ഐഒസിയി​​ൽ 240 അ​​പ്ര​ന്‍റി​സ്

ബി​​രു​​ദം/​​എ​​ൻ​​ജി​​നിയറിങ് ​ഡി​​പ്ലോ​​മ നേ​​ടി​​യ​​വ​​ർ​​ക്ക് അ​​പേ​​ക്ഷി​​ക്കാം.
Engineering
എ​​ൻ​​ജി​​നിയറിങ്
Updated on

ചെ​​ന്നൈ​​യി​​ലെ ഇ​​ന്ത്യ​​ൻ ഓ​​യി​​ൽ കോ​​ർ​​പ​​റേ​ഷ​​ൻ ലി​​മി​​റ്റ​​ഡി​​ൽ അ​​പ്ര​​ന്‍റി​​സ്‌​​ഷി​​പ്പി​​ന് അ​​വ​​സ​​രം. 240 ഒ​​ഴി​​വു​​ക​​ളു​​ണ്ട്. 2020, 2021, 2022, 2023, 2024 എ​​ന്നീ വ​​ർ​​ഷ​​ങ്ങ​​ളി​​ൽ ബി​​രു​​ദം/​​എ​​ൻ​​ജി​​നിയറിങ് ​ഡി​​പ്ലോ​​മ നേ​​ടി​​യ​​വ​​ർ​​ക്ക് അ​​പേ​​ക്ഷി​​ക്കാം.

കേ​​ര​​ളം, ത​​മി​​ഴ്നാ​​ട്, ക​​ർ​​ണാ​​ട​​ക, ആ​​ന്ധ്രാ​​പ്ര​​ദേ​ശ്, ​തെ​​ലു​ങ്കാ​​ന, പു​​തു​​ച്ചേ​​രി എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ൽ നി​​ന്നു​​ള്ള​​വ​​ർ​​ക്കാ​​ണ് അ​​വ​​സ​​രം. പ​​രി​​ശീ​​ല​​നം ഒ​​രു​​വ​​ർ​​ഷ​​ത്തേ​​ക്കാ​​ണ്.

ടെക്നീഷ്യൻ അ​​പ്ര​​ന്‍റി​​സ്

ഒ​​ഴി​​വ്-120 (മെ​​ക്കാ​​നി​​ക്ക​​ൽ എ​​ൻ​​ജി​​നിയറിങ്-20, ​സി​​വി​​ൽ എ​​ൻ​​ജി​​നിയറിങ്-20, ഇ​​ല​​ക്‌​ട്രി​ക്ക​​ൽ എ​​ൻ​​ജി​​നിയറിങ്-20, ഇ​​ല​​ക്‌​ട്രി​​ക്ക​​ൽ ആ​​ൻ​​ഡ് ഇ​​ല​​ക്‌​ട്രോ​​ണി​​ക്സ് എ​​ൻ​​ജി​​നി​യറിങ്-20, ഇ​​ല​​ക്‌​ട്രോ​​ണി​​ക്സ് ആ​​ൻ​​ഡ് ഇ​​ൻ​​സ്ട്രു​​മെ​ന്‍റേ​ഷ​​ൻ എ​​ൻ​​ജി​നിയറിങ്/ ഇ​​ല​​ക്‌​ട്രോ​​ണി​​ക്സ് -20, ഇ​​ൻ​​സ്ട്രു​മെ​​ന്‍റേ​​ഷ​​ൻ ആ​​ൻ​​ഡ് ക​​ൺ​​ട്രോ​​ൾ എ​​ൻ​​ജി​​നി​യറിങ്/ ഇ​​ൻ​​സ്ട്രു​​മെ​​ന്‍റേ​​ഷ​​ൻ-20).

സ്റ്റൈ​​പ്പ​​ൻ​​ഡ്: 10,500 രൂ​​പ. യോ​​ഗ്യ​​ത: ഫു​​ൾ​​ടൈം എ​​ൻ​​ജി​​നീയറിങ് / ടെ​​ക്നോ​​ള​​ജി ഡി​​പ്ലോ​​മ.

ഗ്രാജ്വേറ്റ് അ​​പ്ര​ന്‍റി​​സ്

ഒ​​ഴി​​വ് -120. സ്റ്റൈ​​പ്പ​​ൻ​​ഡ്: 11,500 രൂ​​പ. യോ​​ഗ്യ​​ത: ആ​​ർ​​ട്‌​​സ്/ സ​​യ​​ൻ​​സ്/ കൊ​​മേ​​ഴ്സ്/ ഹ്യൂ​​മാ​​നി​​റ്റീ​​സ് വി​​ഷ​​യ​​ങ്ങ​​ളി​​ലു​​ള്ള ഫു​​ൾ​​ടൈം ബി​​രു​​ദം.

നി​​ല​​വി​​ൽ അ​​പ്ര​​ന്‍റി​സ്ഷി​​പ്പ് ചെ​​യ്യു​​ന്ന​​വ​​രും ഒ​​ന്നോ അ​​തി​​ല​​ധി​​ക​​മോ വ​​ർ​​ഷ​​ത്തെ പ്ര ​വൃ​​ത്തി​​പ​​രി​​ച​​യ​​മു​​ള്ള​​വ​​രും അ​​പേ​​ക്ഷി​​ക്കാ​​ൻ അ​​ർ​​ഹ​​ര​​ല്ല.

അ​​പേ​​ക്ഷ: ഓ​​ൺ​​ലൈ​​നാ​​യി അ​​പേ​​ക്ഷി​​ക്ക​ണം. ​അ​​പ്ര​​ന്‍റി​​സ്‌​​ഷി​​പ്പ് പോ​​ർ​​ട്ട​​ലി​​ലെ (NATS) ര​​ജി​​സ്ട്രേ​​ഷ​​നു​​ശേ​​ഷ​​മാ​​ണ് അ​​പേ​​ക്ഷി​​ക്കേ​​ണ്ട​ത്. ​അ​​പ്ര​​ന്‍റി​സ്‌​​ഷി​​പ്പ് പോ​​ർ​​ട്ട​​ലി​​ൽ അ​​പേ​​ക്ഷ സ്വീ​​ക​​രി​​ക്കു​​ന്ന അ​​വ​​സാ​​ന തീ​​യ​​തി: ന​​വം​​ബ​​ർ 29.

വി​​ശ​​ദ​​വി​​വ​​ര​​ങ്ങ​​ൾ​​ക്ക് www.boat-srp.com എ​​ന്ന വെ​​ബ്സൈ​​റ്റ് സ​​ന്ദ​​ർ​​ശി​​ക്കു​​ക.

www.boat-srp.com

Trending

No stories found.

Latest News

No stories found.