ബദ്മൽ ഓർഡനൻസ് ഫാക്റ്ററിയിൽ 82 ഡേഞ്ചർ വർക്കർ
ഒഡീഷയിലെ ബദ്മൽ ഓർഡനൻസ് ഫാക്റ്ററിയിൽ 82 ഡേഞ്ചർ ബിൽഡിംഗ് വർക്കർ ഒഴിവ്. താത്കാലിക നിയമനം. മാർച്ച് 30 വരെ അപേക്ഷിക്കാം.
ഓർഡനൻസ് ഫാക്റ്ററികളിൽ പരിശീലനം നേടിയ എക്സ്-അപന്റിസ് ഒഫ് എസിപി ട്രേഡുകാർക്കാണ് അവസരം. പ്രായം: 18-35. ഇളവുകൾ നിയമാനുസൃതം. https://munitionsindia.in
യുപിഎസ്സി 2253 ഒഴിവ്
എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷ്വറൻസ് കോർപറേഷനിൽ 1930 നഴ്സിംഗ് ഓഫീസർ, എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷനിൽ 323 പഴ്സനൽ അസിസ്റ്റന്റ് തസ്തികകളിലേക്ക് യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ അപേക്ഷ ക്ഷണിച്ചു.
നേരിട്ടുള്ള നിയമനം. മാർച്ച് 27 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. പ്രായപരിധി: 30 വയസ് (അർഹർക്ക് ഇളവ്). യോഗ്യത ഉൾപ്പെടെ വിശദവിവര ങ്ങൾ വെബ്സൈറ്റിൽ. www.upsc.gov.in
ഭാരത് ഇലക്ട്രോണിക്സിൽ 590 ഒഴിവുകൾ
ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിന്റെ വിവിധ സോണുകളിലായി 590 ഒഴിവുകൾ വിജ്ഞാപനമായി.സതേൺ സോണിലേക്ക് ഓൺലൈൻ അപേക്ഷ അയയ്ക്കുന്നതിന് മാർച്ച് 13 വരെയും ഹൈദരാബാദ് യൂണിറ്റിലേക്ക് അപേക്ഷിക്കുന്നതിന് മാർച്ച് 14 വരെയും കൊച്ചി, ഗോഹട്ടി, ഡൽഹി, ശ്രീനഗർ, മുംബൈ, കർവാർ, പോർട്ട്ബ്ലെയർ, വിശാഖപട്ടണം എന്നിവിടങ്ങളിലേക്ക് അപേക്ഷിക്കുന്നതിന് മാർച്ച് 20 വരെയുമാണ് സമയം. വിശദ വിവരങ്ങൾ ചുവടെ:
ട്രെയിനി എൻജിനിയർ: 517
ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിനു കീഴിൽ സതേണ്‍ , സെൻട്രൽ, ഈസ്റ്റ്, വെസ്റ്റ്, നോർത്ത്, നോർത്ത് ഈസ്റ്റ് സോണുകളിൽ ട്രെയിനി എൻജിനിയറുടെ 517 ഒഴിവ്.
കേരള, ആന്ധ്രാപ്രദേശ്, തെലുങ്കാന, കർണാടക, പുതുച്ചേരി, തമിഴ്നാട് ഉൾപ്പെടുന്ന സതേണ്‍ സോണിൽ 131 ഒഴിവുണ്ട്. 2 വർഷ കരാർ നിയമനം, ഒരു വർഷം കൂടി നീട്ടിയേക്കാം. മാർച്ച് 13 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
യോഗ്യത: ഇലക്ട്രോണിക്സ്/ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ/ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ/ടെലികമ്യൂണിക്കേഷൻ/കമ്യൂണിക്കേഷൻ/മെക്കാനിക്കൽ/ ഇലക്ട്രിക്കൽ/ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്/കംപ്യൂട്ടർ സയൻസ്/കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ്/ഇൻഫർമേഷൻ സയൻസ്/ഇൻഫർമേഷൻ ടെക്നോളജിയിൽ 55ശതമാനം മാർക്കോടെ ബിഇ/ബിടെക്/എംഇ/എംടെക് (അർഹർക്ക് ഇളവ്).
പ്രായപരിധി: ബിഇ/ ബിടെക് യോഗ്യതയുള്ളവർക്ക്: 28; എംഇ എംടെക് യോഗ്യതയുള്ളവർക്ക്: 30. സംവരണ വിഭാഗത്തിന് നിയമാനുസൃത ഇളവ്. ഫീസ്: 150+ജിഎസ്ടി (അർഹർക്ക് ഇളവ്). തെരഞ്ഞെടുപ്പ് എഴുത്തുപരീക്ഷ, ഇന്റർവ്യൂ എന്നിവ മുഖേന.
