നെടുമങ്ങാട്‌ സർക്കാർ ടെക്‌നിക്കൽ ഹൈസ്‌കൂളിൽ താൽക്കാലിക ഒഴിവ്

യോഗ്യത എസ്എസ്എൽസിയും ഡിപ്ലോമയും
jobs
jobs
Updated on

നെടുമങ്ങാട്‌ സർക്കാർ ടെക്‌നിക്കൽ ഹൈസ്‌കൂളിൽ ട്രേഡ്‌സ്മാൻ (ടൂ ആൻറ് ത്രീ വീലർ മെയിൻറെനൻസ്), ട്രേഡ്‌സ്മാൻ (ഇലക്റ്റ്രിക്കൽ), ട്രേഡ്‌സ്മാൻ (ഫിറ്റിംഗ്), ട്രേഡ്‌സ്മാൻ (വെൽഡിംഗ്) തസ്തികകളിൽ താൽക്കാലിക (ദിവസവേതന അടിസ്ഥാനത്തിൽ) ഓരോഒഴിവുണ്ട്. ട്രേഡ്‌സ്മാൻ യോഗ്യത ബന്ധപ്പെട്ട വിഷയത്തിൽ നേടിയ ടിഎച്ച്എസ്എൽസി അല്ലെങ്കിൽ എസ്എസ്എൽസിയും ബന്ധപ്പെട്ട വിഷയത്തിൽ നേടിയ ഐ.ടി.ഐ/ വിഎച്ച്എസ്ഇ / കെജിസിഇ / ഡിപ്ലോമ.

യോഗ്യരായ അപേക്ഷകർക്ക് സ്‌കൂളിൽ നടക്കുന്ന അഭിമുഖ പരീക്ഷയിൽ പങ്കെടുക്കാം. ട്രേഡ്‌സ്മാൻ (ടൂ ആൻഡ് ത്രീ വീലർ മെയിൻറെനൻസ്) ജൂലായ് 23 ന് രാവിലെ 9 മണി, ട്രേഡ്‌സ്മാൻ (ഇലക്‌ട്രിക്കൽ) ജൂലായ് 23 ന് രാവിലെ 10:30 മണി, ട്രേഡ്‌സ്മാൻ (ഫിറ്റിംഗ്) ജൂലായ് 23 ന് ഉച്ചക്ക് 12 മണി, ട്രേഡ്‌സ്മാൻ (വെൽഡിംഗ്) ജൂലായ് 23ന് ഉച്ചക്ക് 2 മണി എന്നിങ്ങനെയാണ് സമയക്രമം. യോഗ്യത സർട്ടിഫിക്കറ്റുകൾ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റുകൾ എന്നിവയുടെ അസൽ, പകർപ്പ് അഭിമുഖത്തിന് ഹാജരാക്കണം. വിശദവിവരങ്ങൾക്ക്: 0472 2812686, 9400006460.

Trending

No stories found.

Latest News

No stories found.