സൗദിയിലേക്ക് നോർക്ക വഴി മെയിൽ നഴ്സ് റിക്രൂട്ട്മെന്‍റ്

മുസ്ലിം വിഭാഗത്തിൽപ്പെട്ട പുരുഷന്‍മാരായ ഉദ്യോഗാര്‍ഥികള്‍ക്കു മാത്രമാണ് അപേക്ഷിക്കാനാകുക
സൗദിയിലേക്ക് നോർക്ക വഴി മെയിൽ നഴ്സ് റിക്രൂട്ട്മെന്‍റ് Muslim male nurse recruitment from Kerala to Saudi Arabia
സൗദിയിലേക്ക് നോർക്ക വഴി മെയിൽ നഴ്സ് റിക്രൂട്ട്മെന്‍റ്Freepik
Updated on

സൗദി അറേബ്യ ആരോഗ്യമന്ത്രാലയത്തിലേയ്ക്കുളള സ്റ്റാഫ്നഴ്സ് (പുരുഷന്‍, മുസ്ലിം) ഒഴിവുകളിലേയ്ക്ക് നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്‍റ് സംഘടിപ്പിക്കുന്നു. മുസ്ലിം വിഭാഗത്തിൽപ്പെട്ട പുരുഷന്‍മാരായ ഉദ്യോഗാര്‍ഥികള്‍ക്കു മാത്രമാണ് അപേക്ഷിക്കാനാകുക.

ബിഎംടി, കാർഡിയാക്, കിഡ്നി ട്രാൻസ്പ്ലാന്‍റ്, ന്യൂറോ സർജറി, ഓങ്കോളജി, ഓപ്പറേറ്റിംഗ് റൂം (ഒആർ), ഒആർ കാർഡിയാക്, ഒആർ ന്യൂറോ സ്പെഷ്യാലിറ്റികളിലാണ് ഒഴിവുകള്‍. നഴ്സിങില്‍ ബിഎസ്‌സി പോസ്റ്റ് ബിഎസ്‌സി വിദ്യാഭ്യാസ യോഗ്യതയും സ്പെഷ്യാലിറ്റികളില്‍ കുറഞ്ഞത് മൂന്നു വർഷത്തെ പ്രവൃത്തിപരിചയമുണ്ടാവണം.

സൗദി കമ്മീഷൻ ഫോർ ഹെൽത്ത് സ്പെഷ്യലിസ്റ്റുകളിൽ നിന്നുള്ള പ്രൊഫഷണൽ ക്ലാസ്സിഫിക്കേഷന്‍ (മുമാരിസ് + വഴി) യോഗ്യതയും വേണം. വിശദമായ CV യും വിദ്യാഭ്യാസം, പ്രവര്‍ത്തിപരിചയം, പാസ്പോര്‍ട്ട് എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം www.norkaroots.org , www.nifl.norkaroots.org എന്നീ വെബ്സൈറ്റുകൾ സന്ദര്‍ശിച്ച് 2024 ഒക്ടോബര്‍ 24ന് വൈകിട്ട് അഞ്ച് മണിക്കകം അപേക്ഷ നല്‍കണമെന്ന് നോർക്ക റൂട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അജിത് കോളശ്ശേരി അറിയിച്ചു.

ഇതിനായുളള അഭിമുഖം ഒക്ടോബര്‍ 28 ന് ഓൺലൈനായി നടക്കും. അപേക്ഷകര്‍ മുന്‍പ് SAMR പോർട്ടലിൽ രജിസ്റ്റര്‍ ചെയ്തവരാകരുത്. കുറഞ്ഞത് ആറുമാസത്തെ കാലാവധിയുളള സാധുതയുളള പാസ്പോര്‍ട്ടും ഉളളവരാകണം. അഭിമുഖസമയത്ത് പാസ്സ്പോര്‍ട്ട് ഹാജരാക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് നോര്‍ക്ക റൂട്ട്സ് ഗ്ലോബല്‍ കോണ്‍ടാക്ട് സെന്‍ററിന്‍റെ ടോള്‍ഫ്രീ നമ്പറുകളില്‍ 1800-425-3939 (ഇന്ത്യയില്‍ നിന്നും) +91 8802012345 (വിദേശത്ത് നിന്നും-മിസ്ഡ് കോള്‍ സൗകര്യം) ബന്ധപ്പെടാവുന്നതാണ്.

Trending

No stories found.

Latest News

No stories found.