ഹൈദരാബാദ്: 27
ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിന്റെ ഹൈദരാബാദ് യൂണിറ്റിൽ പ്രൊജക്റ്റ് എൻജിനിയർ, പ്രൊജക്റ്റ് ഓഫീസർ (ഒഫീഷ്യൽ ലാംഗ്വേജ്) അവസരം. 27 ഒഴിവ്. താൽക്കാലിക നിയമനം. ഇലക്ട്രോണിക്സ്, മെക്കാനിക്കൽ, സിവിൽ, ഇലക്ട്രിക്കൽ വിഭാഗങ്ങളിലാണ് പ്രൊജക്റ്റ് എൻജിനിയർ ഒഴിവ്. മാർച്ച് 14 വരെ ഓണ്‍ലൈ നായി അപേക്ഷിക്കാം.
24 എൻജിനീയർ
ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിൽ 24 സീനിയർ അസിസ്റ്റന്റ് എൻജിനീയർ ഒഴിവ്. കൊച്ചി, ഗോഹട്ടി, ഡൽഹി, ശ്രീനഗർ, മുംബൈ, കർവാർ, പോർട്ട്ബ്ലെയർ, വിശാഖപട്ടണം എന്നിവിടങ്ങളിലാണ് അവസരം. തുടക്കത്തിൽ അഞ്ചു വർഷത്തേക്കാണു നിയമനം. മാർച്ച് 20 വരെ അപേക്ഷിക്കാം. www.bel-india.in
എയിംസില്‍ നഴ്സിങ് ഓഫീസർ ഒഴിവ്
ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസസ്, നഴ്സിങ് ഓഫീസർ റിക്രൂട്ട്മെന്റ് കോമണ്‍ എലിജിബിലിറ്റി ടെസ്റ്റിന് അപേക്ഷ ക്ഷണിച്ചു.
ഭട്ടിൻഡ, ഭുവനേശ്വർ, ബിലാസ്പുർ, ദേവ്ഗഡ്, ഗൊരഖ്പുർ, ഗോഹട്ടി, കല്യാണി, മംഗളഗിരി, നാഗ്പുർ, ഡൽഹി, പാറ്റ്ന, റായ്ബറേലി, റായ്പുർ, വിജയ്പുർ എയിംസുകളിലാണ് ഒഴിവ്. മാർച്ച് 17 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
യോഗ്യത
ബിഎസ്സി (ഓണേഴ്സ്) നഴ്സിങ് / ബിഎസ്സി നഴ്സിങ് അല്ലെങ്കിൽ ബിഎസ്സി (പോസ്റ്റ് സർട്ടിഫിക്കറ്റ്)/പോസ്റ്റ് ബേസിക് ബിഎസ്സി നഴ്സിങ് . സ്റ്റേറ്റ്/ഇന്ത്യൻ നഴ്സിങ് കൗണ്‍സിലിൽ നഴ്സസ് ആൻഡ് മിഡ്വൈഫ് രജിസ്ട്രേഷൻ അല്ലെങ്കിൽ ജനറൽ നഴ്സിങ് മിഡ്വൈഫറി ഡിപ്ലോമ.
സ്റ്റേറ്റ്/ഇന്ത്യൻ നഴ്സിങ് കൗണ്‍സിലിൽ നഴ്സസ് ആന്‍ഡ് മിഡ്വൈഫ് രജിസ്ട്രേഷൻ. കുറഞ്ഞത് 50 കിടക്കകളുള്ള ആശുപ്രതിയിൽ 2 വർഷ പരിചയം.
പ്രായം, ശമ്പളം
18-30 (അർഹർക്ക് ഇളവ്). 9300-34,800. തെരഞ്ഞെടുപ്പ് ഏപ്രിൽ 14നു നടക്കുന്ന പ്രിലിമിനറി ഓണ്‍ലൈൻ പരീക്ഷ വഴി. മേയ് 5നു മെയിൻ പരീക്ഷയുമുണ്ടാകും. ഫീസ്: 3000 (അർഹർക്ക് ഇളവ്). ഫീസ് ഓണ്‍ലൈനായി അടയ്ക്കണം.വിശദ വിവരങ്ങൾക്ക് വെബ്സൈറ്റ്: www.aiimsexams.ac.in
എസ്എസ്സി വിജ്ഞാപനം 2049 ഒഴിവ്
കേന്ദ്ര സർവീസിൽ വിവിധ തസ്തികയിലെ ഒഴിവുകളിലേക്കു സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ (എസ്എസ്സി) അപേക്ഷ ക്ഷണിച്ചു. വിവിധ എസ്എസ്സി റീജനുകളിൽ 489 തസ്തികകളിലായി 2049 ഒഴിവുണ്ട്.
