തിരുവനന്തപുരം: ഹയർ സെക്കന്‍ഡറി, നോൺ വൊക്കേഷണൽ ഹയർ സെക്കന്‍ഡറി അധ്യാപക നിയമനത്തിനു കേരള സർക്കാർ ഏർപ്പെടുത്തിയിരിക്കുന്ന സംസ്ഥാനതല യോഗ്യതാ നിർണയ പരീക്ഷ സെറ്റ് (സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്) നുള്ള ഓൺലൈൻ രജിസ്ട്രേഷൻ ഒക്ടോബർ 25 വരെ.
എൽബിഎസ് സെന്‍റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയ്ക്കാണ് പരീക്ഷാ നടത്തിപ്പ്. സെറ്റ് ജനുവരി 2024-ന്‍റെ പ്രോസ്‌പെക്ടസും, സിലബസും എൽ ബി എസ് സെന്‍ററിന്‍റെ വെബ് സൈറ്റിൽ ലഭിക്കും.
ബിരുദാനന്തര ബിരുദ പരീക്ഷയിൽ 50ശതമാന ത്തിൽ കുറയാതെ മാർക്ക് അല്ലെങ്കിൽ തത്തുല്യ ഗ്രേഡും, ബിഎഡ്-ഉം ആണ് അടിസ്ഥാന യോഗ്യത. ചില പ്രത്യേക വിഷയങ്ങളിൽ ബിരുദാനന്തര ബിരുദമുള്ളവരെ ബിഎഡ് വേണമെന്ന നിബന്ധനയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. എൽടിടിസി,ഡിഎൾഇഡി തുടങ്ങിയ ട്രെയിനിങ് കോഴ്‌സുകൾ വിജയിച്ചവരെ സെറ്റിന് പരിഗണിക്കുന്നതാണ്.എസ് സി./എസ് ടി വിഭാഗത്തിൽപ്പെടുന്നവർക്കും പിഡബ്ലിയുഡി വിഭാഗത്തിൽപ്പെടുന്നവർക്കും ബിരുദാനന്തര ബിരുദത്തിന് 5ശതമാനം മാർക്കിളവുണ്ട്.
കൂടുതൽ വിവരങ്ങൾ www.lbscentre.kerala.gov.in എന്ന വെബ് സൈറ്റിൽ ലഭിക്കും.