ഭിന്നശേഷിക്കാർക്ക് തൊഴിൽ പരിശീലനം

ഭിന്നശേഷിക്കാർക്ക് തൊഴിൽ പരിശീലനം

40 ശതമാനമോ അതിനു മുകളിലോ വൈകല്യമുള്ള ഭിന്നശേഷിക്കാർക്ക് (ശ്രവണവൈകല്യമുള്ള വ്യക്തികൾക്ക് മുൻഗണന) സൗജന്യമായി പ്രവേശനം നൽകും
Published on

കേന്ദ്ര തൊഴിൽ വകുപ്പിന് കീഴിൽ തിരുവനന്തപുരത്തു പ്രവർത്തിക്കുന്ന ഭിന്നശേഷിക്കാർക്കുള്ള ദേശീയ തൊഴിൽ സേവന കേന്ദ്രം ഭിന്നശേഷിക്കാരായ വ്യക്തികൾക്ക് കംപ്യൂട്ടർ ആപ്ലിക്കേഷൻ (ഡി സി എ, ടാലി, സ്‌റ്റെനോഗ്രാഫി), ഓട്ടോമൊബൈൽ, ജനറൽ മെക്കാനിക്, പ്രിന്‍റിംഗ് ആൻഡ് ഡിറ്റിപി, വുഡ് വർക്ക്‌സ്, പ്ലംബിംഗ് ആൻഡ് സാനിട്ടറി, കൊമേഴ്‌സിയൽ പ്രാക്റ്റീസ് ആൻഡ് സ്റ്റെനോഗ്രാഫി, ഇലക്‌ട്രോണിക്‌സ്, ഡ്രസ് മേക്കിംഗ് തുടങ്ങിയ കോഴ്‌സുകളിൽ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു.

40 ശതമാനമോ അതിനു മുകളിലോ വൈകല്യമുള്ള ഭിന്നശേഷിക്കാർക്ക് (ശ്രവണവൈകല്യമുള്ള വ്യക്തികൾക്ക് മുൻഗണന) സൗജന്യമായി പ്രവേശനം നൽകും.  ടൈപ്പ്റൈറ്റിംഗ് കെ.ജി.ടി.ഇ. (കേരള ഗവൺമെന്‍റ് ടെക്നിക്കൽ എഡ്യൂക്കേഷൻ) നടത്തുന്ന ലോവർ/ഹയർ പരീക്ഷയ്ക്കും പി.എസ്.സി. മത്സര പരീക്ഷയ്ക്കും പ്രത്യേക പരിശീലനവുമുണ്ടാകും.

അഡ്മിഷൻ ലഭിക്കുന്ന വിദ്യാർഥികൾക്ക് മാസം 2500 രൂപ സ്റ്റൈപന്‍റ് ലഭിക്കും.  ആൺകുട്ടികൾക്ക് ഹോസ്റ്റൽ സൗകര്യമുണ്ടാകും.  വിശദവിവരങ്ങൾക്ക്: 0471-2530371, 8590516669, 9562495605.