വ്യാവസായിക പരിശീലന വകുപ്പിന്‍റെ മെഗാ തൊഴിൽ മേള 24 മുതൽ

എല്ലാ ജില്ലകളിലെയും നോഡൽ ഐടിഐകളിൽ നവംബർ നാല് വരെ നടക്കുന്ന തൊഴിൽ മേളയിൽ സ്വദേശത്തും വിദേശത്തുമുള്ള നിരവധി തൊഴിൽദാതാക്കൾ പങ്കെടുക്കും
വ്യാവസായിക പരിശീലന വകുപ്പിന്‍റെ മെഗാ തൊഴിൽ മേള | 24 മുതൽ Mega job fair from Oct 24
വ്യാവസായിക പരിശീലന വകുപ്പിന്‍റെ മെഗാ തൊഴിൽ മേള 24 മുതൽFreepik
Updated on

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ഐടിഐകളിൽ നിന്നു പരിശീലനം പൂർത്തിയാക്കിയവർക്കും വിവിധ കമ്പനികളിൽ നിന്നും അപ്രന്‍റിസ്ഷിപ്പ് കഴിഞ്ഞവർക്കുമായി വ്യാവസായിക പരിശീലന വകുപ്പ് സംഘടിപ്പിക്കുന്ന മെഗാ തൊഴിൽ മേള സ്‌പെക്ട്രം ജോബ് ഫെയർ 2024ന് ഒക്റ്റോബർ 24ന് തുടക്കമാകും.

എല്ലാ ജില്ലകളിലെയും നോഡൽ ഐടിഐകളിൽ നവംബർ നാല് വരെ നടക്കുന്ന മേളയിൽ സ്വദേശത്തും വിദേശത്തുമുള്ള നിരവധി തൊഴിൽദാതാക്കൾ പങ്കെടുക്കും. തൊഴിൽ മേളയിൽ പങ്കെടുക്കുന്നതിന് www.knowledgemission.kerala.gov.in/dwms ആപ്പ് വഴിയുള്ള രജിസ്ട്രേഷൻ നടപടികൾക്ക് തുടക്കമായി. സ്‌പോട്ട് രജിസ്‌ട്രേഷൻ സൗകര്യവും ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് അടുത്തുളള ഐടിഐകളിൽ ബന്ധപ്പെടേണ്ടതാണ്.

മേളയുടെ സംസ്ഥാനതല ഉദ്ഘാടനം ചെങ്ങനൂർ ഐടിഐയിൽ രാവിലെ 11.30ന് മന്ത്രി വി. ശിവൻകുട്ടി നിർവഹിക്കും. മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ചെങ്ങനൂർ ഐടിഐക്കായി 20 കോടി രൂപ ചെലവിൽ അന്താരാഷ്ട്ര നിലവാരത്തിൽ നിർമ്മിച്ച അക്കാദമിക് ബ്ലോക്കിന്‍റെയും ഹോസ്റ്റൽ സമുച്ചയങ്ങളുടെയും ഉദ്ഘാടനവും തൊഴിൽ മന്ത്രി നിർവഹിക്കും.

Trending

No stories found.

Latest News

No stories found.