ഫോർട്ട് താലൂക്ക് ആശുപത്രിയിൽ താത്കാലിക നിയമനം

പ്രതിദിന വേതനം 700 രൂപ. പ്രായപരിധി 40 വയസ്. ഇന്‍റർവ്യൂ ജൂലൈ 17ന് രാവിലെ 11 മണിക്ക്.
ഫോർട്ട് താലൂക്ക് ആശുപത്രിയിൽ താത്കാലിക നിയമനം
Updated on

ഫോർട്ട് താലൂക്ക് ആശുപത്രിയിൽ സ്റ്റാഫ് നഴ്സ്, ലാബ് ടെക്നീഷ്യൻ, ഫാർമസിസ്റ്റ് തസ്തികകളിൽ ഹോസ്പിറ്റൽ മാനെജ്മെന്‍റ് കമ്മിറ്റി (എച്ച്.എം.സി) മുഖേന താൽക്കാലികമായി നിയമിക്കുന്നതിന് അഭിമുഖം നടത്തും. സ്റ്റാഫ് നഴ്സ് തസ്തികയ്ക്ക് കേരള നഴ്സിങ് കൗൺസിൽ രജിസ്ട്രേഷനോട് കൂടിയ ജനറൽ അല്ലെങ്കിൽ ബി.എസ്‌സി നഴ്സിങ് ബിരുദമാണ് യോഗ്യത. പ്രതിദിന വേതനം 700 രൂപ. പ്രായപരിധി 40 വയസ്. ഇന്‍റർവ്യൂ ജൂലൈ 17ന് രാവിലെ 11 മണിക്ക്.

ഫാർമസിസ്റ്റ് തസ്തികയ്ക്ക് ഫാർമസി കൗൺസിൽ രജിസ്ട്രേഷനോട് കൂടിയ ഡി.ഫാം ആണ് യോഗ്യത. പ്രതിദിന വേതനം 600 രൂപയാണ്. പ്രായപരിധി 40 വയസ്.

ഇന്‍റർവ്യു 19ന് രാവിലെ 11ന്. ലാബ് ടെക്നീഷ്യൻ തസ്തികയ്ക്ക് പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനോടുകൂടിയ ഡി.എ.എൽ.ടിയാണ് യോഗ്യത. പ്രതിദിന വേതനം 650 രൂപ. പ്രായപരിധി 40 വയസ്. ഇന്‍റർവ്യു 20ന് രാവിലെ 11ന്.

Trending

No stories found.

Latest News

No stories found.