീയറിങ് മേഖലയിലാണ് പുതിയ സ്വകാര്യ വത്കരണനിയമം സൗദി പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് ഞായറാഴ്ച മുതൽ നടപ്പിൽ വരും. ഈ വർഷമാദ്യം തന്നെ ഇതു സംബന്ധിച്ച പ്രഖ്യാപനം സൗദി ഭരണകൂടം നടത്തിയിരുന്നു. അഞ്ചു പേരെങ്കിലും ജോലി ചെയ്യുന്ന സ്വകാര്യ മേഖലാ സ്ഥാപനങ്ങളിലെ ഇരുപത്തഞ്ചു ശതമാനം എൻജിനീയറിങ് ജീവനക്കാരും സ്വദേശികളായിരിക്കണമെന്നാണ് നിയമം.

ഈ നീക്കത്തിലൂടെ 7000 റിയാൽ കുറഞ്ഞ ശമ്പളത്തിൽ 8,000-ത്തിലധികം ജോലികൾ സൗദികൾക്ക് നൽകുമെന്നാണ് ഭരണകൂടത്തിന്‍റെ വിശ്വാസം.

സൗദികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും തൊഴിൽ വിപണിയിൽ അവരുടെ ഇടപഴകലിന് പ്രോത്സാഹനം നൽകുന്നതിനുമായി മുനിസിപ്പൽ, റൂറൽ അഫയേഴ്സ് ആൻഡ് ഹൗസിങ് മന്ത്രാലയവുമായി സഹകരിച്ച് മാനവ വിഭവശേഷി മന്ത്രാലയമാണ് സ്വദേശിവത്കരണം സംബന്ധിച്ച തീരുമാനം പുറപ്പെടുവിച്ചത്. സമീപ വർഷങ്ങളിൽ, സൗദി അറേബ്യ സ്വദേശിവത്കരണത്തിന്‍റെ ഭാഗമായി വിദ്യാഭ്യാസം, ടെലികമ്മ്യൂണിക്കേഷൻ, റിയൽ എസ്റ്റേറ്റ് എന്നിവയുൾപ്പെടെ നിരവധി മേഖലകളിൽ തങ്ങളുടെ പൗരന്മാരെ നിയമിക്കുന്നതിനും വിദേശ തൊഴിലാളികളുടെ എണ്ണം കുറയ്ക്കാനുമാണ് നീക്കം.

Trending

No stories found.

Latest News

No stories found.