യൂണിയൻ ബാങ്ക് ഒഫ് ഇന്ത്യ, പഞ്ചാബ് നാഷണൽ ബാങ്ക് എന്നിവിടങ്ങളിലെ വിവിധ തസ്തികകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം.ആകെ ഒഴിവുകൾ 1626.യൂണിയൻ ബാങ്കിൽ 606, പഞ്ചാബ് നാഷണൽ ബാങ്കിൽ 1025 എന്നിങ്ങനെയാണ് ഒഴിവുകൾ. വിശദ വിവരങ്ങൾ ചുവടെ:
യൂണിയൻ ബാങ്ക്: 606 ഒഴിവ്
യൂണിയൻ ബാങ്ക് ഒഫ് ഇന്ത്യയിൽ സ്പെഷ്യലിസ്റ്റ് ഓഫീസർ വിഭാഗത്തിൽ 606 ഒഴിവ്. ഫെബ്രുവരി 23 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. ജെഎംജിഎസ്-1, എംഎംജിഎസ് -2, എംഎംജിഎസ്-3, എസ്എംജിഎസ്-4 വിഭാഗങ്ങളിലായാണ് അവസരം.
വിവിധ വിഭാഗങ്ങളിൽ ചീഫ് മാനെജർ, സീനിയർ മാനെജർ, മാനെജർ, അസിസ്റ്റന്റ് മാനെജർ എന്നീ തസ്തികകളിലേക്ക് അപേക്ഷിക്കാം. ജെഎംജിഎസ്-1 ഒഴികെയുള്ള വിഭാഗങ്ങളിൽ ജോലിപരിചയമുള്ളവർക്കാണ് അവസരം.
ജെഎംജിഎസ്-1 സ്കെയിലിൽ ഇലക്ട്രിക്കൽ എൻജിനിയർ, സിവിൽ എൻജിനിയർ, ആർക്കിടെക്ട്, ടെക്നിക്കൽ ഓഫീസർ, ഫോറെക്സ് എന്നീ വിഭാഗങ്ങളിലായി അസിസ്റ്റന്റ് മാനെജർ തസ്തികയിൽ 108 ഒഴിവുണ്ട്. എംഎംജിഎസ്-2 വിഭാഗത്തിൽ മാനെജർ (ക്രെഡിറ്റ്) തസ്തികയിൽ മാത്രം 371 ഒഴിവുണ്ട്.
തെരഞ്ഞെടുപ്പ്:
60ശതമാനം മാർക്കോടെ (പട്ടികവിഭാഗം, ഒബിസി, അംഗപരിമിതർക്ക് 55ശതമാനം) ബിരുദവും ബന്ധപ്പെട്ട മേഖലയിൽ 3 വർഷം ജോലിപരിചയവുമാണു യോഗ്യത.
പഞ്ചാബ് നാഷണൽ ബാങ്ക്: 1025 ഒഴിവ്
പഞ്ചാബ് നാഷണൽ ബാങ്ക് സ്പെഷ്യലിസ്റ്റ് ഓഫീസർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 1025 ഒഴിവാണുള്ളത്. ബാങ്ക് ക്രെഡിറ്റ് ഓഫീസർ (1,000), മാനെജർ-ഫോറക്സ്(15), മാനെജർ-സൈബർ സെക്യൂരിറ്റി (05), സീനിയർ മാനെജർ-സൈബർ സെക്യൂരിറ്റി (05) എന്നിങ്ങനെയാണ് ഒഴിവുകൾ.
തെരഞ്ഞെടുപ്പ്:
ഫെബ്രുവരി 25 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. ഓണ്‍ലൈൻ എഴുത്തുപരീക്ഷയുടെയും ഇന്റവ്യൂവിന്റെയും അടിസ്ഥാനത്തിലായിരിക്കും നിയമനം. മാർച്ച്-ഏപ്രിൽ മാസങ്ങളിലാകും പരീക്ഷ. അപേക്ഷാഫീസ്: 1180 (ജിഎസ്ടി ഉൾപ്പെടെ). അർഹർക്ക് ഇളവ്.