സെലക്ഷൻ പോസ്റ്റ് തസ്തികകളാണ്. കേരള-കർണാടക റീജനിൽ 71 ഒഴിവുണ്ട്. മാർച്ച് 18നകം ഓണ്‍ലൈനായി അപേക്ഷിക്കണം. കേന്ദ്രസർക്കാരിനു കീഴിലെ വിവിധ മന്ത്രാലയങ്ങളിലും വകുപ്പുകളിലും ഓഫീസുകളി ലുമാകും നിയമനം.
യോഗ്യത: എസ്എസ്എൽസി/പ്ലസ് ടു/ബിരുദം. വിശദാംശങ്ങൾ വെബ്സൈറ്റിൽ. പ്രായം: ഓരോ ജോലിയുടെയും പ്രായപരിധി സംബന്ധിച്ച വിവരങ്ങൾ വെബ്സൈറ്റിൽ. ഉയർന്ന പ്രായപരിധിയിൽ അർഹർക്ക് ഇളവ്. അപേക്ഷാഫീസ്: 100 രൂപ (അർഹർക്ക് ഇളവ്). മാർച്ച് 19 വരെ ഓണ്‍ലൈനായി ഫീസടയ്ക്കാം.
തെരഞ്ഞെടുപ്പ് കംപ്യൂട്ടർ അധിഷ്ഠിത ഒബ്ജക്ടീവ് പരീക്ഷയുടെ അടിസ്ഥാനത്തിൽ. നെഗറ്റീവ് മാർക്കുണ്ടാകും. സിലബസ് സംബന്ധിച്ച വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
www.ssc.gov.in
അപേക്ഷ പുതിയ വെബ്സൈറ്റ് വഴി
അപേക്ഷിക്കുന്നവർ ഫെബ്രുവരി 17നു നിലവിൽ വന്ന എസ്എസ്സിയുടെ പുതിയ വെബ്സൈറ്റ് (https://ssc.gov.in) മുഖേനയാണ് അപേക്ഷിക്കേണ്ടത്.
പഴയ വെബ്സൈറ്റിൽ (https://ssc.nic.in) ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തിയവർ പുതിയ വെബ്സൈറ്റിൽ വീണ്ടും രജിസ്റ്റർ ചെയ്ത ശേഷമേ അപേക്ഷ നൽകാവൂ.
അപേക്ഷിക്കേണ്ട വിധം
https://ssc.gov.in എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈൻ അപേക്ഷ സമർപ്പിക്കാം. വെബ്സൈറ്റ് വഴി ഒറ്റത്തവണ രജിസ്ട്രേഷൻ പൂർത്തിയാക്കിയവർക്കു സൈറ്റിൽ നൽകിയിട്ടുള്ള Phase-XII/2024/Selection Posts Examination എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് അപേക്ഷ പൂരിപ്പിക്കാം.
അല്ലാത്തവർ ഒറ്റത്തവണ രജിസ്ട്രേഷൻ പൂർത്തിയാക്കിയശേഷം അപേക്ഷിക്കുക. രജിസ്ട്രേഷൻ പൂർത്തിയാക്കുന്പോൾ ലഭിക്കുന്ന രജിസ്ട്രേഷൻ ഐഡിയും പാസ്വേഡും സൂക്ഷിച്ചുവയ്ക്കണം. വിജയകരമായി അപേക്ഷ സമർപ്പിച്ചുകഴിഞ്ഞാൽ പൂരിപ്പിച്ച അപേക്ഷയുടെ പ്രിന്റൗട്ട് എടുക്കണം.
അപേക്ഷയും യോഗ്യത തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും കമ്മീഷൻ ആവശ്യപ്പെടുന്ന സമയത്തു ഹാജരാക്കണം. കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ.
ആർഇഎൽ: 77 ഒഴിവ്
ഐആർഇഎൽ ഇന്ത്യ ലിമിറ്റഡിന്റെ കൊല്ലം, ഒഡീഷ, തമിഴ്നാട്, ഭോപ്പാൽ, ആന്ധ്രപ്രദേശ് യൂണിറ്റുകളിൽ 67 ട്രേഡ്സ്മാൻ ട്രെയ്നി ഒഴിവ്. റെഗുലർ നിയമനം. കൊല്ലത്തു 16 ഒഴിവുണ്ട്. മാർച്ച് 15 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
ഒഴിവുള്ള ട്രേഡുകൾ: ഫിറ്റർ, ഇലക്ട്രീഷ്യൻ, അറ്റൻഡന്റ് ഓപ്പറേറ്റർ-കെമിക്കൽ പ്ലാന്റ്. യോഗ്യത: ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ/എൻഎസി, 2 വർഷ പരിചയം. പ്രായപരിധി: 35, ശമ്പളം: പരിശീലന സമയത്ത് 20,000 രൂപ സ്റ്റൈപൻഡ്. തുടർന്ന് 22,000-88,000 സ്കെയിലിൽ നിയമനം. www.irel.co.in