കേരളസർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേന യുഎഇയിലെ ഇൻഡസ്ട്രിയൽ മേഖലയിലേക്ക് പുരുഷ നഴ്സുമാരെ നിയമിക്കുന്നു. 100 ഒഴിവുണ്ട്. യോഗ്യത: നഴ്സിംഗ് ബിരുദവും ഐസിയു എമർജൻസി, അർജന്റ് കെയർ, ക്രിട്ടിക്കൽ കെയർ, ഓയിൽ ആൻഡ് ഗ്യാസ് നഴ്സിംഗ് എന്നീ മേഖലകളിലേതിലെങ്കിലും രണ്ടുവർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയവും.
പ്രായം: 40 വയസിൽത്താഴെ. ഡിഒഎച്ച് ലൈസൻസുള്ളവർക്ക് മുൻഗണന. ശമ്പളം: എഇഡി 5000 (ഉദ്ദേശം 1,14,000 ഇന്ത്യൻ രൂപ). കൂടാതെ വിസ, എയർ ടിക്കറ്റ്, താമസസൗകര്യം, മെഡിക്കൽ ഇൻഷുറൻസ് എന്നിവ സൗജന്യ മായിരിക്കും.
ബയോഡേറ്റ, പാസ്പോർട്ട്, എന്നിവ gcc@odepc.in എന്ന ഇ-മെയിലിലേക്ക് അയക്കണം. അവസാന തീയതി: ഓഗസ്റ്റ് 10.
വിശദവിവരങ്ങൾക്ക് വെബ്സൈറ്റ്: www.odepc.kerala.gov.in.
ഫോൺ: 0471-2329440/41/42/45/7736496574.