ടെറിട്ടോറിയൽ ആർമിയിൽ സോൾജിയർ ജനറൽ ഡ്യൂട്ടി, ക്ലാർക്ക്, ട്രേഡ്സ്മാൻ വിഭാഗങ്ങളിൽ 2847 ഒഴിവ്. കേരളം ഉൾപ്പെടുന്ന ദക്ഷിണ കമാൻഡ് ഗ്രൂപ്പ് ഹെഡ്ക്വാർട്ടേഴ്സിനു കീഴിലെ വിവിധ ഇൻഫന്ററി ബറ്റാലിയനുകളിൽ 774 ഒഴിവുകളുണ്ട്.
മഹാരാഷ്ട്രയിലെ കോലാപുർ, ദേവാലി, തമിഴ്നാട്ടിലെ കോയമ്പത്തൂർ, കർണാടകയിലെ ബെളഗാവി, ആൻഡമാൻ ആൻഡ് നിക്കോബർ ദ്വീപിലെ ശ്രീവിജയപുരം എന്നിവിടങ്ങളിൽ നവംബർ 4 മുതൽ നവംബർ 16 വരെയാണു സതേൺ സോണിലെ ഇൻഫന്ററി ബറ്റാലിയനുകളുടെ റിക്രൂട്ട്മെന്റ്.
സേനയുടേതുപോലെ സ്ഥിരം നിയമനമല്ല. വോളന്ററി ഓർഗനൈസേഷനായ ടെറിട്ടോറിയൽ ആർമിയിൽ പാർട് ടൈം സേവനത്തിനാണ് അവസരം. 7 വർഷത്തേക്കാണു നിയമനം. നീട്ടിക്കിട്ടിയേക്കാം.
തസ്തികയും ഒഴിവും: സോൾജിയർ ജനറൽ ഡ്യൂട്ടി (566 ഒഴിവ്), സോൾജിയർ ഷെഫ് (54), സോൾജിയർ ഹൗസ് കീപ്പർ (36), സോൾജിയർ വാഷർമാൻ (32), സോൾജിയർ ഹെയർ ഡ്രസർ (30), സോൾജിയർ ക്ലാർക്ക് (30),
സോൾജിയർ ഇആർ (7), സോൾജിയർ മസാൽചി (6), സോൾജിയർ ആർട്ടിസാൻ മെറ്റലർജി (4), സോൾജിയർ ഷെഫ് സ്പെഷൽ (4), സോൾജിയർ കുക്ക് മെസ് (2), സോൾജിയർ സ്റ്റുവാർഡ് (2), സോൾജിയർ ആർട്ട് വുഡ് വർക്ക് (1).
യോഗ്യത: സോൾജിയർ ജനറൽ ഡ്യൂട്ടി: മെട്രിക്കുലേഷൻ/തത്തുല്യം (മൊത്തം 45 % മാർക്കും ഓരോ വിഷയത്തിനും 33 % മാർക്കും നേടിയിരിക്കണം).
സോൾജിയർ ക്ലാർക്ക്: ഏതെങ്കിലും സ്ട്രീമിൽ പന്ത്രണ്ടാം ക്ലാസ്/തത്തുല്യം (മൊത്തം 60 ശതമാനം മാർക്കും ഓരോ വിഷയത്തിനും 50 ശതമാനം മാർക്കും നേടിയിരിക്കണം).
സോൾജിയർ ട്രേഡ്സ്മാൻ (ഹൗസ് കീപ്പർ/മെസ് കീപ്പർ ഒഴികെ): മെട്രിക്കുലേഷൻ/തത്തുല്യം (ഓരോ വിഷയത്തിനും 33 % മാർക്ക് നേടി യിരിക്കണം).
സോൾജിയർ ട്രേഡ്സ്മാൻ (ഹൗസ് കീപ്പർ/ മെസ് കീപ്പർ): എട്ടാം ക്ലാസ് പാസ് (ഓരോ വിഷയത്തിനും 33 ശതമാനം മാർക്ക് നേടിയിരിക്കണം).
പ്രായം: റിക്രൂട്ട്മെന്റ് ദിവസം 18 വയസിനും 42 വയസിനും മധ്യേ.
ശാരീരിക യോഗ്യത: ഉയരം കുറഞ്ഞത് 160 സെ.മീ., നെഞ്ചളവ് കുറഞ്ഞത് 77 സെ.മീ. (മിനിമം 5 സെ.മീ. വികാസം).
കേരളത്തിൽനിന്നുള്ളവർക്ക് സോൾജിയർ ജനറൽ ഡ്യൂട്ടി, സോൾജിയർ ക്ലാർക്ക്, സോൾജിയർ ട്രേഡ്സ്മാൻ തസ്തികകളിലേക്ക് നവംബർ 6നു രാവിലെ 5 മുതൽ കോലാപുർ, ബെളഗാവി, ദേവലാലി എന്നീ കേന്ദ്രങ്ങളിലാണു റിക്രൂട്ട്മെന്റ്.
ആലപ്പുഴ, എറണാകുളം, ഇടുക്കി, കണ്ണൂർ, കാസർഗോഡ്, കൊല്ലം, കോട്ടയം ജില്ലക്കാർക്കു നവംബർ 9നും മറ്റു ജില്ലക്കാർക്കു നവംബർ 10നും കോയമ്പത്തൂരിലുമായിരിക്കും റിക്രൂട്ട്മെന്റ്.
ടെറിട്ടോറിയൽ ആർമി സംബന്ധിച്ച വിവരങ്ങൾക്ക്: www.jointerritorialarmy.gov.in