ഒഴിഞ്ഞു കിടക്കുന്ന തസ്തികകൾ 31 നു മുമ്പ് നികത്തണം: യുജിസി

സർക്കാർ-സ്വകാര്യ-കൽപിത സർവകലാശാലകൾക്ക് ബാധകം
ugc
ugc
Updated on

ന്യൂഡൽഹി: സർവകലാശാലകളിലും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഒഴിഞ്ഞു കിടക്കുന്ന അധ്യാപക-അനധ്യാപക തസ്തികകളിലെ നിയമനങ്ങൾ ജൂലൈ 31 നു മുമ്പ് പൂർത്തിയാക്കണമെന്ന് യുജിസി.സർക്കാർ-സ്വകാര്യ-കൽപിത സർവകലാശാലകൾക്ക് ഉൾപ്പടെ നിർദേശം ബാധകമാണെന്ന് പ്രസ്താവനയിലുണ്ട്.

സംവരണ തസ്തികയിൽ ഉൾപ്പടെ ഒഴിവുണ്ടായാൽ അത് വിദ്യാഭ്യാസ സ്ഥാപനത്തിന്‍റെ വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തണമെന്നും ആറു മാസത്തിനുള്ളിൽ അവ നിർബന്ധമായും നികത്തിയിരിക്കണമെന്നതും യുജിസി ചട്ടമാണ്.ഒഴിവുകൾ, മാധ്യമങ്ങളിൽ ഉൾപ്പടെ പരസ്യപ്പെടുത്തണം. അപേക്ഷ സമർപ്പിക്കാൻ ഒരു മാസം സമയം അനുവദിക്കണം. അഭിമുഖത്തിന് വിദഗ്ധരുൾപ്പെട്ട പ്രത്യേക സമിതി രൂപവത്കരിക്കണം തുടങ്ങിയ നിർദേശങ്ങളും ഉണ്ട്.

നിയമനങ്ങൾ പൂർത്തിയാക്കിയ ശേഷമുള്ള തൽസ്ഥിതി റിപ്പോർട്ട് യുജിസിയുടെ യൂണിവേഴ്സിറ്റി ആക്റ്റിവിറ്റി മോണിറ്ററിങ് പോർട്ടലിൽ(യുഎഎംപി) അപ് ലോഡ് ചെയ്യണമെന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളോട് യുജിസി ആവശ്യപ്പെട്ടു.

Trending

No stories found.

Latest News

No stories found.