പേരും മുദ്രയും ദുരുപയോഗം ചെയ്യുന്നത്‌ കുറ്റകരമെന്ന് പിഎസ്‌സി

പിഎസ്‌സി അംഗീകൃത കോഴ്‌സുകള്‍ എന്ന രീതിയില്‍ തെറ്റായി പരസ്യം ചെയ്‌തുകൊണ്ട്‌ വിവിധ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്‌
പേരും മുദ്രയും ദുരുപയോഗം ചെയ്യുന്നത്‌ കുറ്റകരമെന്ന് പിഎസ്‌സി
kerala public service commission File
Updated on

തിരുവനന്തപുരം: കേരള പബ്ലിക്‌ സര്‍വീസ്‌ കമ്മിഷന്‍റെ ഔദ്യോഗിക എംബ്ലം ഉപയോഗിച്ചും, കമ്മിഷന്‍റെ പേരോ സമാനമായ പേരുകളോ ഉപയോഗിച്ചും, സ്വകാര്യ വ്യക്തികളും സ്ഥാപനങ്ങളും വാട്‌സ്‌ആപ്പ്‌ ഗ്രൂപ്പുകള്‍, ടെലിഗ്രാം ചാനലുകള്‍, ഫെയ്സ്‌ബുക്ക്‌ പേജ്‌, യൂട്യൂബ്‌ ചാനല്‍ എന്നിവ നടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇത് കുറ്റകരമാണെന്നും കേരള പിഎസ്‌സി മുന്നറിയിപ്പ് നൽകി.

ഇവയൊക്കെ കമ്മിഷന്‍റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ സംവിധാനമാണെന്ന്‌ ഉദ്യോഗാർഥികള്‍ തെറ്റിദ്ധരിക്കാൻ സാധ്യതയുണ്ട്‌. അതുപോലെ പിഎസ്‌സി അംഗീകൃത കോഴ്‌സുകള്‍ എന്ന രീതിയില്‍ തെറ്റായി പരസ്യം ചെയ്‌തുകൊണ്ട്‌ വിവിധ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്‌.

കമ്മിഷന്‍റെ ഔദ്യോഗിക അറിയിപ്പുകള്‍, വാര്‍ത്തകള്‍ എന്നിവ നല്‍കുന്ന അംഗീകൃത പത്ര ദൃശ്യമാധ്യമങ്ങള്‍ ഒഴികെ വ്യക്തികളും സ്ഥാപനങ്ങളും കേരള പബ്ലിക്‌ സര്‍വീസ്‌ കമ്മിഷന്‍റെ എംബ്ലം, പേര്‌, ഓഫിസ്‌ ചിത്രം എന്നിവ ഉപയോഗിച്ച്‌ വാട്‌സ്‌ആപ്പ്‌ ഗ്രൂപ്പ്‌, വെബ്‌ പേജ്‌, ഫെയ്സ്‌ബുക്ക്‌ പേജ്‌, യൂട്യൂബ്‌ ചാനല്‍, ടെലിഗ്രാം ചാനല്‍ എന്നിവ നടത്തുന്നതും പിഎസ്‌സി അംഗീകൃതം എന്ന്‌ പരസ്യം ചെയ്‌തുകൊണ്ട്‌ കോഴ്‌സുകള്‍ നടത്തുന്നതും കുറ്റകരമാണെന്നും ഇക്കാര്യം ഗൗരവമായാണ് കാണുന്നതെന്നും പിഎസ്‌സി അറിയിച്ചു.

Trending

No stories found.

Latest News

No stories found.