ഡെപ്യൂട്ടേഷൻ അല്ലെങ്കിൽ ഹ്രസ്വകാല കരാർ വ്യവസ്ഥയിൽ വിവിധ തസ്തികകളിലെ നിയമനത്തിന് സംസ്ഥാന ജി.എസ്.ടി വകുപ്പ് അപേക്ഷ ക്ഷണിച്ചു. ടാക്സ് റിസർച്ച് പോളിസി സെല്ലിൽ സീനിയർ ഡാറ്റ അനലിസ്റ്റ് / സീനിയർ സയന്‍റിസ്റ്റ്, ഡാറ്റ അനലിസ്റ്റ്/ സയന്‍റിസ്റ്റ്, ഇന്‍റലിജൻസ് ഹെഡ്ക്വാട്ടേഴ്സിൽ സീനിയർ ഇൻവെസ്റ്റിഗേറ്റർ തസ്തികകളിലാണ് നിയമനം.
ഓഗസ്റ്റ് 31ന് മുമ്പ് അപേക്ഷകൾ കമ്മീഷണർ, സംസ്ഥാന ജി.എസ്.ടി വകുപ്പ്, ടാക്സ് ടവേഴ്സ്, കരമന, തിരുവനന്തപുരം എന്ന വിലാസത്തിൽ അയയ്ക്കണം. ഇ-മെയിൽ: cstintadm.sgst@gmail.com.