ഓസ്ട്രിയയിലേക്ക് നോര്‍ക്ക വഴി നഴ്സിങ് റിക്രൂട്ട്മെന്‍റ്

വർഷം 7000 അവസരങ്ങൾ; യൂറോപ്യന്‍ തൊഴിൽ സാധ്യതകൾ തേടുന്ന മലയാളി നഴ്സുമാർക്ക് പ്രതീക്ഷ
ഓസ്ട്രിയയിലേക്ക് നോര്‍ക്ക വഴി നഴ്സിങ് റിക്രൂട്ട്മെന്‍റ് Nurses recruitment to Austria from Kerala through NORKA
ഓസ്ട്രിയയിലേക്ക് നോര്‍ക്ക വഴി നഴ്സിങ് റിക്രൂട്ട്മെന്‍റ്
Updated on

തിരുവനന്തപുരം: കേരളത്തില്‍ നിന്ന് ഓസ്ട്രിയയിലേക്ക് നഴ്സുമാരെ റിക്രൂട്ട് ചെയ്യും. യൂറോപ്യന്‍ തൊഴിൽ സാധ്യതകൾ അന്വേഷിക്കുന്ന മലയാളി നഴ്സുമാർക്ക് പ്രതീക്ഷ പകരുന്ന പൈലറ്റ് പ്രോജക്റ്റിൽ നോർക്ക റൂട്ട്സ് വഴിയായിരിക്കും റിക്രൂട്ട്മെന്‍റ്. ഓസ്ട്രിയന്‍ പ്രതിനിധി സംഘവുമായി നോര്‍ക്ക റൂട്ട്സ് സിഇഒ അജിത് കോളശ്ശേരിയുടെ നേതൃത്വത്തിലുള്ള സംഘവുമായി നടത്തിയ ചര്‍ച്ചയിലാണ് ധാരണയായത്.

പ്രതിവര്‍ഷം 7000 മുതല്‍ 9000 നഴ്സിങ് പ്രൊഫഷണലുകള്‍ക്കാണ് നിലവില്‍ ഓസ്ട്രിയയില്‍ അവസരമുളളത്. കെയര്‍ ഹോം, ഹോസ്പിറ്റലുകള്‍, വയോജനപരിപാലനത്തിനായുളള പ്രൈവറ്റ് ഹോം എന്നിവിടങ്ങളിലായിരിക്കും അവസരങ്ങൾ. കേരളത്തില്‍ നിന്നുളള നഴ്സുമാര്‍ നൈപുണ്യ മികവുളളവരാണെന്നാണ് ഓസ്ട്രിയൻ പ്രതിനിധികളുടെ വിലയിരുത്തൽ.

ട്രിപ്പിൾ വിൻ എന്ന പേരിൽ ജർമനിയിലേക്ക് നേരത്തെ തന്നെ കേരളത്തിൽ നിന്ന് നഴ്സിങ് റിക്രൂട്ട്മെന്‍റ് ആരംഭിച്ചിരുന്നു. ഇതേ മാതൃകയിലുള്ള സാധ്യതകളാണ് ഓസ്ട്രിയയിലേക്കുള്ള റിക്രൂട്ട്മെന്‍റിനും പരിഗണിക്കുന്നത്.

Trending

No stories found.

Latest News

No stories found.