പോസ്റ്റ് ബേസിക് ബി.എസ്.സി. നഴ്സിംഗ് ഡിഗ്രി കോഴ്സ് പ്രവേശനം

ജൂണ്‍ 17 മുതല്‍ ജൂലൈ ഒന്നുവരെ അപേക്ഷാ ഫീസ് അടയ്ക്കാം.
പോസ്റ്റ് ബേസിക് ബി.എസ്.സി. നഴ്സിംഗ് ഡിഗ്രി കോഴ്സ് പ്രവേശനം
Updated on

സംസ്ഥാനത്തെ സര്‍ക്കാര്‍ /സ്വാശ്രയ നഴ്സിംഗ് കോളെജുകളിലേയ്ക്ക് 2023-24 വര്‍ഷത്തെ പോസ്റ്റ് ബേസിക് ബി.എസ്.സി നേഴ്സിംഗ് ഡിഗ്രി കോഴ്സിലേയ്ക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. എല്‍ .ബി.എസ് സെന്‍റര്‍ ഡയറക്റ്ററുടെ www.lbscentre.kerala.gov.in വഴി ഓണ്‍ലൈനായി ജൂണ്‍ 17 മുതല്‍ ജൂലൈ ഒന്നുവരെ അപേക്ഷിക്കാം.

അപേക്ഷാഫീസ് പൊതുവിഭാഗത്തിന് 1,000 രൂപയും പട്ടികജാതി/പട്ടികവര്‍ഗ വിഭാഗത്തിന് 500 രൂപയുമാണ്. അപേക്ഷകര്‍ക്ക് ഓണ്‍ലൈന്‍ മുഖേനയോ വെബ്സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത ചെല്ലാന്‍ ഉപയോഗിച്ച് ഫെഡറല്‍ ബാങ്കിന്‍റെ ഏതെങ്കിലും ശാഖ വഴിയോ ജൂണ്‍ 17 മുതല്‍ ജൂലൈ ഒന്നുവരെ അപേക്ഷാ ഫീസ് അടയ്ക്കാം. വ്യക്തിഗത അക്കാദമിക വിവരങ്ങള്‍ ഓണ്‍ലൈന്‍ ആയി www.lbscentre.kerala.gov.in ല്‍ രജിസ്റ്റര്‍ ചെയാം. ബന്ധപ്പെട്ട രേഖകള്‍ ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്ന അവസരത്തില്‍ അപ് ലോഡ്ചെയ്യണം

അപേക്ഷകര്‍ ഫിസിക്സ്, കെമിസ്ട്രി, ബയോളജി ഐശ്ചിക വിഷയമായി എടുത്ത് പ്ലസ് ടു പരീക്ഷ പാസായിരിക്കണം കൂടാതെ 50 ശതമാനം മാര്‍ക്കോടെ ഇന്‍ഡ്യന്‍ നഴ്സിംഗ് കൗണ്‍സിലും ബന്ധപ്പെട്ട സ്റ്റേറ്റ് കൗണ്‍സിലും അംഗീകരിച്ച GNM കോഴ്സ് പരീക്ഷ പാസായിരിക്കണം. അപേക്ഷകര്‍ അക്കാദമിക വിവരങ്ങള്‍ സമര്‍പ്പിക്കുന്ന സമയത്തുതന്നെ നിശ്ചിത വിദ്യാഭ്യാസ യോഗ്യത നേടിയിരിക്കണം. അപേക്ഷാര്‍ഥികളുടെ ഉയര്‍ന്ന പ്രായപരിധി 45 വയസാണ്. സര്‍വീസ് ക്വോട്ടയിലേക്കുള്ള അപേക്ഷാര്‍ഥികള്‍ക്ക് ഉയര്‍ന്ന പ്രായപരിധി 49 വയസാണ്.

എല്‍ .ബി.എസ് സെന്‍റര്‍ ഡയറക്റ്റര്‍ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലെ പരീക്ഷാ കേന്ദ്രങ്ങളില്‍ നടത്തുന്ന പൊതു പ്രവേശന പരീക്ഷയുടെ മാനദണ്ഡത്തില്‍ തയാറാക്കുന്ന റാങ്ക് ലിസ്റ്റില്‍ നിന്നും കേന്ദ്രീകൃത അലോട്ട്മെന്‍റിലൂടെയായിരിക്കും പ്രവേശനം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 04712560363.

Trending

No stories found.

Latest News

No stories found.