തൊഴിൽ വാർത്തകൾ 15-01-2024

വിശദവിവരങ്ങൾക്ക്: www.rcctvm.gov.in
തൊഴിൽ വാർത്തകൾ 15-01-2024
Updated on

വാക്-ഇൻ-ഇന്‍റർവ്യൂ

തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്‍ററിൽ കരാറടിസ്ഥാനത്തിൽ സി.എസ്.എസ്.ഡി ടെക്നീഷ്യനെ നിയമിക്കുന്നതിന് ജനുവരി 20ന് വാക്-ഇൻ-ഇന്‍ർവ്യൂ നടത്തും. വിശദവിവരങ്ങൾക്ക്: www.rcctvm.gov.in.

കിർത്താഡ്സിൽ റിസർച്ച് അസിസ്റ്റന്റ്

കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന കിർടാഡ്സ് (കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫൊർ റിസർച്ച് ട്രെയിനിംഗ് ആൻഡ് ഡെവലപ്മെന്റ് സ്റ്റഡീസ് ഓഫ് ഷെഡ്യൂൾഡ് കാസ്റ്റ്സ് ആൻഡ് ഷെഡ്യൂൾഡ് ട്രൈബ്സ്) വകുപ്പിലേക്ക് വയനാട് ഗോത്രഭാഷ കലാപഠനകേന്ദ്രം പദ്ധതിയുടെ നടത്തിപ്പിനായി താത്കാലിക കരാർ അടിസ്ഥാനത്തിൽ റിസർച്ച് അസിസ്റ്റന്റ് തസ്തികയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഒരു ഒഴിവാണുള്ളത്.

ഒരു അംഗീകൃത സർവകലാശാലയിൽ നിന്ന് ആന്ത്രോളജി അല്ലെങ്കിൽ ലിംഗ്വിസ്റ്റിക്സ് വിഷയത്തിൽ നേടിയ ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദം, മലയാളത്തിൽ ഭംഗിയായി ആശയം വികസിപ്പിക്കാനും എഴുതുവാനും ഉള്ള കഴിവ്, നിരന്തരം ട്രൈബൽ സെറ്റിൽമെന്‍റിൽ യാത്ര ചെയ്തു വിവരശേഖരണം നടത്തുവാനുള്ള കഴിവ് എന്നിവയാണ് യോഗ്യത. പട്ടികവർഗ്ഗ സമുദായങ്ങൾക്കിടിയിൽ മുമ്പ് ജോലി ചെയ്ത പരിചയം അഭികാമ്യം. പ്രതിഫലം പ്രതിമാസം 30,995 രൂപ. കാലാവധി 8 മാസം. അപേക്ഷകർക്ക് 01.01.2024ന് 36 വയസിൽ കൂടുവാൻ പാടില്ല. പട്ടികജാതി/വർഗ പിന്നാക്ക വിഭാഗക്കാർക്ക് നിയമാനുസൃത ഇളവ് ലഭിക്കും.

ഡെപ്യൂട്ടേഷൻ ഒഴിവ്

കേരള തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡിന്‍റെ കോട്ടയം ജില്ലാ എക്സിക്യൂട്ടീവ് ഓഫീസിൽ ഒഴിവുള്ള ക്ലർക്ക് തസ്തികയിലേക്ക് (ശമ്പള സ്കെയിൽ 26500-60700) ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ സേവനമനുഷ്ഠിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഗവൺമെന്‍റ്/അർധ സർക്കാർ സ്ഥാപനങ്ങളിൽ സമാന തസ്തികകളിൽ ജോലി ചെയ്തു വരുന്ന ജീവനക്കാർക്ക് അപേക്ഷിക്കാം. കംപ്യൂട്ടർ പരിജ്ഞാനമുള്ളവർക്ക് മുൻഗണന. അപേക്ഷ സമർപ്പിക്കേണ്ട വിലാസം: ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ, കേരള തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡ്, സി.ആർ. കോംപ്ലക്സ്, വൃന്ദാവൻ ഗാർഡൻസ്, പട്ടം പാലസ് പി.ഒ, തിരുവനന്തപുരം, ഫോൺ: 04712448791

മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സംസ്ഥാന മിഷനിൽഅന്യത്ര സേവന വ്യവസ്ഥയിൽ നിയമനം

മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ സംസ്ഥാന മിഷൻ ഓഫീസിലേക്ക് ടെക്നിക്കൽ എക്സ്പേർട്ട് (അഗ്രികൾച്ചർ) തസ്തികയിൽ അന്യത്ര സേവന വ്യവസ്ഥയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ടെക്നിക്കൽ എക്സ്പേർട്ട് (അഗ്രികൾച്ചർ) തസ്തികയിൽ ഒരു ഒഴിവാണുള്ളത്. സംസ്ഥാന മണ്ണ് സംരംക്ഷണ വകുപ്പ്, സംസ്ഥാന കാർഷിക വികസന കർഷകക്ഷേമ വകുപ്പ് എന്നിവയിൽ 42500-87000 ശമ്പള സ്കെയിലിൽ അസിസ്റ്റന്‍റ് ഡയറക്റ്ററുടെ റാങ്കിൽ പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥർക്ക് അന്യത്ര സേവന വ്യവസ്ഥയിൽ അപേക്ഷിക്കാം. നീർത്തടാധിഷ്ഠിത പ്ലാനിങിൽ ചുരുങ്ങിയത് 6 വർഷത്തെ സജീവ പ്രവർത്തന പരിചയമുള്ള അപേക്ഷകർക്ക് മുൻഗണന.

താൽപര്യമുള്ള ഉദ്യോഗസ്ഥർ കേരള സർവീസ് റൂൾസ് പാർട്ട് 1 റൂൾ 144 പ്രകാരമുള്ള പത്രിക, വകുപ്പ് തലവൻ നൽകുന്ന നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ്, ബയോഡേറ്റ എന്നിവ സഹിതം മാതൃസ്ഥാപനം മുഖാന്തിരം അപേക്ഷിക്കണം.

അപേക്ഷകൾ ഫെബ്രുവരി 12നു വൈകിട്ട് അഞ്ചിനു മുമ്പായി ലഭിക്കത്തക്ക വിധത്തിൽ മിഷൻ ഡയറക്റ്റർ, മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സംസ്ഥാന മിഷൻ, മൂന്നാം നില റവന്യൂ കോംപ്ലക്സ്, പബ്ലിക് ഓഫീസ്, വികാസ് ഭവൻ പി.ഒ, തിരുവനന്തപുരം-695033 എന്ന വിലാസത്തിൽ അയക്കണം. കൂടുതൽ വിവരങ്ങൾക്ക് 0471 2313385.

നിഷ്-ൽ ഒഴിവുകൾ

നാഷണൽ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് സ്പീച്ച് ആൻഡ് ഹിയറിങ് ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, റെക്കോർഡ് റൂം അസിസ്റ്റന്‍റ് എന്നീ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ലീവ് വേക്കൻസിയും റെക്കോർഡ് റൂം അസിസ്റ്റന്‍റ് സ്ഥിര നിയമനവുമാണ്. കൂടുതൽ വിവരങ്ങൾക്ക്: http://nish.ac.in/others/career.

തീയതി നീട്ടി

സംസ്ഥാന സഹകരണ യൂണിയനിൽ കേരള സഹായക്/വാച്ച്മാൻ തസ്തികയിൽ അപേക്ഷ സമർപ്പിക്കുന്നതിനുള്ള തീയതി 31 വരെ ദീർഘിപ്പിച്ചതായി അഡീഷണൽ രജിസ്ട്രാർ സെക്രട്ടറി അറിയിച്ചു.

Trending

No stories found.

Latest News

No stories found.