നെടുമങ്ങാട് സർക്കാർ പോളിടെക്നിക് കോളെജിൽ കംപ്യൂട്ടർ എൻജിനിയറിങ് ബ്രാഞ്ചിൽ ലക്ചറർ തസ്തികയിൽ ഒരു ഒഴിവുണ്ട്. നിയമനം നടത്തുന്നതിനുള്ള വാക് ഇൻ ഇന്‍റർവ്യൂ 15 ന് രാവിലെ 10.30 മുതൽ നടക്കും. കംപ്യൂട്ടർ എൻജിനിയറിങ്ങിൽ ബി.ടെക്കിൽ ഒന്നാം ക്ലാസ് ബിരുദമാണ് യോഗ്യത. ഉയർന്ന യോഗ്യതയും പ്രവൃത്തി പരിയവും ഉള്ളവർക്ക് മുൻഗണന നൽകും.
താൽപര്യമുള്ള ഉദ്യോഗാർഥികൾ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ, ബയോഡാറ്റ എന്നിവ സഹിതം നെടുമങ്ങാട് ഗവ. പോളിടെക്നിക് കോളെജ് പ്രിൻസിപ്പൽ മുമ്പാകെ ഹാജരാകണം.