നേവിയില്‍ ബിരുദക്കാര്‍ക്ക് അവസരം
ഇന്ത്യൻ നേവിയുടെ വിവിധ കമാൻഡുകളിലും യൂണിറ്റുകളിലും ഗ്രൂപ്പ് ബി, സി തസ്തികകളിലായി 910 ഒഴിവ്. ഇന്ത്യൻ നേവി സിവിലിയൻ എൻട്രൻസ് ടെസ്റ്റ് മുഖേനയാണു തെരഞ്ഞെടുപ്പ്.
ഡിസംബർ 31 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. തെരഞ്ഞെടുപ്പ് കംപ്യൂട്ടർ അധിഷ്ഠിത ഓണ്‍ലൈൻ എഴുത്തുപരീക്ഷ മുഖേന. വിശദവിവരങ്ങൾ വെബ്സൈറ്റുകളിൽ.
തസ്തിക, യോഗ്യത:
ചാർജ്മാൻ (അമ്യൂണിഷൻ വർക്ഷോപ്): ബിഎസ്സി (ഫിസിക്സ്/കെമിസ്ട്രി/മാത്തമാറ്റിക്സ്) അല്ലെങ്കിൽ കെമിക്കൽ എൻജിനിയറിംഗ് ഡിപ്ലോമ.
ചാർജ്മാൻ (ഫാക്ടറി): ബിഎസ്സി (ഫിസിക്സ്/കെമിസ്ട്രി/മാത്തമാറ്റിക്സ്) അല്ലെങ്കിൽ ഇലക്ട്രിക്കൽ/ഇലക്ട്രോണിക്സ്/മെക്കാനിക്കൽ/കംപ്യൂട്ടർ എൻജിനിയറിംഗ് ഡിപ്ലോമ.
സീനിയർ ഡ്രാഫ്റ്റ്സ്മാൻ (ഇലക്ട്രിക്കൽ, മെക്കാനിക്കൽ, കണ്‍സ്ട്രക്ഷൻ, ആർമമെന്റ്, കാർട്ടോഗ്രാഫിക്): പത്താം ക്ലാസ് ജയം/തത്തുല്യം, ഡ്രാഫ്റ്റ്സ്മാൻഷിപ്പിൽ രണ്ടു വർഷ ഡിപ്ലോമ/ സർട്ടിഫിക്കറ്റ്, 3 വർഷ പരിചയം.
ട്രേഡ്സ്മാൻ മേറ്റ്: പത്താം ക്ലാസ് ജയം, ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ സർട്ടിഫിക്കറ്റ്.