സ്‌റ്റോക്ക്‌ഹോം: സ്വീഡിനിലെ വിവിധ മേഖലകളില്‍ കടുത്ത തൊഴിലാളി ക്ഷാമം. ഇതു പരിഹരിക്കാന്‍ വിദേശ രാജ്യങ്ങളിൽനിന്നുള്ള റിക്രൂട്ട്‌മെന്‍റ് വർധിപ്പിക്കാനാണ് സർക്കാരിന്‍റെ നീക്കം. വിദ്യാഭ്യാസം, ആരോഗ്യം, സെക്യൂരിറ്റി, മെഷീനറി, റിപ്പയർ തുടങ്ങിയ മേഖലകളിലാണ് തൊഴിലാളി ക്ഷാമം ഏറ്റവും രൂക്ഷമായി തുടരുന്നത്.
2024ൽ ഇതുവരെ തൊഴില്‍ ആവശ്യങ്ങള്‍ക്കായാണ് രാജ്യം ഏറ്റവും കൂടുതല്‍ റെസിഡന്‍സ് പെര്‍മിറ്റുകള്‍ അനുവദിച്ചിരിക്കുന്നതു പോലും. നാല്‍പ്പതോളം തൊഴില്‍ മേഖലകളിലാണ് ജോലിക്ക് ആളെ കിട്ടാത്ത സാഹചര്യമുള്ളത്.
ഇവ ഏതൊക്കെയെന്നു നോക്കാം:
ബസ് ഡ്രൈവർ
ട്രെയിൻ ഡ്രൈവർ
കശാപ്പുകാര്‍
മീന്‍ വൃത്തിയാക്കുന്നവര്‍
ഭക്ഷണം തയാറാക്കുന്നവര്‍
വാഹന മെക്കാനിക്കുകള്‍
സെക്യൂരിറ്റി ഗാര്‍ഡുകള്‍
വീട്ടില്‍ ചെന്ന് കെയര്‍ ജോലി ചെയ്യുന്നവര്‍
പോലീസ് ഇന്‍സ്‌പെക്റ്റര്‍മാർ
ഡിറ്റക്റ്റീവുകൾ
മെഡിക്കല്‍ സെക്രട്ടറി
മെഡിക്കല്‍ ആന്‍ഡ് പതോളജി ലാബ് ടെക്‌നീഷ്യന്‍
ഇന്‍സിനറേറ്റര്‍ ഓപ്പറേറ്റർ
വാട്ടര്‍ ട്രീറ്റ്‌മെന്‍റ് പ്ലാന്‍റ് ഓപ്പറേറ്റര്‍
മെക്കാനിക്കല്‍ എന്‍ജിനീയറിങ് ടെക്‌നീഷ്യന്‍
സൈക്കോളജിസ്റ്റ്
സിസ്റ്റം അനലിസ്റ്റ്
സ്‌പെഷ്യല്‍ നീഡ്‌സ് അധ്യാപകർ
ഏര്‍ലി ചൈല്‍ഡ്ഹുഡ് എജ്യുക്കേറ്റേഴ്‌സ്
പ്രൈമറി സ്‌കൂള്‍ അധ്യാപകർ
ഹെല്‍ത്ത് പ്രൊഫഷണല്‍സ്
എണ്‍വയണ്‍മെന്‍റ് ആന്‍ഡ് ഒക്കുപ്പേഷണല്‍ ഹെല്‍ത്ത് ആന്‍ഡ് ഹൈജീന്‍
ഡെന്‍റിസ്റ്റ്‌സ്
മിഡ്‌വൈഫറി പ്രൊഫഷണല്‍സ്
നഴ്‌സിങ് പ്രൊഫഷണല്‍സ്
ജനറലിസ്റ്റ് മെഡിക്കല്‍ പ്രാക്റ്റീഷനേഴ്‌സ്
സ്‌പെഷ്യലിസ്റ്റ് മെഡിക്കല്‍ പ്രാക്റ്റീഷനേഴ്‌സ്