തൊഴിൽ വാർത്തകൾ (04/11/2023)

തൊഴിൽ വാർത്തകൾ (04/11/2023)
Updated on

കോ​ട​തി​ക​ളി​ൽ 19 ഒ​ഴി​വ്

കേ​ര​ള ഹൈ​ക്കോ​ട​തി 19 ഒ​ഴി​വു​ക​ളി​ൽ നേ​രി​ട്ടു​ള്ള നി​യ​മ​നം ന​ട​ത്തു​ന്നു. ഹൈ​ക്കോ​ട​തി/​വി​വി​ധ സ​ബ് ഓ​ർ​ഡി​നേ​റ്റ് കോ​ട​തി​ക​ളി​ലാ​ണ് നി​യ​മ​നം.

ന​വം​ബ​ർ ആ​റു മു​ത​ൽ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. തെ​ര​ഞ്ഞെ​ടു​പ്പ് പ്രോ​ഗ്രാ​മിം​ഗ് ടെ​സ്റ്റും ഇ​ന്‍റ​ർ​വ്യൂ​വും മു​ഖേ​ന (www.hckrecruitment.nic.in)

ജ​​​ർ​​​മ​​​നി​​​യി​​​ൽ അ​​​പ്ര​​​ന്‍റി​​​സ്

ഒ​​​ഡെ​​​പെ​​​ക് മു​​​ഖേ​​​ന ജ​​​ർ​​​മ​​​നി​​​യി​​​ൽ അ​​​പ്ര​​​ന്‍റി​​​സ്ഷിപ്പി​​​ന് അ​​​വ​​​സ​​​രം. 100 ഒ​​​ഴി​​​വ്. കാ​​​ലാ​​​വ​​​ധി മൂ​​​ന്നു വ​​​ർ​​​ഷം. വാ​​​ക്ക് ഇ​​​ൻ ഇ​​​ന്‍റ​​​ർ​​​വ്യൂ ന​​​വം​​​ബ​​​ർ ആറിന് ​​​അ​​​ങ്ക​​​മാ​​​ലി​​​യി​​​ൽ. ത​​​സ്തി​​​ക: ന​​​ഴ്സിം​​​ഗ് അ​​​പ്ര​​​ന്‍റി​​​സ്ഷി​​​പ് (50 ഒ​​​ഴി​​​വ്).

യോ​​​ഗ്യ​​​ത: 80% മാ​​​ർ​​​ക്കോ​​​ടെ പ്ല​​​സ് ടു ​​​ഡി​​​പ്ലോ​​​മ. ത​​​സ്തി​​​ക: ടെ​​​ക്നി​​​ക്ക​​​ൽ അ​​​പ്ര​​​ന്‍റി​​​സ്ഷി​​​പ് (50 ഒ​​​ഴി​​​വ്). യോ​​​ഗ്യ​​​ത: പ്ല​​​സ് ടു ​​​ഡി​​​പ്ലോ​​​മ (മാ​​​ത്സി​​​നും ഇം​​​ഗ്ലീ​​​ഷി​​​നും 80% മാ​​​ർ​​​ക്ക് വേ​​​ണം). പ്രാ​​​യം: 18-25. മൂ​​​ന്നു വ​​​ർ​​​ഷ​​​മാ​​​ണ് കാ​​​ലാ​​​വ​​​ധി. ഫോ​​​ണ്‍: 0471 2329440/41/42/45 www.odepc.kerala.gov.in

യു​​​കെ​​​യി​​​ൽ ഡോ​​​ക്ട​​​ർ, ന​​​ഴ്സ്, സോ​​​ണോ​​​ഗ്ര​​​ഫ​​​ർ

കൊ​​​ച്ചി​​​യി​​​ൽ നോ​​​ർ​​​ക്ക റൂ​​​ട്ട്‌സ്-​​​യു​​​കെ ക​​​രി​​​യ​​​ർ ഫെ​​​യ​​​റി​​​ന്‍റെ മൂ​​​ന്നാ​​​മ​​​ത് എ​​​ഡി​​​ഷ​​​ൻ ന​​​ട​​​ത്തു​​​ന്നു. വി​​​വി​​​ധ സ്പെ​​​ഷ​​​ൽ​​​റ്റി​​​ക​​​ളി​​​ലേ​​​ക്ക് ഡോ​​​ക്ട​​​ർ​​​മാ​​​ർ, ന​​​ഴ്സു​​​മാ​​​ർ, അ​​​ൾ​​​ട്രാ സോ​​​ണോ​​​ഗ്ര​​​ഫ​​​ർ എ​​​ന്നി​​​വ​​​ർ​​​ക്കാ​​​ണ് അ​​​വ​​​സ​​​രം. കേ​​​ര​​​ള​​​ത്തി​​​ലെ ആ​​​രോ​​​ഗ്യ​​​മേ​​​ഖ​​​ല​​​യി​​​ൽ നി​​​ന്നു​​​ള്ള​​​വ​​​ർ​​​ക്ക് ഇം​​​ഗ്ല​​​ണ്ടി​​​ലെയും വെ​​​യി​​​ൽ​​​സി​​​ലെയും വി​​​വി​​​ധ എ​​​ൻ​​​എ​​​ച്ച്എ​​​സ് ട്ര​​​സ്റ്റു​​​ക​​​ളി​​​ലേ​​​ക്ക് അ​​​വ​​​സ​​​ര​​​മൊ​​​രു​​​ക്കു​​​ന്ന​​​താ​​​ണു ക​​​രി​​​യ​​​ർ ഫെ​​​യ​​​ർ. അ​​​ഭി​​​മു​​​ഖ​​​ങ്ങ​​​ൾ ന​​​വം​​​ബ​​​ർ ആ​റു മു​​​ത​​​ൽ 10 വ​​​രെ കൊ​​​ച്ചി​​​യി​​​ലെ ഹോ​​​ട്ട​​​ൽ ക്രൗ​​​ണ്‍ പ്ലാ​​​സ​​​യി​​​ൽ. www.nif.norkaroots.org , www.norkaroots.org.

