ഇന്ത്യൻ നേവിയുടെ വെസ്റ്റേൺ, ഈസ്റ്റേൺ, സതേൺ, ആൻഡമാൻ നിക്കോബാർ കമാൻഡുകളിൽ ഗ്രൂപ്പ് ബി, സി തസ്തികകളിലായി 741 നേവൽ സിവിലിയൻ സ്റ്റാഫ് ഒഴിവുകൾ. ഇന്ത്യൻ നേവി സിവിലിയൻ എൻട്രൻസ് ടെസ്റ്റ് (INCET-01/2024) മുഖേനയാണ് തെരഞ്ഞെടുപ്പ്. ഓഗസ്റ്റ് 2 വരെ അപേക്ഷിക്കാം.
തസ്തിക, യോഗ്യത, പ്രായം, ശമ്പളം:
ചാർജ്മാൻ (അമ്യുണിഷൻ വർക്ഷോപ്പ്): ബിഎസ്സി ഫിസിക്സ്/കെമിസ്ട്രി/ മാത്സ് അല്ലെങ്കിൽ കെമിക്കൽ എൻജിനിയറിങ് ഡിപ്ലോമ; 18-25; 35,400-1,12,400.
ചാർജ്മാൻ (ഫാക്റ്ററി): ബിഎസ്സി ഫിസിക്സ്/കെമിസ്ട്രി/ മാത്സ് അല്ലെങ്കിൽ ഇലക്ട്രിക്കൽ/ ഇലക്ട്രോണിക്സ്/ മെക്കാനിക്കൽ/ കംപ്യൂട്ടർ എൻജിനിയറിങ് ഡിപ്ലോമ; 18-25; 35,400-1,12,400.
ചാർജ്മാൻ(മെക്കാനിക്): മെക്കാനിക്കൽ/ ഇലക്ട്രിക്കൽ/ ഇലക്ട്രോണിക്സ്/ പ്രൊഡക്ഷൻ എൻജിനിയറിങിൽ ഡിപ്ലോമ, രണ്ടു വർഷം പരിചയം; 30 കവിയരുത്; 35,400-1,12,400.
സയന്റിഫിക് അസിസ്റ്റന്റ് : ബിഎസ്സി ഫിസിക്സ്/ കെമിസ്ട്രി/ ഇലക്ട്രോണിക്സ്/ ഓഷ്യനോഗ്രഫി, രണ്ടുവർഷ പരിചയം; 30 കവിയരുത്; 35,400-1,12,400.
ഡ്രാഫ്റ്റ്സ്മാൻ (കൺസ്ട്രക്ഷൻ): പത്താം ക്ലാസ്. ഡ്രാഫ്റ്റ്സ്മാൻഷിപ്പിൽ രണ്ടുവർഷ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ഡ്രാഫ്റ്റ്സ്മാൻഷിപ്പിൽ മൂന്നുവർഷ അപ്രന്റീസ്ഷിപ് പരിശീലനം അല്ലെങ്കിൽ ഷിപ്റൈറ്റ് / വെൽഡർ/ പ്ലേറ്റർ/ ഷീറ്റ്മെറ്റൽ/ ഷിപ് ഫിറ്റർ ട്രേഡുകളിൽ ഒന്നിൽ ഐടിഐ സർട്ടിഫിക്കറ്റും 2 വർഷ അപ്രന്റീസ് പരിശീലനവും; DOEACCയിൽനിന്നുള്ള ഓട്ടോകാഡ് സർട്ടിഫിക്കറ്റ്/തത്തുല്യം; 18 -25; 25,500-81,100.
ഫയർമാൻ: പ്ലസ്ടു ജയം, എലമെന്ററി/ ബേസിക്/ ഓക്സിലറി ഫയർഫൈറ്റിംഗ് കോഴ്സ്; (ശാരീരിക യോഗ്യതകൾ: ഉയരം-165 സെമീ, നെഞ്ചളവ്-81.5സെമീ (വികസിപ്പിക്കുന്പോൾ-85 സെമീ), തൂക്കം കുറഞ്ഞത് 50 കിലോഗ്രാം, കാഴ്ചശക്തി -6/6); 18-27; 10,900-63,200.
ഫയർഎൻജിൻ ഡ്രൈവർ: പ്ലസ്ടു ജയം, ഹെവി മോട്ടോർ വെഹിക്കിൾ ലൈസൻസ്; (ശാരീരിക യോഗ്യതകൾ: ഉയരം-165 സെമീ, നെഞ്ചളവ്-81.5സെമീ (വികസിപ്പിക്കുമ്പോൾ-85 സെമീ), തൂക്കം കുറഞ്ഞത് 50 കിലോഗ്രാം, കാഴ്ചശക്തി -6/6); 18-27; 21,700-69,100.
ട്രേഡ്സ്മാൻ മേറ്റ്: പത്താംക്ലാസ് ജയം, ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ സർട്ടിഫിക്കറ്റ് (ട്രേഡുകൾക്ക് വെബ്സൈറ്റ് വിജ്ഞാപനം കാണുക) 18-25; 18,000-56,900. പെസ്റ്റ് കൺട്രോൾ വർക്കർ: പത്താംക്ലാസ് / തത്തുല്യം, ഹിന്ദി/ പ്രാദേശിക ഭാഷയിൽ അറിവ്; 18-25; 18,000-56,900.
കുക്ക്: പത്താംക്ലാസ്, ഒരു വർഷം പരിചയം; 18-25; 18,000-56900. മൾട്ടി ടാസ്കിംഗ് സ്റ്റാഫ് (മിനിസ്റ്റീരിയൽ): പത്താംക്ലാസ്/ ഐടിഐ ജയം; 18-25; 18,000-56900. ഫീസ്: 295, പട്ടിക വിഭാഗം, ഭിന്നശേഷിക്കാർ, എക്സ് സർവീസ്, വനിതകൾ എന്നിവർക്കുഫീസില്ല. ഓൺലൈനായി അടയ്ക്കാം.