നാ​സി​ക്കി​ലെ ക​റ​ൻ​സി പ്ര​സി​ൽ 117 ഒ​ഴി​വ്

നാ​സി​ക്കി​ലെ ക​റ​ൻ​സി നോ​ട്ട് പ്ര​സി​ൽ 117 ഒ​ഴി​വ്. ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ ന​വം​ബ​ർ 18 വ​രെ.

സൂ​പ്പ​ർ​വൈ​സ​ർ (ടെ​ക്നി​ക്ക​ൽ ഓ​പ്പ​റേ​ഷ​ൻ -പ്രി​ന്‍റിം​ഗ്): ഒ​ന്നാം ക്ലാ​സ് എ​ൻ​ജി​നി​യ​റിം​ഗ് ഡി​പ്ലോ​മ (പ്രി​ന്‍റിം​ഗ്) അ​ല്ലെ​ങ്കി​ൽ ബി​ഇ/​ബി​ടെ​ക്/​ബി​എ​സ് സി ​എ​ൻ​ജി​നീ​യ​റിം​ഗ് (പ്രി​ന്‍റിം​ഗ്). പ്രാ​യം: 18-30.

സൂ​പ്പ​ർ​വൈ​സ​ർ (ഒ​ഫീ​ഷ​ൽ ലാം​ഗ്വേ​ജ്): ഹി​ന്ദി/​ഇം​ഗ്ലീ​ഷി​ൽ പി​ജി (ബി​രു​ദ​ത്തി​ന് ഹി​ന്ദി/​ഇം​ഗ്ലി​ഷ് ഒ​രു വി​ഷ​യ​മാ​യി​രി​ക്ക​ണം), ഒ​രു വ​ർ​ഷ ട്രാ​ൻ​സ്‌​ലേ​ഷ​ൻ പ​രി​ച​യം. പ്രാ​യം: 18-30.

ആ​ർ​ട്ടി​സ്റ്റ് (ഗ്രാ​ഫി​ക് ഡി​സൈ​ൻ): ആ​ർ​ട്സ്/​വി​ഷ്വ​ൽ ആ​ർ​ട്സ്/​വൊ​ക്കേ​ഷ​ന​ൽ (ഗ്രാ​ഫി​ക്സ്) ബി​രു​ദം (ഗ്രാ​ഫി​ക് ഡി​സൈ​ൻ/​ക​മേ​ഴ്സ്യ​ൽ ആ​ർ​ട്സി​ന് 55% മാ​ർ​ക്ക് വേ​ണം); പ്രാ​യം: 18-28.

സെ​ക്ര​ട്ടേ​റി​യ​ൽ അ​സി​സ്റ്റ​ന്‍റ്: 55% മാ​ർ​ക്കോ​ടെ ഏ​തെ​ങ്കി​ലും ബി​രു​ദം, കം​പ്യൂ​ട്ട​ർ അ​റി​വ്, ഇം​ഗ്ലീ​ഷ്/ ഹി​ന്ദി സ്റ്റെ​നോ​ഗ്ര​ഫി​യി​ലും ടൈ​പ്പിം​ഗി​ലും പ്രാ​വീ​ണ്യം. പ്രാ​യം: 18-28.

ജൂ​നി​യ​ർ ടെ​ക്നി​ഷ​ൻ വ​ർ​ക് ഷോ​പ് (ഇ​ല‌​ക‌്ട്രി​ക്ക​ൽ, മെ​ഷി​നി​സ്റ്റ്, ഫി​റ്റ​ർ, ഇ​ല​ക്‌​ട്രോ​ണി​ക്സ്, എ​യ​ർ ക​ണ്ടീ​ഷ​നിം​ഗ്): ബ​ന്ധ​പ്പെ​ട്ട ട്രേ​ഡി​ൽ ഐ​ടി​ഐ. പ്രാ​യം: 18-25.

ജൂ​നി​യ​ർ ടെ​ക്നി​ഷ​ൻ (പ്രി​ന്‍റിം​ഗ്/ ക​ണ്‍​ട്രോ​ൾ): പ്രി​ന്‍റിം​ഗ് ട്രേ​ഡി​ൽ ഐ​ടി​ഐ/ പ്രി​ന്‍റിം​ഗ് ടെ​ക്നോ​ള​ജി ഡി​പ്ലോ​മ. പ്രാ​യം: 18-25.

www.cnpnashik.spmcil.com

Trending

No stories found.

Latest News

No stories found.